
നിര്‍ണായക തീരുമാനവുമായി യുഎഇ; സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള അവസാന തീയതി ജൂണ്‍ 30

അബൂദബി: നിര്‍ണായക തീരുമാനവുമായി യുഎഇ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 ആയി നിശ്ചയിച്ചു.
2025 ഏപ്രില്‍ അവസാനത്തോടെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന യുഎഇ പൗരന്മാരുടെ എണ്ണം 138,000 കവിഞ്ഞതായി മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. 28,000 കമ്പനികളിലായാണ് ഇത്രയും അധികം ആളുകള്‍ ജോലി ചെയ്യുന്നത്.
50 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ജീവനക്കാരുള്ള എല്ലാ സ്വകാര്യമേഖല കമ്പനികളോടും 2025ന്റെ ആദ്യ പകുതിയില്‍ നിശ്ചയിച്ചിട്ടുള്ള എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ മന്ത്രാലയം ലേബര്‍ മാര്‍ക്കറ്റ് മാഗസിനിന്റെ ഏറ്റവും പുതിയ ലക്കത്തില്‍ അഭ്യര്‍ത്ഥിച്ചു. 2025 ജൂണ്‍ 30ഓടെ ഓരോ കമ്പനിയിലും വൈദഗ്ധ്യമുള്ള ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇമാറാത്തികളുടെ എണ്ണത്തില്‍ കുറഞ്ഞത് 1% വര്‍ധനവാണ് ഈ തീരുമാനം കൊണ്ട് അധികൃതര്‍ ലക്ഷ്യമിടുന്നത്. നിര്‍ബന്ധമാക്കുന്നു.
2025 ജൂലൈ 1 മുതല്‍ മന്ത്രാലയം കമ്പനികള്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ചുറപ്പിക്കാന്‍ തുടങ്ങും. പുതുതായി നിയമിക്കപ്പെടുന്ന ഇമാറാത്തി ജീവനക്കാര്‍ അംഗീകൃത സാമൂഹിക സുരക്ഷാ ഫണ്ടില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആവശ്യമായ സംഭാവനകള്‍ നല്‍കുന്നുണ്ടെന്നും സ്ഥിരീകരിക്കണം. പാലിക്കാത്ത കമ്പനികള്‍ സാമ്പത്തിക പിഴകള്‍ അടയ്ക്കേണ്ടിവരും.
തൊഴില്‍ വിപണിയുടെ ശക്തമായ പ്രകടനവും രാജ്യത്തിന്റെ ത്വരിതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയും സ്വകാര്യമേഖലാ സ്ഥാപനങ്ങളെ അവരുടെ എമിറേറ്റൈസേഷന്‍ ബാധ്യതകള്‍ മികച്ച രീതിയില്‍ നിറവേറ്റാന്‍ പ്രാപ്തമാക്കിയിട്ടുണ്ടെന്ന് MoHREയിലെ ദേശീയ മാനവ വിഭവശേഷി വികസന അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഫരീദ അല്‍ അലി പറഞ്ഞു.
'സ്വദേശിവല്‍ക്കരണ നയങ്ങളും ലക്ഷ്യങ്ങളും നടപ്പിലാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന നഫീസ് പ്രോഗ്രാമിന്റെ പിന്തുണയോടെ, മന്ത്രാലയവും സ്വകാര്യ മേഖലയും തമ്മിലുള്ള അടുത്ത സഹകരണത്തിന്റെ ഫലമാണ് ഈ പുരോഗതി,' അവര്‍ പറഞ്ഞു.
സ്വകാര്യ മേഖല ഈ സംരംഭത്തില്‍ വഹിക്കുന്ന പങ്കിനെയും അല്‍ അലി പ്രശംസിച്ചു. ഏപ്രില്‍ അവസാനത്തോടെ ജോലി ചെയ്യുന്ന ഇമാറാത്തികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തിയതായും ഫരീദ അല്‍ അലി പറഞ്ഞു.
The UAE government has set June 30 as the final deadline for private sector companies to meet nationalization (Emiratisation) targets. Learn what this means, who it affects, and the penalties for non-compliance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കടവന്ത്രയില്‍ കാണാതായ കുട്ടിക്കൊപ്പമുണ്ടായിരുന്ന കൈനോട്ടക്കാരന് കസ്റ്റഡിയില്‍; ഇയാള്‍ക്കെതിരെ പോക്സോ ചുമത്തുമെന്ന് പൊലിസ്
Kerala
• a day ago
19 വർഷത്തെ വിലക്ക് നീക്കി; പാക് പൗരന്മാർക്ക് കുവൈത്ത് വിസ നൽകിത്തുടങ്ങി | Kuwait Visa
latest
• a day ago
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച സംഭവം: പ്രതികള്‍ പിടിയില്‍
Kerala
• a day ago
കൊച്ചി ഇടപ്പള്ളിയില്‍ നിന്ന് കാണാതായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തൊടുപുഴയില്‍ നിന്ന് കണ്ടെത്തി
Kerala
• a day ago
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; വിദ്യാര്‍ത്ഥി വിസ ഇന്റര്‍വ്യൂ നിര്‍ത്തിവച്ച് യുഎസ്
International
• a day ago
'ഗവര്‍ണര്‍ മാപ്പ് പറയണം'; സമരം ശക്തമാക്കി മെയ്തികള്‍, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൂട്ടിട്ടു
National
• a day ago
ഓപ്പറേഷന് സിന്ദൂറിനെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; വിദ്യാർഥിനിക്ക് ജാമ്യം
National
• a day ago
'ആവുധി' ആവശ്യപ്പെട്ട് സന്ദേശം; മലയാളം ക്ലാസില്‍ കേറാന്‍ ശ്രമിക്കണമെന്ന് പത്തനംതിട്ട കളക്ടര്‍, ചോദ്യവും മറുപടിയും സൈബറിടത്ത് വൈറല്‍
Kerala
• a day ago
വിക്ഷേപിച്ച് 30 മിനിറ്റിനുശേഷം സ്റ്റാര്‍ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണവും ലക്ഷ്യത്തില്‍ എത്തിയില്ല
International
• a day ago
തെളിവുകളില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്; ബ്രിജ്ഭൂഷനെതിരായ പോക്സോ കേസ് അവസാനിപ്പിച്ചു
National
• a day ago
കൊച്ചി പുറംകടലിൽ ലൈബീരിയൻ ചരക്കുകപ്പൽ മുങ്ങിത്താഴ്ന്ന സംഭവത്തിൽ അന്വേഷണം തുടങ്ങി; അന്വേഷണ ചുമതല കൊച്ചി മർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്മെന്റിന്
Kerala
• a day ago
കനത്ത മഴ മൂന്നു ദിവസം കൂടി; കോഴിക്കോടും വയനാടും ഇന്ന് റെഡ് അലര്‍ട്ട്
Kerala
• a day ago
20 കിലോ ലഹരിമരുന്ന് കൈവശം വെച്ചു; ഒമാനില്‍ രണ്ടുപേര്‍ പിടിയില്‍
oman
• a day ago
സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്ക് ഉയര്‍ത്താനൊരുങ്ങി കുവൈത്ത്
Kuwait
• a day ago
പ്രവാസികള്‍ക്ക് ആശ്വാസം; ബാങ്കുകളിലെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• a day ago
ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച
Kerala
• a day ago
പൊതുസ്ഥലങ്ങളിലെ പരസ്യം നിയന്ത്രിക്കാന്‍ ഷാര്‍ജ; ജൂണ്‍ 2 മുതല്‍ പുതിയ പെര്‍മിറ്റ് സംവിധാനം
uae
• a day ago
ഹാർവഡിനെതിരെ കടുത്ത നടപടിയുമായി ട്രംപ് വീണ്ടും; സർവകലാശാലക്ക് നൽകിയ എല്ലാ കരാറുകളും ജൂൺ ആറിന് മുൻപ് റദ്ദാക്കാൻ തീരുമാനം
International
• a day ago
കുട്ടിയെ കാറിലാക്കി മാതാപിതാക്കള്‍ ഷോപ്പിംങിനു പോയി; ശ്വാസംമുട്ടിയ കുട്ടിയുടെ രക്ഷക്കെത്തി ദുബൈ പൊലിസ്
uae
• a day ago
കടവന്ത്രയില്‍ 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലിസ്
Kerala
• a day ago
അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് യുഎഇയും ഒമാനും
uae
• a day ago