HOME
DETAILS

16 കോടിയുടെ റോൾസ് റോയ്‌സ് ഗോസ്റ്റും, 46 ലക്ഷത്തിന്റെ ലംബോർഗിനി നമ്പർ പ്ലേറ്റും : മലയാളി സ്റ്റാർട്ടപ്പ് തലവൻ്റെ ആഡംബര യാത്ര

  
Web Desk
May 22 2025 | 11:05 AM

16 Crore Rolls-Royce Ghost and 46 Lakh Lamborghini Number Plate Malayali Startup Chiefs Luxurious Journey

 

കൊച്ചി: കൊച്ചി, ആസ്ഥാനമായുള്ള ലിറ്റ്മസ് 7 സിസ്റ്റംസ് കൺസൾട്ടിംഗിന്റെ മാനേജിംഗ് ഡയറക്ടറായ വേണു ഗോപാലകൃഷ്ണൻ തന്റെ ആഡംബര വാഹന ശേഖരത്തിലൂടെ വീണ്ടും വാർത്തകളിൽ ഇടം നേടി. ഇത്തവണ ലേലത്തിൽ പങ്കെടുത്ത് അല്ല എന്ന് മാത്രം. 16 കോടി രൂപ വിലമതിക്കുന്ന റോൾസ് റോയ്‌സ് ഗോസ്റ്റ് സീരീസ് II ബ്ലാക്ക് ബാഡ്ജ് സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരനായാണ് വീണ്ടും ‍ഞെട്ടിച്ചത്.

ചെന്നൈയിലെ KUN എക്സ്ക്ലൂസീവ് ഡീലർ വഴി വാങ്ങിയ ഈ വാഹനം, 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V12 എഞ്ചിനുമായി അത്യാധുനിക സാങ്കേതികവിദ്യയും ആഡംബരവും സമന്വയിപ്പിക്കുന്ന അതിഗംഭീര വാഹനമാണ്. ഓൾ-വീൽ ഡ്രൈവ്, ഓൾ-വീൽ സ്റ്റിയറിംഗ്, ബ്ലാക്ക് ബാഡ്ജ് പ്ലാനർ സസ്‌പെൻഷൻ എന്നിവയോടൊപ്പം, കാർബൺ ഫൈബർ പാനലുകളും ബ്ലാക്ക്-ക്രോം ക്ലോക്ക് കാബിനറ്റും ഇന്റീരിയറിന്റെ സ്റ്റൈലും വർധിപ്പിക്കുന്നു.

2025-05-2217:05:18.suprabhaatham-news.png
 
 

ലംബോർഗിനി ഉറുസ് എന്ന വാഹനത്തിന്റെ ‘KL 07 DG 0007’ എന്ന നമ്പർ പ്ലേറ്റിനായി 45.99 ലക്ഷം രൂപ ചെലവഴിച്ച അദ്ദേഹം, കേരളത്തിലെ ഏറ്റവും വിലയേറിയ നമ്പർ പ്ലേറ്റിന്റെ ഉടമയായാണ് നേരത്തെ വാഹന പ്രേമികളെ അമ്പരിപ്പിച്ചത്. ലംബോർഗിനി ഹുറാകാൻ സ്റ്റെറാറ്റോ, ബിഎംഡബ്ല്യു M1000 XR സൂപ്പർബൈക്ക് എന്നിവയടങ്ങുന്ന അദ്ദേഹത്തിന്റെ വാഹന ശേഖരം ശ്രദ്ധേയമാണ്.

2025-05-2217:05:35.suprabhaatham-news.png
 
 

592 bhp കരുത്തും 900 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന പുതിയ റോൾസ് റോയ്സ് വാഹനം, 5.5 മീറ്റർ നീളമുള്ള രാജ്യത്തെ ഏറ്റവും നീളമേറിയ സെഡാനുകളിൽ ഒന്നാണ്. ലെതർ സീറ്റുകൾ, ഹീറ്റഡ്-വെന്റിലേറ്റഡ് സീറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വലിയ ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ തുടങ്ങിയവ ഇതിന്റെ സവിശേഷതകളാണ്. ബ്ലാക്ക് ഡയമണ്ട്, ഗൺ മെറ്റൽ ഡ്യുവൽ ടോൺ എക്സ്റ്റീരിയറും ഫീനിക്സ് റെഡ്, ബ്ലാക്ക് ടു-ടോൺ ഇന്റീരിയറും ഈ വാഹനത്തെ അതുല്യമാക്കുന്നു.

2025-05-2217:05:59.suprabhaatham-news.png
 
 

ചെന്നൈയിലെ റോൾസ് റോയ്‌സ് ഷോറൂമിൽ കുടുംബത്തോടൊപ്പം എത്തിയാണ് അദ്ദേഹം ഈ ആഡംബര വാഹനം സ്വീകരിച്ചത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഗളിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവം; പ്രതികള്‍ റിമാന്‍ഡില്‍

Kerala
  •  11 hours ago
No Image

ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത: കേന്ദ്ര അനുമതി ലഭിച്ചു, പ്രവൃത്തി ഉടൻ ആരംഭിക്കും 

Kerala
  •  12 hours ago
No Image

അതിതീവ്രമഴ; സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  12 hours ago
No Image

ബാലുശ്ശേരിയിൽ കാറും, ഓട്ടോയും, ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർക്ക് പരുക്ക്; പരുക്കേറ്റവർ ഗുരുതരാവസ്ഥയിൽ

Kerala
  •  13 hours ago
No Image

ഷാർജയിൽ തീപിടുത്തത്തിൽ പരുക്കേറ്റവർക്ക് ഇനി ഒരു മണിക്കൂറിനുള്ളിൽ സർട്ടിഫിക്കറ്റുകൾ നൽകും

uae
  •  14 hours ago
No Image

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: അന്‍വറിന്റെ പേരില്‍ യുഡിഎഫില്‍ തര്‍ക്കം; അന്‍വറിനെ പിന്തുണച്ച് മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബോര്‍ഡുകള്‍

Kerala
  •  14 hours ago
No Image

മനുഷ്യ-വന്യജീവി സംഘർഷം: കാട്ടുപന്നികൾ ഉൾപ്പെടെ വന്യജീവികളെ കൊല്ലാൻ കേന്ദ്ര അനുമതി തേടി കേരള മന്ത്രിസഭ

Kerala
  •  14 hours ago
No Image

കൊയിലാണ്ടി ദേശീയപാതയിൽ കാറിന് മുകളിലേക്ക് മരം വീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  14 hours ago
No Image

ഭാഷാ വിവാദം: "കന്നഡ തമിഴിൽ നിന്നാണ് ഉണ്ടായത്" കമൽ ഹാസന്റെ പരാമർശത്തിനെതിരെ കന്നഡ സംഘടനകൾ; മാപ്പ് പറയണമെന്ന് ബിജെപി 

National
  •  15 hours ago
No Image

പ്രവാസികളുടെ ശ്രദ്ധക്ക്; യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുതിയ പാസ്‌പോര്‍ട്ട് നിയമം നടപ്പാക്കുന്നു; കൂടുതൽ അറിയാം

uae
  •  15 hours ago