
അഴിമതിക്കാരുടെ 'സ്ലീപ്പർ സെൽ' വലമുറുക്കി വിജിലൻസ്; പരാതി അറിയിക്കുന്നതിന് ടോൾ ഫ്രീ നമ്പർ

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്കിടയിൽ അഴിമതിക്കാരുടെ 'സ്ലീപ്പർ സെൽ' ഉണ്ടെന്ന് വിജിലൻസ് കണ്ടെത്തൽ.
സംസ്ഥാന വിജിലൻസിന്റെ പക്കൽ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടികയുണ്ട്. അനുദിനം ഈ പട്ടിക പുതുക്കുന്നുമുണ്ട്. എന്നാൽ, ചില മേഖലകളിൽ അഴിമതി നടക്കുന്നതായി വിവരം ലഭിച്ചിട്ടും കുറ്റക്കാരെ കണ്ടെത്താനാകാതെ വന്നതോടെയാണ് ഉദ്യോഗസ്ഥർക്കിടയിൽ അഴിമതിക്കാരുടെ സ്ലീപ്പർ സെൽ പ്രവർത്തിക്കുന്നുണ്ടെന്ന അനുമാനത്തിലേക്ക് വിജിലൻസ് എത്തിയത്. രഹസ്യാന്വേഷണത്തിൽ അത് സ്ഥിരീകരിക്കുകയും ചെയ്തു. വിജിലൻസിന്റെ പട്ടികയിൽ ഇല്ലാത്തവർ അഴിമതി നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സ്ലീപ്പർ സെൽ ഉണ്ടെന്ന തീരുമാനത്തിലേക്ക് വിജിലൻസ് എത്തിയത്.
അഴിമതി നടക്കുന്ന ഓഫിസുകൾ സംബന്ധിച്ച് പൊതുപ്രവർത്തകരിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നത് കൂടാതെ ഓൺലൈനായും ഫോൺ കോൾ വഴിയും വിജിലൻസിന് രഹസ്യവിവരങ്ങൾ ലഭിക്കുന്നുണ്ട്. പ്രാരംഭാന്വേഷണങ്ങളിൽ പരാതികളിലധികവും വൈരാഗ്യബുദ്ധിയുടെ ഭാഗമായുള്ളതാണെന്ന് കണ്ടെത്തി ഉപേക്ഷിക്കുകയാണ് പതിവ്. കാര്യഗൗരവമുള്ള പരാതികളെ രണ്ടാംഘട്ട അന്വേഷണത്തിലേക്ക് പരിഗണിക്കുന്നു. വിജിലൻസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് വിവരശേഖരണം നടത്തുന്നത്. ഇത്തരത്തിൽ ഒഴിവാക്കപ്പെടുന്ന പരാതികളിൽ കൂടുതൽ ശ്രദ്ധിക്കാനാണ് ഇപ്പോൾ തീരുമാനം. ഉദ്യോഗസ്ഥർക്കെതിരേ അഴിമതി പരാതി ഉയർന്നിട്ടും രഹസ്യാന്വേഷണത്തിൽ തെളിവുകൾ കണ്ടെത്താനാകാതെ വന്നതോടെയാണ് ഇവർ സ്ലീപ്പർ സെല്ലുകളാണെന്ന അനുമാനത്തിൽ വിജിലൻസ് എത്തിച്ചേർന്നത്.
സർക്കാർ സർവിസിൽ നിന്ന് അഴിമതി പൂർണമായി തുടച്ചുനീക്കുന്നതിന്റെ ഭാഗമായാണ് വിജിലൻസ് നടപടികൾ ശക്തമാക്കിയിരിക്കുന്നത്. വിജിലൻസ് ഡയരക്ടറായി മനോജ് ഏബ്രഹാം അടുത്തിടെ ചുമതലയേറ്റിരുന്നു. ഇതിനുപിന്നാലെയാണ് നടപടികൾ കടുപ്പിച്ചത്. കഴിഞ്ഞദിവസം അഴിമതിക്കാരായ അഞ്ച് ഉദ്യോഗസ്ഥരാണ് വിജിലൻസ് പിടിയിലായത്. പതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോൾ വയനാട് മുട്ടിൽ കെ.എസ്.ഇ.ബി ഓവർസിയർ ചെല്ലപ്പൻ, ഇ.ഡി കേസിൽ നിന്ന് രക്ഷപ്പെടുത്താനെന്ന പേരിൽ രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത എറണാകുളം തമ്മനം സ്വദേശി വിൽസണും സഹായികളായ രാജസ്ഥാൻ സ്വദേശി മുകേഷ് കുമാർ, കൊച്ചി വാരിയം റോഡ് സ്വദേശിയായ ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യർ, ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയ വടകര പാക്കയിൽ ജെ.ബി യു.പി സ്‌കൂളിലെ പ്രധാനാധ്യാപകൻ ഇ.വി രവീന്ദ്രൻ എന്നിവരാണ് വിജിലൻസിന്റെ കെണിയിൽ കുടുങ്ങിയത്.
അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടികയിലേക്ക് പുതുതായി കണ്ടെത്തുന്നവരെയും ചേർക്കുകയാണ് ആദ്യ പടി. ഇതിനുപിന്നാലെ രഹസ്യാന്വേഷണവും നടത്തും. വിവിധ വകുപ്പുകളിലെ മേലുദ്യോഗസ്ഥർ ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം. സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി സംബന്ധിച്ച വിവരങ്ങൾ 1064 എന്ന ടോൾ ഫ്രീ നമ്പറിലൂടെ ജനങ്ങൾക്ക് അറിയിക്കാവുന്നതാണ്. 8592900900 എന്ന ഫോൺ നമ്പറിലും അറിയിക്കാം. വാട്‌സ് ആപ്പിൽ 9447789100 എന്ന നമ്പരിൽ സന്ദേശമായും വിവരങ്ങൾ കൈമാറാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സംഭവം: മുഖ്യമന്ത്രി അവലോകനം നടത്തി; 10 സുപ്രധാന നിർദ്ദേശങ്ങൾ
Kerala
• a day ago
ലോകത്തെ പിടിച്ചു കുലുക്കിയ കണ്ടെയ്നർ അപകടങ്ങൾ; കേരള തീരദേശ മേഖലകളും എണ്ണച്ചോർച്ച ഭീഷണിയിൽ; പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഗുരുതരം
Kerala
• a day ago
ടി-20യിൽ ഒരേയൊരു സ്‌കൈ; 14ാമത്തെ അടിയിൽ പിറന്നത് ലോക റെക്കോർഡ്
Cricket
• a day ago
ആശങ്കയുടെ തിരത്തീരം: കേരള തീരത്ത് എണ്ണപ്പാട ഭീഷണി, രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്‌നറുകള്‍ അപകടത്തില്‍
Kerala
• a day ago
കനത്ത മഴ: കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
Kerala
• a day ago
കക്കയം പവർഹൗസിലെ പെൻസ്റ്റോക്ക് പൈപ്പിൽ തകരാർ; വൈദ്യുതി ഉത്പാദനം നിലച്ചു
Kerala
• a day ago
ഗസ്സയിൽ മെഡിക്കൽ ഉപകരണങ്ങൾ ‘സീറോ സ്റ്റോക്ക്’ ആണെന്ന്: ലോകാരോഗ്യ സംഘടന
International
• a day ago
ഹൈദരാബാദിൽ 1.01 കോടിയുടെ വ്യാജ ആപ്പിൾ ആക്സസറികൾ പിടികൂടി
National
• a day ago
5 വർഷത്തിനകം എഐ ഒരുപാട് ജോലികൾ ഇല്ലാതാക്കും; എഐ യിലേക്കുള്ള ഒരുക്കം ഇപ്പോഴേ തുടങ്ങണമെന്ന് ഗൂഗിൾ ഡീപ്‌മൈൻഡ് സിഇഒ
International
• a day ago
കത്തിജ്വലിച്ച് സൂര്യൻ! സച്ചിന്റെ റെക്കോർഡും തകർത്ത് മുംബൈയുടെ രാജാവായി സ്‌കൈ
Cricket
• a day ago
ബംഗ്ലാദേശ് വഴി നടക്കുന്ന വിവാഹ തട്ടിപ്പിന് എതിരെ മുന്നറിയിപ്പുമായി ചൈന; വിദേശ ഭാര്യമാർ വേണ്ടെന്ന് നിർദ്ദേശം
International
• a day ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ
Kerala
• a day ago
നിലമ്പൂരിൽ വീണ്ടും ജനവിധി തേടാൻ ബാവുട്ടി എത്തുമ്പോൾ
Kerala
• a day ago
കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• a day ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് എ ഐ സി സി
Kerala
• a day ago.png?w=200&q=75)
"ലാലു കുടുംബം എന്നെ ഒരിക്കലും മനുഷ്യനായി പരിഗണിച്ചില്ല" എന്റെ ജീവിതം അവർ ഒരു തമാശയാക്കി മാറ്റി; ഗുരുതര ആരോപണങ്ങളുമായി ലാലുവിന്റെ മരുമകൾ
National
• a day ago
റൊണാൾഡോ യൂറോപ്പിലെ ആ ക്ലബ്ബിലേക്ക് പോയാൽ മികച്ച പ്രകടനം നടത്തും: മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം
Football
• a day ago
കടക്കെണിയിൽ മുങ്ങിയ പാകിസ്ഥാന് ഐഎംഎഫിന്റെ സഹായം; പിന്നാലെ സൈന്യത്തിനായി ചെലവു വർദ്ധിപ്പിക്കാൻ നീക്കം
International
• a day ago
ബാറ്റെടുക്കും മുമ്പേ ട്രിപ്പിൾ സെഞ്ച്വറി; ടി-20യിലെ വമ്പൻ നേട്ടത്തിൽ മുംബൈ ക്യാപ്റ്റൻ
Cricket
• a day ago
മണ്ണാർക്കാട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
Kerala
• a day ago
സുപ്രഭാതം എജ്യു എക്സ്പോ മെയ് 28ന് കോട്ടക്കലിൽ
Kerala
• a day ago