HOME
DETAILS

ആശങ്കയുടെ തിരത്തീരം: കേരള തീരത്ത് എണ്ണപ്പാട ഭീഷണി, രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്‌നറുകള്‍ അപകടത്തില്‍

  
Web Desk
May 26 2025 | 17:05 PM

Chemical Spill Threat off Kerala Coast Oil Slick May Disrupt Marine Life

കൊച്ചി: വിഴിഞ്ഞത്തുനിന്ന് പുറപ്പെട്ട് കൊച്ചി തീരത്തിനടുത്ത് മുങ്ങിയ എം.എസ്.സി എല്‍സ 3 എന്ന ചരക്കുകപ്പല്‍ പരത്തിയ    ആശങ്കകള്‍ കേരള തീരത്ത് തുടരുന്നു. കടലില്‍ കലര്‍ന്ന രാസവസ്തുക്കളും ഒഴുകിയെത്തിയ എണ്ണപ്പാടയും വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന ഭയത്തിലാണ് തീരദേശവാസികളും അധികൃതരും. കപ്പലിനുള്ളില്‍ ഇപ്പോഴും ശേഷിക്കുന്ന 250 ടണ്‍ കാത്സ്യം കാര്‍ബൈഡ് അടങ്ങിയ 13 കണ്ടെയ്‌നറുകളാണ് ഏറ്റവും വലിയ വെല്ലുവിളി. ഈ കണ്ടെയ്‌നറുകളില്‍ വെള്ളം കയറിയാല്‍ സ്‌ഫോടനത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതേ സമയം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി അടിയന്തര നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. തീരത്തേക്ക് അടിഞ്ഞ കണ്ടെയ്‌നറുകളില്‍നിന്ന് അപകടകരമായ വസ്തുക്കള്‍ കടല്‍വെള്ളത്തില്‍ കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗവും മത്സ്യവകുപ്പും സംയുക്തമായി സാമ്പിളുകള്‍ ശേഖരിച്ചു തുടങ്ങി. മത്സ്യങ്ങളുടെ സാമ്പിളുകള്‍ ഇന്ന് ശേഖരിക്കും.

എണ്ണപ്പാട തീരത്ത് എത്തിയാല്‍ നേരിടാനായി പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ സജ്ജമാക്കിയിട്ടുണ്ട്. തൃശൂര്‍ മുതല്‍ തെക്കന്‍ ജില്ലകളില്‍ രണ്ട് ടീമുകള്‍ വീതവും വടക്കന്‍ ജില്ലകളില്‍ ഓരോ ടീമുകള്‍ വീതവുമാണ് തയ്യാറാക്കിയിരിക്കുന്നത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, പോലീസ്, മറ്റ് വകുപ്പുകള്‍ എന്നിവ ഈ ടീമുകള്‍ക്ക് ആവശ്യമായ സഹായം നല്‍കും.

കപ്പലില്‍ നിന്നുള്ള എണ്ണ കടലിന്റെ താഴെത്തട്ടില്‍ കുടുങ്ങാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ്, നേവി, വനം വകുപ്പ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് എന്നിവരെ ഉള്‍പ്പെടുത്തി പദ്ധതി തയ്യാറാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഓയില്‍ സ്പില്‍ കണ്ടിജന്‍സി കൈകാര്യം ചെയ്യുന്നതിനായി കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ കോസ്റ്റ് ഗാര്‍ഡ്, പോര്‍ട്ട് വകുപ്പ്, നേവി എന്നിവരോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കണ്ടെയ്‌നറുകള്‍, എണ്ണപ്പാട, കടലിന്റെ അടിയിലേക്ക് താഴുന്ന എണ്ണ എന്നിവ കൈകാര്യം ചെയ്യാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും വകുപ്പുകള്‍ക്കും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകള്‍ എണ്ണ പടരുന്നത് തടയാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. ഒരു ഡോണിയര്‍ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കാന്‍ പൊടി തളിക്കുന്ന ജോലിയും പുരോഗമിക്കുകയാണ്. എണ്ണ എത്രത്തോളം വ്യാപിച്ചു എന്ന് കണ്ടെത്താന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നും മൂന്ന് കപ്പലുകള്‍ ഈ ശ്രമങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് അറിയിച്ചു. മുംബൈയില്‍ നിന്ന് ഒരു മലിനീകരണ നിയന്ത്രണ കപ്പല്‍ ഇന്ന് എത്തും. പൊതുജനങ്ങളുടെ സുരക്ഷ, പരിസ്ഥിതി സംരക്ഷണം, മത്സ്യബന്ധന മേഖലയുടെ സംരക്ഷണം എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കുക.

ടയര്‍ 2 ഇന്‍സിഡന്റ് കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ദുരന്തമായതിനാല്‍ ദേശീയ സേനകളെയും സൗകര്യങ്ങളും ഉപയോഗിച്ചാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറലാണ് ദേശീയ എണ്ണപ്പാട പ്രതിരോധ പദ്ധതിയുടെ അധ്യക്ഷന്‍.

കൊല്ലത്ത് അടിഞ്ഞത് 33 കണ്ടെയ്‌നറുകള്‍; മുന്നറിയിപ്പുമായി അധികൃതര്‍

കൊച്ചിയില്‍ നിന്ന് കടലില്‍ വീണ 33 കണ്ടെയ്‌നറുകളാണ് കൊല്ലം തീരത്തടിഞ്ഞത്. ഇതില്‍ നാലെണ്ണം ഒഴികെ ബാക്കിയെല്ലാം ഒഴിഞ്ഞവയായിരുന്നു. തിരുമുല്ലവാരത്തും ശക്തികുളങ്ങരയിലുമായി കണ്ടെത്തിയ ഈ കണ്ടെയ്‌നറുകളില്‍ വസ്ത്രങ്ങള്‍, ചൈനീസ് ഗ്രീന്‍ ടീ, ന്യൂസ് പ്രിന്റ്, മെഡിക്കല്‍ ഗ്ലൗസുകള്‍ എന്നിവയാണ് ഉണ്ടായിരുന്നത്. ചില കണ്ടെയ്‌നറുകള്‍ ഭാഗികമായി തകര്‍ന്ന നിലയിലായിരുന്നു. രാസവസ്തുക്കളോ ഇന്ധനമോ കടലില്‍ കലര്‍ന്നിട്ടുണ്ടോ എന്ന ആശങ്ക ശക്തമാണ്. തീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകളിലെ തെര്‍മോക്കോള്‍ മാലിന്യങ്ങള്‍ വ്യാപിച്ചിട്ടുണ്ട്.

മുങ്ങിയ കപ്പലില്‍ ഉണ്ടായിരുന്നത് 643 കണ്ടെയ്‌നറുകളാണ്. ഇതില്‍ 73 എണ്ണം ഒഴിഞ്ഞവയാണെന്ന് കപ്പല്‍ അധികൃതര്‍ പറയുന്നു. കണ്ടെയ്‌നറുകളുടെ നമ്പരുകള്‍ ശേഖരിച്ച് ഉള്ളിലുള്ള ചരക്കുകള്‍ എന്തൊക്കെയാണെന്ന് തീരസംരക്ഷണ സേനയും കസ്റ്റംസും പരിശോധിച്ചുവരികയാണ്.

കപ്പല്‍ മുങ്ങിയ സ്ഥലത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെ വരെയുള്ള പ്രദേശത്ത് ആരും മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപൂര്‍വ വസ്തുക്കളോ കണ്ടെയ്‌നറുകളോ കണ്ടാല്‍ തൊടരുതെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആരോഗ്യവകുപ്പ് സജ്ജം, ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്നുണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ആരോഗ്യവകുപ്പ് ചര്‍ച്ച ചെയ്തു. റാപ്പിഡ് റെസ്‌പോണ്‍സ് ടീം സജ്ജമായിരിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി. ഏത് തരത്തിലുള്ള പ്രശ്‌നമുണ്ടായാലും മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന ആശുപത്രികള്‍ സജ്ജമായിരിക്കണം. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണം. കനിവ് 108 ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സേവനങ്ങളും സജ്ജമാണ്. എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ചികിത്സ തേടണമെന്നും, ആംബുലന്‍സ് സേവനം ആവശ്യമുള്ളവര്‍ 108 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു.

An environmental crisis looms off the Kerala coast as containers carrying hazardous chemicals—like diesel, furnace oil, and calcium carbide—pose a serious threat of fire, explosion, and marine pollution. Experts warn that a diesel slick could rapidly spread, disrupting photosynthesis in marine algae and affecting the entire oceanic food chain. The presence of toxic compounds like PAHs can also cause cell damage in marine life, threatening fish, seabirds, and overall biodiversity.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് അതിർത്തി സംസ്ഥാനങ്ങളിൽ മോക്ക് ഡ്രിൽ: പാകിസ്ഥാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സുരക്ഷാ തയ്യാറെടുപ്പ്

National
  •  17 hours ago
No Image

ബലി പെരുന്നാൾ: സഊദിയിൽ സ്വകാര്യ മേഖല തൊഴിലാളികൾക്ക് നാല് ദിവസത്തെ അവധി

Saudi-arabia
  •  18 hours ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ബിജെപിയുടെ പുതിയ സർക്കുലറിൽ നേതാക്കൾക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ വിലക്ക് 

Kerala
  •  18 hours ago
No Image

ഷെങ്കൻ വിസ വൈകുന്നതിൽ വിഷമിക്കേണ്ട: യുഎഇ നിവാസികൾക്ക് ഒരു ദിവസത്തിനുള്ളിൽ യുകെ വിസിറ്റിങ്ങ് വിസ ലഭിക്കും; എങ്ങനെയെന്ന് അറിയാം

uae
  •  18 hours ago
No Image

കോഴിക്കോട് വിലങ്ങാടിൽ നാളെ കോൺഗ്രസ്-ബിജെപി ഹർത്താൽ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സർക്കാർ സഹായം നിഷേധിച്ചതിൽ പ്രതിഷേധം

Kerala
  •  18 hours ago
No Image

ഇറാനിൽ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി ആരോപണം; കൈകൾ കെട്ടി മുറിവേൽപ്പിച്ച നിലയിൽ

International
  •  19 hours ago
No Image

സ്കൂളുകളിൽ 2,219 പുതിയ തസ്തികകൾ: സർക്കാർ, എയ്ഡഡ് മേഖലകൾക്ക് മന്ത്രിസഭ അനുമതി

Kerala
  •  19 hours ago
No Image

കടൽ മത്സ്യം കഴിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ലെന്ന് സജി ചെറിയാൻ; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം

Kerala
  •  20 hours ago
No Image

എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകന്റെ കൊല; 15 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

National
  •  20 hours ago
No Image

തോരാമഴ; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി 

Kerala
  •  21 hours ago