HOME
DETAILS

എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാത നിർമാണത്തിലെ അശാസ്ത്രീയത; ദുരിതത്തിലായി ജനം

  
Web Desk
May 26 2025 | 04:05 AM

Edavanna-Koyilandy Highway Construction Flaws Spark Public Outcry Residents in Distress

ഓമശേരി : കാലവർഷം എത്തിയതോടെ എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിലെ കച്ചവടക്കാരും യാത്രക്കാരും ജനങ്ങളും വീണ്ടും ദുരിതത്തിലേക്ക്. അശാസ്ത്രീയമായ നിർമാണ രീതി കാരണം റോഡിൻ്റെ ഇരുവശത്തും താമസിക്കുന്ന വീട്ടുകാരും കച്ചവടക്കാരും റോഡിലൂടെ ഒഴുകുന്ന വെള്ളം കാരണം ബുദ്ധിമുട്ടുകയാണ്. ഡ്രൈനേജിലേക്ക് ഒഴുകേണ്ട വെള്ളം നേരെ എതിർ വശത്തേക്കാണ്  ഒഴുകുന്നത്. ഇത് പല വീടുകളിലേക്കും വെള്ളം കയറാൻ കാരമാകുന്നു. ഈ ദേശീയപാതയിൽ പലയിടങ്ങളിലും റോഡിന് നടുവിൽ ചാലുകൾ രൂപപ്പെട്ട് വെള്ളം കെട്ടികിടക്കുന്നതും യാത്ര ദുസ്സഹമാക്കുന്നു. ഇരുചക്ര വാഹനങ്ങളിൽ യാത്രചെയ്യാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ദേശീയ പാതയുടെ ഇരുവശങ്ങളിലുമുള്ള കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറുന്നത് വ്യാപാരികളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുകയാണ്. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് ഇതിന് കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം. 

ഈ റോഡിൽ മുക്കം ഭാഗത്ത് നിന്ന് താമരശേരി-കൊയിലാണ്ടി ഭാഗത്തേക്ക് യാത്ര ചെയ്യുമ്പോൾ റോഡിൻ്റെ ഇടതുഭാഗം പൂർണമായും താഴ്ന്ന അവസ്ഥയിലാണ്. ഇതു മൂലം റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ പൂളയുകയും  ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും നിത്യ സംഭവമാണ്. ഈ സംസ്ഥന പാതയിൽ പലയിടങ്ങളിലും താഴ്ന്നുപോയ സംഭവമുണ്ടായിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന് നൽകിയ പരാതിയെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് വിജിലൻസ് ക്വാളിറ്റി കൺട്രോൾ ജില്ലാ മേധാവി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ 20ന് താമരശേരി മുതൽ മുക്കം വരെയുള്ള ഭാഗത്ത് വിശദമായി പരിശോധന നടത്തിയിരുന്നു. നവീകരണ പ്രവൃത്തിയിലെ അപാകതകൾ നേരിട്ട് കണ്ട് ബോധ്യപ്പെട്ട സംഘം ഉടൻ റിപ്പോർട്ട് തയാറാക്കി മന്ത്രിക്ക് സമർപ്പിക്കുമെന്നും അറിയിച്ചിരുന്നു. ഈ പാതയിൽ പലയിടങ്ങളിലും അപകടങ്ങളും പതിവാണ്.

Residents along the Edavanna-Koyilandy state highway are facing severe hardships due to alleged unscientific construction practices. Poor planning and execution have led to waterlogging, accidents, and daily commuter struggles. Locals demand immediate government intervention to address the flawed roadwork. Authorities face growing criticism as public frustration mounts over the deteriorating infrastructure. Updates on remedial measures awaited.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടവന്ത്രയില്‍ 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  4 hours ago
No Image

അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് യുഎഇയും ഒമാനും

uae
  •  4 hours ago
No Image

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു

Kerala
  •  4 hours ago
No Image

പ്രവാസികള്‍ക്ക് ആശ്വാസം; ബാങ്കുകളിലെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  4 hours ago
No Image

ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച

Kerala
  •  5 hours ago
No Image

പൊതുസ്ഥലങ്ങളിലെ പരസ്യം നിയന്ത്രിക്കാന്‍ ഷാര്‍ജ; ജൂണ്‍ 2 മുതല്‍ പുതിയ പെര്‍മിറ്റ് സംവിധാനം

uae
  •  5 hours ago
No Image

ഹാർവ‍ഡിനെതിരെ കടുത്ത നടപടിയുമായി ട്രംപ് വീണ്ടും; സർവകലാശാലക്ക് നൽകിയ എല്ലാ കരാറുകളും ജൂൺ ആറിന് മുൻപ് റദ്ദാക്കാൻ തീരുമാനം

International
  •  5 hours ago
No Image

നിര്‍ണായക തീരുമാനവുമായി യുഎഇ; സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള അവസാന തീയതി ജൂണ്‍ 30

uae
  •  5 hours ago
No Image

സഊദിയിൽ മാസപ്പിറവി ദൃശ്യമായി, അറഫ ദിനം ജൂൺ അഞ്ചിന് വ്യാഴം, ബലിപെരുന്നാൾ ആറിന്

Saudi-arabia
  •  5 hours ago
No Image

കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് മെമ്പറെയും പെൺമക്കളെയും എറണാകുളത്തെ ഹോട്ടലിൽ നിന്ന് കണ്ടെത്തി

Kerala
  •  6 hours ago