
മൊബൈൽ ഫോൺ യുഗത്തിന് വിട? ഗെയിം ചേഞ്ചർ എഐ ഉപകരണം അവതരിപ്പിക്കാൻ ഓപ്പൺഎഐ

കാലിഫോർണിയ: കയ്യിൽ ഒതുങ്ങുന്ന മൊബൈൽ ഫോൺ എങ്ങനെയൊക്കെയോ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിത്തീരുമ്പോൾ, ഈ ഉപകരണത്തിന് തന്നെ പകരക്കാരനായി ഒരു പുതിയ ആവിഷ്കാരം പ്രഖ്യാപിച്ചിരിക്കുകയാണ് ആധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ മുൻനിര സ്ഥാപനമായ ഓപ്പൺഎഐ. കമ്പനി സിഇഒ സാം ആൾട്ട്മാനാണ് ഈ ഗെയിം-ചേഞ്ചർ എഐ ഉപകരണത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ആധുനിക സ്മാർട്ട്ഫോണുകളെ മറികടക്കാൻ ശേഷിയുള്ള ഒരു എഐ അധിഷ്ഠിത ഹാർഡ്‌വെയർ ഡിവൈസ് ആണിത്. ടെക്നോളജിയിലെ അടുത്ത വലിയ വിപ്ലവമായി ഇത് മാറുമെന്ന ആത്മവിശ്വാസവുമാണ് ആൾട്ട്മാനിന്. മുൻ ആപ്പിൾ ഡിസൈൻ മേധാവി ജോണി ഐവുമായാണ് ചേർന്നാണ് ആൾട്ട്മാൻ പുതിയ ഉപകരണത്തിന് രൂപം നൽക്കുന്നത്.
സാം ആൾട്ട്മാന്റെ പ്രവചനമനുസരിച്ച്, ഈ എഐ ഉപകരണം രൂപത്തിലും പ്രവർത്തനത്തിലും ഇന്നത്തെ സ്മാർട്ട്‌ഫോണുകളോ സ്മാർട്ട് ഗ്ലാസുകളോ പോലെയായിരിക്കില്ല. പുതിയ ഉപകരണം വോയ്സ് കമാൻഡുകൾ മുഖേന പ്രവർത്തിക്കും, അതായത് ടച്ച് ഇൻപുട്ടുകളും ടൈപ്പിംഗും ആവശ്യമില്ല. ഉപയോക്താവുമായി അതിശയകരമായ ഇന്ററാക്ഷൻ അനുവദിക്കുന്ന വിധത്തിൽ, ജനറേറ്റീവ് എഐ ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചായിരിക്കും ഇതിന്റെ നിർമ്മാണം.
ഓപ്പൺഎഐ ഒരു വർഷത്തിലേറെയായി ഈ എഐ ഉപകരണത്തിന്റെ രൂപകല്പനയും വികസനത്തിലുമുള്ള പരിശ്രമത്തിലാണ്. എന്നാൽ, ഒരു പ്രവർത്തനക്ഷമമായ പ്രോട്ടോടൈപ്പ് തയ്യാറാകാൻ കുറച്ച് വർഷങ്ങളെങ്കിലും എടുക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇതു ലഭ്യമായാൽ, സാധാരണ ഉപയോക്താക്കൾക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന ഉപകരണമായിരിക്കും അത്.
മൊബൈൽ ഫോണുകളുടെ ആധിപത്യം അവസാനിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോൾ, ഓപ്പൺഎഐയുടെ പുതിയ ഉപകരണം മനുഷ്യ-സാങ്കേതിക ബന്ധത്തിൽ പുതു ചരിത്രം സൃഷ്ടിക്കും. ടെക് ലോകം ഉറ്റുനോക്കുന്ന പുതിയ കാലഘട്ടത്തിന്‍റെ പുതു ഇടമായിരിക്കും ഇതെന്ന് എഐ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നു.
OpenAI CEO Sam Altman has announced the development of a revolutionary AI-powered hardware device that could eventually replace smartphones. Partnering with former Apple design chief Jony Ive, the new tool is expected to rely on voice commands instead of touch input, making it more user-friendly. The device, still in early stages, promises a major shift in how humans interact with technology, moving beyond the traditional smartphone experience.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വയനാട് മാനന്തവാടിയിൽ അരുംകൊല: യുവതിയെ പങ്കാളി കുത്തിക്കൊന്നു, കുട്ടികളെ ആക്രമിച്ചു; ഒരു കുട്ടിയെ കാണാനില്ല
Kerala
• 11 hours ago
മധ്യപ്രദേശിൽ ക്രൂരമായ ബലാത്സംഗ-കൊലപാതകം; ആദിവാസി സ്ത്രീയെ ക്രൂരമായി ആക്രമിച്ച് ഗർഭപാത്രം പുറത്തെടുത്തു
National
• 11 hours ago
യുഎഇ: മുസഫയിലെ കടയില്‍ തീപിടുത്തം; ആളപായമില്ല
uae
• 11 hours ago
റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 13188 പേർ
Saudi-arabia
• 12 hours ago
ഒരു കോമിക് ബുക്ക് ഭീതി പരത്തുന്നു; ജപ്പാനിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ്
International
• 12 hours ago
ഷെയ്ഖ് ഹംദാന്റെ ഔദ്യോഗിക ഒമാൻ സന്ദർശനത്തിന് നാളെ തുടക്കം
uae
• 12 hours ago
300 കോടി രൂപയുടെ തട്ടിപ്പ് കേസ്: ‘ദി ഫോർത്ത്’ ഓൺലൈൻ ചാനൽ ഉടമകൾ അറസ്റ്റിൽ
Kerala
• 13 hours ago
കനത്ത മഴ; ഡല്‍ഹി വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനലിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണു
National
• 13 hours ago
വ്യാപക മഴക്കെടുതി; സംസ്ഥാനത്ത് 8 മരണം, കനത്ത നാശം
Kerala
• 13 hours ago
ദുബൈയിലാണോ? ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനാവശ്യമായ രേഖകൾ, ഫീസ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചറിയാം
uae
• 13 hours ago
ഷാർജയിലെ വ്യാവസായിക കേന്ദ്രത്തിൽ തീപിടുത്തം; ഒരു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി സിവിൽ ഡിഫൻസ്
uae
• 14 hours ago
മീൻ പിടിക്കാൻ പോയ യുവാവ് തോട്ടിൽ മരിച്ച നിലയിൽ; പാലക്കാട് കനത്ത മഴയിൽ വ്യാപക നാശനഷ്ടം
Kerala
• 15 hours ago
ജൂൺ ഒന്ന് മുതൽ ഇറക്കുമതി ചെയ്യുന്ന പാനീയങ്ങൾക്ക് ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് നിർബന്ധമാക്കാനൊരുങ്ങി ഒമാൻ
oman
• 15 hours ago
അശ്ലീല ചിത്രങ്ങൾക്ക് അടിമകളായി ചിത്രീകരിച്ചു; അമേരിക്കൻ മാധ്യമങ്ങൾക്കെതിരെ കോടികളുടെ മാനനഷ്ടകേസുമായി ആമസോൺ ഗോത്രവിഭാഗം
International
• 15 hours ago
പ്രണയ വെളിപ്പെടുത്തലിൽ വിവാദം: തേജ് പ്രതാപ് യാദവിനെ ആർജെഡിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കി ലാലു പ്രസാദ് യാദവ്
National
• 17 hours ago
ഇനി കളി മാറും! ജർമനിയിൽ ബയേണിന്റെ ആധിപത്യം തകർത്തവൻ ഇനി റയലിന്റെ കപ്പിത്താൻ
Football
• 17 hours ago
കേരളത്തിൽ കലിതുള്ളി കാലവർഷം: തെങ്ങ് വീണ് മരണം, വ്യാപക നാശനഷ്ടം, വിവിധ ജില്ലകളിൽ ദുരിതം തുടരുന്നു
Kerala
• 18 hours ago.png?w=200&q=75)
പ്രസവാവധി സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം: രണ്ടാം വിവാഹത്തിൽ നിന്നുള്ള കുഞ്ഞിന്റെ ജനനത്തിനും അവധി ഉറപ്പാക്കും; സുപ്രീം കോടതി
National
• 18 hours ago
വീട്ടിലിരിക്കുന്ന സ്കൂട്ടറിന്റെ പേരിൽ പെറ്റിക്കേസ്; ഉടമയുടെ പരാതിയിൽ തട്ടിപ്പുകാർ പിടിയിൽ
Kerala
• 16 hours ago
തൊഴിലാളി ക്ഷേമം ലക്ഷ്യം ; രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ ഡെലിവറി ബൈക്കുകൾക്ക് നിരോധനം ഏർപ്പെടുത്തി കുവൈത്ത്
Kuwait
• 16 hours ago
സംസ്ഥാനത്ത് മഴ തുടരുന്നു; ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala
• 16 hours ago