HOME
DETAILS

കനത്ത മഴ; ട്രെയിനുകളുടെ പുറപ്പെടല്‍ സമയം പുനക്രമീകരിച്ചു

  
May 27 2025 | 12:05 PM

Train Schedules Rescheduled Due to Heavy Rainfall

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് റെയില്‍ ഗതാഗതം തടസ്സപ്പെട്ടതിനാല്‍, ചില ട്രെയിനുകളുടെ പുറപ്പെടല്‍ സമയം പുനക്രമീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ ശക്തമായ കാറ്റും മഴയും കാരണം കോഴിക്കോടും ആലുവയിലും റെയില്‍വേ ട്രാക്കിലേക്ക് മരങ്ങള്‍ വീണതോടെയാണ് കേരളത്തിലെ ട്രെയിന്‍ സര്‍വിസുകള്‍ തടസ്സപ്പെട്ടത്. ഈ സംഭവത്തെത്തുടര്‍ന്ന് പല ട്രെയിനുകളും മണിക്കൂറുകളോളം വൈകി. അതേസമയം, ഇന്ന് രാവിലെ കല്ലായി-ഫറോക്ക് സ്റ്റേഷനുകള്‍ക്കിടയില്‍ മരം വീണെങ്കിലും, വേഗത്തില്‍ തടസ്സം നീക്കം ചെയ്ത് റെയില്‍ ഗതാഗതം പുനസ്ഥാപിച്ചു. നിലവില്‍ ഷൊര്‍ണൂര്‍-മംഗളൂര്‍ റൂട്ടിലെ ട്രെയിന്‍ സര്‍വിസ് സുഗമമായി പ്രവര്‍ത്തിക്കുന്നു.

മൈസൂര്‍ ജംഗ്ഷനില്‍ നിന്ന് നാളെ (28/05/2025) ഉച്ചയ്ക്ക് 12.45 ന് പുറപ്പെടേണ്ട മൈസൂര്‍ ജങ്ഷന്‍ - തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് (16315) മൂന്ന് മണിക്കൂറും 15 മിനിറ്റും വൈകിയാകും യാത്ര ആരംഭിക്കുക. ഇതനുസരിച്ച്, നാളെ വൈകിട്ട് നാല് മണിയോടെയാണ് ട്രെയിന്‍ മൈസൂരില്‍ നിന്ന് പുറപ്പെടുകയെന്ന് തിരുവനന്തപുരം ഡിവിഷന്‍ അറിയിച്ചു.

അതേസമയം, നാളെ (28/05/2025) രാത്രി 8.55 ന് ചെന്നൈയില്‍ നിന്ന് പുറപ്പെടേണ്ട ചെന്നൈ സെന്‍ട്രല്‍-ആലപ്പുഴ എക്‌സ്പ്രസ് (22639) ഒരു മണിക്കൂറും 20 മിനിറ്റും വൈകി രാത്രി 10.15 ന് യാത്ര ആരംഭിക്കുമെന്നും റെയില്‍വേ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി ആരോപണം; കൈകൾ കെട്ടി മുറിവേൽപ്പിച്ച നിലയിൽ

International
  •  11 hours ago
No Image

സ്കൂളുകളിൽ 2,219 പുതിയ തസ്തികകൾ: സർക്കാർ, എയ്ഡഡ് മേഖലകൾക്ക് മന്ത്രിസഭ അനുമതി

Kerala
  •  11 hours ago
No Image

കടൽ മത്സ്യം കഴിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ലെന്ന് സജി ചെറിയാൻ; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം

Kerala
  •  12 hours ago
No Image

എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകന്റെ കൊല; 15 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

National
  •  12 hours ago
No Image

തോരാമഴ; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി 

Kerala
  •  13 hours ago
No Image

ആലപ്പുഴയിൽ 38കാരനും 17കാരിയും ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

Kerala
  •  13 hours ago
No Image

ജൂണ്‍ മാസം വൈദ്യുതി ബില്‍ കുറയും; ഇന്ധനസര്‍ചാര്‍ജ്ജ് കുറച്ചു

Kerala
  •  13 hours ago
No Image

കലിതുള്ളി കടല്‍; തീരങ്ങളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം 

Kerala
  •  14 hours ago
No Image

കേരളത്തിൽ കാലവർഷം സജീവമായി തുടരും; പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യത 

Weather
  •  14 hours ago
No Image

കൊച്ചിയിൽ നിന്ന് കാണാതായ കുട്ടി പോയത് സീരിയൽ ഷൂട്ടിങ് കാണാൻ; വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഉപദ്രവിച്ച കൈനോട്ടക്കാരനെതിരെ പോക്സോ കേസ്

Kerala
  •  14 hours ago

No Image

കേരളത്തിൽ കാലവർഷം സാധാരണയിൽ കൂടുതലാകും; മൂന്ന് ദിവസം കൂടി അതിതീവ്രമഴയ്ക്ക് സാധ്യത, വെള്ളിയാഴ്ച ആറു ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  16 hours ago
No Image

ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകന്റെ വീടിന് മുകളില്‍ ബോംബിട്ട് ഇസ്‌റാഈല്‍; എട്ട് കുടുംബാംഗങ്ങളെ കൊന്നു, ഉസാമ അല്‍ അര്‍ബീദ് അത്ഭുതകരമായി രക്ഷപ്പെട്ടു

International
  •  17 hours ago
No Image

പ്രവാസി നിക്ഷേപകരെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസ്; ഹീര ഗ്രൂപ്പ് സിഇഒ നൗഹീറ ഷെയ്ഖ് അറസ്റ്റില്‍

uae
  •  17 hours ago
No Image

'ഹൃദയഭേദകം' - പട്ടിണി കിടക്കുന്ന മനുഷ്യരെയും വിടാതെ ഇസ്‌റാഈൽ; സഹായം സ്വീകരിക്കാനെത്തിയ ജനത്തിന് നേരെ വെടിവെപ്പ്; മൂന്ന് മരണം, നിരവധിപേർക്ക് പരുക്ക്

International
  •  17 hours ago