HOME
DETAILS

നിലമ്പൂരിൽ സി.പി.എമ്മിന് കരുവന്നൂർ കുരുക്ക്; ഇ.ഡി വേട്ട വിലപ്പോവില്ലെന്നും ഇത് തീക്കളിയെന്നും സി.പി.എം 

  
May 27 2025 | 03:05 AM

CPM has a problem with Karuvannur in Nilambur CPM says ED hunt is useless and it is a game of fire

തിരുവനന്തപുരം: സി.പി.എമ്മിനെയും കെ. രാധാകൃഷ്ണൻ എം.പി, മുൻ മന്ത്രി എ.സി മൊയ്തീൻ, എം.എം വർഗീസ് എന്നീ  മൂന്ന് ജില്ലാ സെക്രട്ടറിമാരെയും പ്രതിയാക്കി കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇ.ഡി കുറ്റപത്രം നൽകിയത് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സർക്കാരിനും പാർട്ടിക്കും പുതിയ കുരുക്കായി. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് ഇ.ഡി  ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടൻ തന്നെ കുറ്റപത്രം നൽകിയതെന്നായിരിക്കും പാർട്ടിയും മുന്നണിയും ഇനി വാദമുഖങ്ങൾ ഉന്നയിക്കുക.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്നലെ തന്നെ ഗൂഢാലോചനാ സിദ്ധാന്തം പ്രഖ്യാപിച്ച് കഴിഞ്ഞു. ജനങ്ങളാണ് എല്ലാമെന്നും ഇതിനെല്ലാം കൃത്യമായ മറുപടി അവർ നൽകിക്കൊള്ളുമെന്നും സി.പി.എം പറയുമ്പോഴും മാസങ്ങൾക്കിപ്പുറം വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെയും തുടർന്നുവരുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെയും ടെസ്റ്റ് റിഹേഴ്‌സൽ എന്ന് വിശേഷിപ്പിക്കാവുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിന്നോട്ട് പോയാൽ അത് പാർട്ടിയെയും സർക്കാരിനെയും കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കുക. 

ഇ.ഡിക്കെതിരേ ശക്തമായ പ്രചാരണം നടത്താനാണ് സി.പി.എം തീരുമാനം. പ്രതിപക്ഷ പാർട്ടി നേതാക്കളെ ഇല്ലാകഥയുണ്ടാക്കി ഇ.ഡി കുരുക്കുന്നതും കോടിക്കണക്കിന് രൂപയുടെ കൈക്കൂലി ചോദിച്ചുവാങ്ങുക, കേന്ദ്ര പിന്തുണയുള്ള സമ്പന്നർ എന്ത് സാമ്പത്തിക കുറ്റം ചെയ്താലും പ്രതികളെ സംരക്ഷിക്കുക തുടങ്ങിയ വിഷയങ്ങളും ജനങ്ങൾക്കിടയിലേക്ക് എത്തിക്കും. കൊടകര കുഴൽപ്പണ കേസ് ഉൾപ്പെടെ പ്രചാരണ ആയുധമാക്കും. 

രാഷ്ട്രീയ താൽപര്യങ്ങളോടൊപ്പം ഇ.ഡി ഉദ്യോഗസ്ഥരുടെ അഴിമതി സംസ്ഥാന വിജിലൻസ് കൈയോടെ പിടികൂടിയതിന്റ ജാള്യവും വിരോധവും ധൃതിപ്പെട്ടുള്ള കുറ്റപത്ര സമർപ്പണത്തിലുണ്ടെന്നാണ് സി.പി.എമ്മിന്റെ വാദം. ഇ.ഡി നടത്തിക്കൊണ്ടിരിക്കുന്ന എല്ലാതരത്തിലുള്ള അനധികൃത ഇടപെടലുകളും ഫെഡറലിസത്തിന് തന്നെ വെല്ലുവിളിയാണെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രിംകോടതി പറഞ്ഞത്. അങ്ങിനെയുള്ള ഇ.ഡി, കള്ളക്കേസെടുത്ത് വിരട്ടാമെന്ന് കരുതണ്ടെന്നും സി.പി.എം പറയുന്നു. പാർട്ടി നേതൃത്വം നൽകുന്ന സർക്കാരിനെതിരേ കൊണ്ടുവന്ന സ്വർണക്കള്ളകടത്തു കേസും കിഫ്ബിക്ക് എതിരായ കേസും എവിടെ എത്തിയെന്ന ചോദ്യവും സി.പി.എം ഉന്നയിക്കുന്നുണ്ട്. 

തെരഞ്ഞെടുപ്പുകൾ മുന്നിൽ നിൽക്കെ കരുവന്നൂർ ബാങ്ക് ക്രമക്കേടിന്റെ പേരിൽ സി.പി.എമ്മിനെയും നേതാക്കളെയും വേട്ടയാനാനുള്ള ഇ.ഡി നീക്കം ജനാധിപത്യ മര്യാദകളുടെ സർവപരിധികളും ലംഘിക്കുന്നതാണെന്നും ഇത് തീക്കളിയാണെന്നും വിലപ്പോവില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. 

CPM has a problem with Karuvannur in Nilambur CPM says ED hunt is useless and it is a game of fire



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് അതിർത്തി സംസ്ഥാനങ്ങളിൽ മോക്ക് ഡ്രിൽ: പാകിസ്ഥാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സുരക്ഷാ തയ്യാറെടുപ്പ്

National
  •  16 hours ago
No Image

ബലി പെരുന്നാൾ: സഊദിയിൽ സ്വകാര്യ മേഖല തൊഴിലാളികൾക്ക് നാല് ദിവസത്തെ അവധി

Saudi-arabia
  •  17 hours ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ബിജെപിയുടെ പുതിയ സർക്കുലറിൽ നേതാക്കൾക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ വിലക്ക് 

Kerala
  •  17 hours ago
No Image

ഷെങ്കൻ വിസ വൈകുന്നതിൽ വിഷമിക്കേണ്ട: യുഎഇ നിവാസികൾക്ക് ഒരു ദിവസത്തിനുള്ളിൽ യുകെ വിസിറ്റിങ്ങ് വിസ ലഭിക്കും; എങ്ങനെയെന്ന് അറിയാം

uae
  •  17 hours ago
No Image

കോഴിക്കോട് വിലങ്ങാടിൽ നാളെ കോൺഗ്രസ്-ബിജെപി ഹർത്താൽ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സർക്കാർ സഹായം നിഷേധിച്ചതിൽ പ്രതിഷേധം

Kerala
  •  17 hours ago
No Image

ഇറാനിൽ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി ആരോപണം; കൈകൾ കെട്ടി മുറിവേൽപ്പിച്ച നിലയിൽ

International
  •  17 hours ago
No Image

സ്കൂളുകളിൽ 2,219 പുതിയ തസ്തികകൾ: സർക്കാർ, എയ്ഡഡ് മേഖലകൾക്ക് മന്ത്രിസഭ അനുമതി

Kerala
  •  18 hours ago
No Image

കടൽ മത്സ്യം കഴിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ലെന്ന് സജി ചെറിയാൻ; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം

Kerala
  •  19 hours ago
No Image

എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകന്റെ കൊല; 15 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

National
  •  19 hours ago
No Image

തോരാമഴ; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി 

Kerala
  •  20 hours ago