അഗളിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവം; പ്രതികള്‍ റിമാന്‍ഡില്‍
അഗളിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. കോയമ്പത്തൂരില്‍ നിന്നാണ് പൊലിസ് പ്രതികളെ പിടികൂടിയത്. ഷോളയൂര്‍ ജിന്‍സി ഹൗസിലെ റെജി മാത്യു (21), ആലപ്പുഴ പുത്തന്‍തറയിലെ വിഷ്ണുദാസ് (31) എന്നിവരാണ് പിടിയിലായത്. മണ്ണാര്‍ക്കാട് എസ്.സി/എസ്.ടി കോടതി പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
മരംവെട്ട് തൊഴിലാളിയായ സിജു പാല്‍ ശേഖരണ വാഹനത്തിന് മുന്നില്‍ മറിഞ്ഞുവീണതോടെയാണ് തര്‍ക്കം ആരംഭിച്ചത്. തര്‍ക്കം രൂക്ഷമായപ്പോള്‍, പ്രതികള്‍ സിജുവിനെ അടുത്തുള്ള വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.
സിജു മദ്യ ലഹരിയില്‍ വാഹനത്തിന്റെ ഗ്ലാസ് തകര്‍ത്തുവെന്നും സ്വയം മുന്നില്‍ മറിഞ്ഞുവീണുവെന്നും പ്രതികള്‍ ആരോപിക്കുന്നു. സംഭവസ്ഥലത്തെത്തിയ നാട്ടുകാര്‍ സിജുവിനെ പൊലിസ് സ്റ്റേഷനില്‍ ഹാജരാക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി, പിന്നീട് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചു.
പ്രാഥമിക വിവരമനുസരിച്ച്, പാല്‍ വിതരണം തടസ്സപ്പെടുത്തിയതിനും വാഹനത്തിന് നഷ്ടം വരുത്തിയതിനും സിജുവിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സിജു ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം ശനിയാഴ്ച തന്നെ പൊലിസില്‍ അറിയിച്ചിരുന്നുവെന്ന് അഗളി സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ഇ.പി. ഷരീഫ് വ്യക്തമാക്കി. മര്‍ദനത്തിനിരയായ സിജു നിലവില്‍ കോട്ടത്തറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
Two individuals have been arrested in connection with the brutal assault of a tribal youth in Agali, Kerala. The accused—Regi Mathew (21) from Sholayur Ginzi House and Vishnudas (31) from Alappuzha Puthanthara—were apprehended by police in Coimbatore. The Mannarkkad SC/ST Court has remanded them for 14 days. The incident involved tying up and severely beating the victim, sparking outrage over tribal rights violations. Investigations are ongoing under relevant sections of the SC/ST Act.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."