HOME
DETAILS

രാജസ്ഥാന്റെ ചരിത്രത്തിലാദ്യം; ഐപിഎല്ലിൽ സഞ്ജു അടിച്ചെടുത്തത് ചരിത്ര റെക്കോർഡ് 

  
Web Desk
May 21 2025 | 13:05 PM

Sanju Samson is the first player to score 4000 runs for Rajasthan Royals in IPL 2025

ഡൽഹി: ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ആറ് വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് രാജസ്ഥാൻ റോയൽസ് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ 17 പന്തുകളും ആറ് വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു. 

വൈഭവ് സൂര്യവംശിയുടെ അർദ്ധ സെഞ്ച്വറിയും ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനവുമാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്.  33 പന്തിൽ നാല് വീതം ഫോറുകളും സിക്സുകളും ഉൾപ്പെടെ 57 റൺസാണ് വൈഭവ് അടിച്ചെടുത്തത്. 31 പന്തിൽ 41 റൺസ് നേടിയാണ് സഞ്ജു തിളങ്ങിയത്. മൂന്ന് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. മത്സരത്തിൽ രാജസ്ഥാൻ റോയൽസിനൊപ്പം ഒരു പുതിയ നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി 4000 റൺസ് സ്വന്തമാക്കുന്ന ആദ്യ താരമായാണ് സഞ്ജു മാറിയത്. സഞ്ജുവും ബട്ലറും മാത്രമാണ് രാജസ്ഥാന് വേണ്ടി 3000 റൺസിന്‌ മുകളിൽ നേടിയിട്ടുള്ളൂ. 

ഈ സീസണിൽ രാജസ്ഥനായി ഒമ്പത് മത്സരങ്ങളിൽ നിന്നും 285 റൺസാണ് സഞ്ജു നേടിയിട്ടുള്ളത്. ഈ സീസണിൽ പരുക്കേറ്റത്തിന് പിന്നാലെ ധാരാളം മത്സരങ്ങൾ സഞ്ജുവിന് നഷ്ടമായിരുന്നു ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിലാണ് പരുക്കേറ്റ് സഞ്ജു പുറത്തായത്. മത്സരത്തിൽ റിട്ടയേർഡ് ഹാർട്ടായാണ് സഞ്ജു മടങ്ങിയത്. മത്സരത്തിൽ 19 പന്തിൽ 31 റൺസായിരുന്നു സഞ്ജു നേടിയിരുന്നത്. രണ്ട് ഫോറുകളും ഒരു സിക്‌സും നേടിക്കൊണ്ട് മിന്നും ഫോമിൽ തുടരവെയാണ് സഞ്ജുവിനു ഈ തിരിച്ചടി നേരിടേണ്ടി വന്നത്.

അതേസമയം രാജസ്ഥാന്റെ ബൗളിങ്ങിൽ ആകാശ് മദ്വാൾ, യുദ്വീർ സിങ് എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി മികച്ച പ്രകടനമാണ് നടത്തിയത്. വനിന്ദു ഹസരംഗ, ക്വന മഫാക്ക എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി. നേരത്തെ ആദ്യ ബാറ്റ് ചെയ്ത ചെന്നൈക്കായി ആയുഷ് മാത്രേ 20 പന്തിൽ 49 റൺസും ഡെവാൾഡ് ബ്രെവിസ് 25 പന്തിൽ 42 റൺസും ശിവം ദുബെ 22 പന്തിൽ 39 റൺസും നേടി മികച്ചു നിന്നു.

Sanju Samson is the first player to score 4000 runs for Rajasthan Royals in IPL 2025



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഗളിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവം; പ്രതികള്‍ റിമാന്‍ഡില്‍

Kerala
  •  12 hours ago
No Image

ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത: കേന്ദ്ര അനുമതി ലഭിച്ചു, പ്രവൃത്തി ഉടൻ ആരംഭിക്കും 

Kerala
  •  12 hours ago
No Image

അതിതീവ്രമഴ; സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  13 hours ago
No Image

ബാലുശ്ശേരിയിൽ കാറും, ഓട്ടോയും, ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർക്ക് പരുക്ക്; പരുക്കേറ്റവർ ഗുരുതരാവസ്ഥയിൽ

Kerala
  •  14 hours ago
No Image

ഷാർജയിൽ തീപിടുത്തത്തിൽ പരുക്കേറ്റവർക്ക് ഇനി ഒരു മണിക്കൂറിനുള്ളിൽ സർട്ടിഫിക്കറ്റുകൾ നൽകും

uae
  •  14 hours ago
No Image

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: അന്‍വറിന്റെ പേരില്‍ യുഡിഎഫില്‍ തര്‍ക്കം; അന്‍വറിനെ പിന്തുണച്ച് മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബോര്‍ഡുകള്‍

Kerala
  •  14 hours ago
No Image

മനുഷ്യ-വന്യജീവി സംഘർഷം: കാട്ടുപന്നികൾ ഉൾപ്പെടെ വന്യജീവികളെ കൊല്ലാൻ കേന്ദ്ര അനുമതി തേടി കേരള മന്ത്രിസഭ

Kerala
  •  15 hours ago
No Image

കൊയിലാണ്ടി ദേശീയപാതയിൽ കാറിന് മുകളിലേക്ക് മരം വീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  15 hours ago
No Image

ഭാഷാ വിവാദം: "കന്നഡ തമിഴിൽ നിന്നാണ് ഉണ്ടായത്" കമൽ ഹാസന്റെ പരാമർശത്തിനെതിരെ കന്നഡ സംഘടനകൾ; മാപ്പ് പറയണമെന്ന് ബിജെപി 

National
  •  15 hours ago
No Image

പ്രവാസികളുടെ ശ്രദ്ധക്ക്; യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുതിയ പാസ്‌പോര്‍ട്ട് നിയമം നടപ്പാക്കുന്നു; കൂടുതൽ അറിയാം

uae
  •  15 hours ago