HOME
DETAILS

'യുദ്ധക്കളത്തിലേക്ക് ഫലസ്തീന്‍ യുവാക്കളെ ഇസ്‌റാഈല്‍ സൈനിക യൂനിഫോം അണിയിച്ച് പറഞ്ഞയക്കും'; ഫലസ്തീനികളെ മനുഷ്യകവചമാക്കി ഇസ്രാഈല്‍

  
May 25 2025 | 02:05 AM

israel use palastine people as human shields

ന്യൂയോര്‍ക്ക്: ഇസ്‌റാഈല്‍ സൈന്യം ഗസ്സയില്‍ ഫലസ്തീന്‍ യുവാക്കളെ മനുഷ്യകവചമായി ഉപയോഗിക്കുന്നു. ഫലസ്തീന്‍ യുവാക്കളും ഇസ്‌റാഈല്‍ സൈനികരും ഇക്കാര്യം സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

 ആക്രമണസാധ്യതയുള്ള സ്ഥലങ്ങളിലേക്ക് ഫലസ്തീന്‍ യുവാക്കളെ ഇസ്‌റാഈല്‍ സൈനിക യൂനിഫോം അണിയിച്ച് നിര്‍ബന്ധിച്ച് പറഞ്ഞയക്കുകയാണ് ചെയ്യുന്നത്. സിവിലിയന്‍മാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധവും യുദ്ധക്കുറ്റവുമാണ്.

തന്നെ മൂന്നാഴ്ചയോളം ഇസ്‌റാഈല്‍ സൈന്യം മനുഷ്യകവചമായി ഉപയോഗിച്ചെന്ന് ഒരു ഫലസ്തീന്‍ യുവാവ് വ്യക്തമാക്കി. ഇസ്‌റാഈല്‍ സൈനിക യൂനിഫോം അണിയിച്ച് ദേഹത്ത് കാമറയും ഘടിപ്പിച്ചാണ് അപകടസാധ്യതയുള്ള സ്ഥലങ്ങളിലേക്ക് അയക്കുക. ബോംബുകളോ തോക്കേന്തിയവരോ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമേ സൈന്യം പിന്നാലെ പ്രവേശിക്കൂ. ക്രൂരമായി മര്‍ദിച്ചെന്നും പറയുന്നത് പോലെ ചെയ്തില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു സൈന്യത്തിന്റെ ഭീഷണിയെന്നും 36കാരനായ അബു പറഞ്ഞു.

എല്ലാ സൈനിക വിഭാഗങ്ങളും ഫലസ്തീനികളെ പിടികൂടി മനുഷ്യകവചമായി ഉപയോഗിച്ചെന്ന് പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഒരു ഇസ്‌റാഈല്‍ സൈനിക ഓഫിസര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗസ്സയില്‍ മനുഷ്യകവചമായി പ്രവര്‍ത്തിക്കാന്‍ ഇസ്‌റാഈല്‍ സൈന്യം പലസ്തീനികളെ നിര്‍ബന്ധിക്കുന്നുണ്ടെന്ന് ഏതാനും സൈനികര്‍ വെളിപ്പെടുത്തി. സ്‌ഫോടക വസ്തുക്കളോ ആയുധധാരികളോ ഉണ്ടോയെന്ന് പരിശോധിക്കാന്‍ കെട്ടിടങ്ങളിലേക്കും തുരങ്കങ്ങളിലേക്കും ഇവരെയാണ് പറഞ്ഞുവിടുക. ഇവര്‍ സുരക്ഷിതരാണെങ്കില്‍ മാത്രം പിന്നാലെ സൈന്യം പ്രവേശിക്കും. 19 മാസമായി ഗസ്സയില്‍ ഇത് സര്‍വസാധാരണമാണെന്നും സൈനികര്‍ വെളിപ്പെടുത്തി.

മനുഷ്യകവചമായി ഉപയോഗിക്കുന്നത് ഇസ്‌റാഈലിന്റെ അധാര്‍മികത വ്യക്തമാക്കുന്നതായി ഹമാസ് കുറ്റപ്പെടുത്തി. ഹമാസ് സാധാരണക്കാരെ കവചമായി ഉപയോഗിക്കുന്നുവെന്ന് ഇസ്‌റാഈല്‍ സൈന്യം ആരോപണമുന്നയിച്ചിരുന്നു. 'മൊസ്‌കിറ്റോ പ്രോട്ടോകോള്‍' എന്നാണ് ഫലസ്തീനികളെ മനുഷ്യകവചമായി ഉപയോഗിക്കുന്നതിനെ സൈന്യത്തിനുള്ളില്‍ വിശേഷിപ്പിക്കുന്നതെന്ന് രണ്ട് സൈനികര്‍ 'ബ്രേക്കിങ് ദ സൈലന്‍സി'ന് മൊഴി നല്‍കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നുമാസത്തിനിടെ 1,352 കേസുകൾ; കുട്ടികൾക്കെതിരായ അതിക്രമം കൂടുന്നു

Kerala
  •  7 hours ago
No Image

അഴിമതിക്കാരുടെ 'സ്ലീപ്പർ സെൽ' വലമുറുക്കി വിജിലൻസ്; പരാതി അറിയിക്കുന്നതിന് ടോൾ ഫ്രീ നമ്പർ 

Kerala
  •  7 hours ago
No Image

മ്യാന്മര്‍ തീരത്ത് കപ്പല്‍ അപകടം; 427 റോഹിംഗ്യകള്‍ മുങ്ങി മരിച്ചു

International
  •  7 hours ago
No Image

ജസ്റ്റിസ് ബി.വി നാഗരത്‌ന സുപ്രിംകോടതി കൊളീജിയം അംഗം

National
  •  7 hours ago
No Image

വോട്ട് ചെയ്യുമ്പോൾ എന്തിനാ ഫോൺ? പോളിങ് സ്‌റ്റേഷനിൽ മൊബൈൽ ഫോണിന് വിലക്ക്

National
  •  7 hours ago
No Image

വേടനെ വേട്ടയാടല്‍ ജാതിമതില്‍ പൊളിച്ചിട്ട് പോരെ... പാലക്കാട് നഗരസഭാ ശ്മശാനത്തിലെ ജാതിമതില്‍ വിവാദത്തില്‍

Kerala
  •  7 hours ago
No Image

മഴക്കെടുതിയില്‍ മൂന്ന് മരണം; സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടം

Kerala
  •  8 hours ago
No Image

അതീവ ജാഗ്രത ! ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യത; വടക്കന്‍ കേരളത്തില്‍ റെഡ് അലര്‍ട്ട്

Kerala
  •  8 hours ago
No Image

പത്ത് ലക്ഷത്തോളം വിദേശ ഹാജിമാർ പുണ്യ ഭൂമിയിൽ; സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി ഈ വർഷം 2300 ഹാജിമാര്‍

Saudi-arabia
  •  15 hours ago
No Image

രാത്രി മഴ ശക്തമാകും; 14 ജില്ലകളിലും ഓറഞ്ച് അലർട്ട്; അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം

Kerala
  •  16 hours ago