HOME
DETAILS

മൂന്നുമാസത്തിനിടെ 1,352 കേസുകൾ; കുട്ടികൾക്കെതിരായ അതിക്രമം കൂടുന്നു

  
റീന തോമസ്
May 25 2025 | 02:05 AM

past three months alone 1352 cases have been reported in child abuses

പാലക്കാട്: സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ പെരുകുന്നു. ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം സംസ്ഥാനത്ത് ഈ വർഷം മാർച്ച് വരെ കുട്ടികൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 1,352 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കൊലപാതകം - അഞ്ച്, തട്ടിക്കൊണ്ടുപോകൽ - 41, ബാലവിവാഹം - മൂന്ന്, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ ഉൾപ്പെടെയാണ് 1,352 കേസുകൾ രജിസ്റ്റർ ചെയ്തത്. ഏപ്രിൽ, മെയ് മാസങ്ങളിലെ കണക്കുകൂടി ഉൾപ്പെടുത്തിയാൽ കുറ്റകൃത്യങ്ങളുടെ എണ്ണം ഇനിയും ഉയരും. 2024ൽ കൊലപാതകം - 23, തട്ടിക്കൊണ്ടുപോകൽ - 112, ബാലവിവാഹം - 10, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ ഉൾപ്പെടെ 5,140 കേസുകളാണ് ആകെ രജിസ്റ്റർ ചെയ്തിരുന്നത്. 

പോക്‌സോ (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ്) ആക്ട് പ്രകാരം സംസ്ഥാനത്ത് ഈ വർഷം മാർച്ച് വര 1,201 കേസുകളാണ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ കേസുകൾ. തിരുവനന്തപുരം സിറ്റി പരിധിയിൽ 68 കേസുകളും റൂറൽ പരിധിയിൽ 106 കേസുകളും ഉൾപ്പെടെ 174 കേസുകളാണ് മൂന്നുമാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തത്. ഏറ്റവും കുറവ് കേസുകൾ ഇടുക്കി ജില്ലയിലാണ് (51). 2024ൽ സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്ത പോക്‌സോ കേസുകളുടെ എണ്ണം 4,594 ആയിരുന്നു. കഴിഞ്ഞവർഷവും തിരുവനന്തപുരം ജില്ലയിലായിരുന്നു കൂടുതൽ കേസുകൾ. ഏറ്റവും കുറവ് കാസർകോട് ജില്ലയിലും. കുട്ടികൾക്കെതിരായുള്ള ലൈംഗികാതിക്രമ കേസുകളിൽ പ്രതിസ്ഥാനത്ത് കൂടുതലും ബന്ധുക്കളും കുടുംബാഗങ്ങളുമാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സംഭവം: മുഖ്യമന്ത്രി അവലോകനം നടത്തി; 10 സുപ്രധാന നിർദ്ദേശങ്ങൾ

Kerala
  •  a day ago
No Image

ലോകത്തെ പിടിച്ചു കുലുക്കിയ കണ്ടെയ്നർ അപകടങ്ങൾ; കേരള തീരദേശ മേഖലകളും എണ്ണച്ചോർച്ച ഭീഷണിയിൽ; പാരിസ്ഥിതിക പ്രത്യാ​​ഘാതങ്ങൾ ​ഗുരുതരം

Kerala
  •  a day ago
No Image

ടി-20യിൽ ഒരേയൊരു സ്‌കൈ; 14ാമത്തെ അടിയിൽ പിറന്നത് ലോക റെക്കോർഡ്

Cricket
  •  a day ago
No Image

ആശങ്കയുടെ തിരത്തീരം: കേരള തീരത്ത് എണ്ണപ്പാട ഭീഷണി, രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്‌നറുകള്‍ അപകടത്തില്‍

Kerala
  •  a day ago
No Image

കനത്ത മഴ: കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു  

Kerala
  •  a day ago
No Image

കക്കയം പവർഹൗസിലെ പെൻസ്റ്റോക്ക് പൈപ്പിൽ തകരാർ; വൈദ്യുതി ഉത്പാദനം നിലച്ചു

Kerala
  •  a day ago
No Image

ഗസ്സയിൽ മെഡിക്കൽ ഉപകരണങ്ങൾ ‘സീറോ സ്റ്റോക്ക്’ ആണെന്ന്: ലോകാരോഗ്യ സംഘടന

International
  •  a day ago
No Image

ഹൈദരാബാദിൽ 1.01 കോടിയുടെ വ്യാജ ആപ്പിൾ ആക്സസറികൾ പിടികൂടി

National
  •  a day ago
No Image

5 വർഷത്തിനകം എഐ ഒരുപാട് ജോലികൾ ഇല്ലാതാക്കും; എഐ യിലേക്കുള്ള ഒരുക്കം ഇപ്പോഴേ തുടങ്ങണമെന്ന് ഗൂഗിൾ ഡീപ്‌മൈൻഡ് സിഇഒ

International
  •  a day ago
No Image

കത്തിജ്വലിച്ച് സൂര്യൻ! സച്ചിന്റെ റെക്കോർഡും തകർത്ത് മുംബൈയുടെ രാജാവായി സ്‌കൈ

Cricket
  •  a day ago