HOME
DETAILS

സമ്മർദങ്ങൾ പയറ്റി അൻവർ; വഴങ്ങാതെ കോൺഗ്രസ്

  
May 27 2025 | 03:05 AM

Anwar succumbs to pressure Congress refuses to budge

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനെ യു.ഡി.എഫ് സ്ഥാനാർഥിത്വത്തിൽ സമ്മർദ തന്ത്രങ്ങളുമായിറങ്ങിയ പി.വി അൻവറിന് വഴങ്ങാതെ എന്നാൽ, പിണക്കാതെയും കോൺഗ്രസ്. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് പി.വി അൻവർ പരസ്യമായാണ് ഇന്നലെ രംഗത്തുവന്നത്.

ഇതോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ 24 മണിക്കൂറിനുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നറിയിച്ച കോൺഗ്രസ് വെട്ടിലായി. ഒടുവിൽ അൻവറിന്റെ സമ്മർദങ്ങൾക്ക് വഴങ്ങാതെ കോൺഗ്രസ് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുകയായിരുന്നു. എന്നാൽ, പി.വി അൻവറിനെ വിമർശിക്കാനോ തള്ളിപ്പറയാനോ കോൺഗ്രസ് നേതാക്കാൾ മുതിർന്നതുമില്ല. പി.വി അൻവർ യു.ഡി.എഫിന്റെ സ്ഥാനാർഥിക്ക് പിന്തുണ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നാണ് പിന്നീട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചത്.

കഴിഞ്ഞ ജനുവരി 13നാണ് പി.വി അൻവർ നിലമ്പൂർ എം.എൽ.എ സ്ഥാനം രാജിവച്ചത്. യു.ഡി.എഫ് സ്ഥാനാർഥിക്ക് പിന്തുണ നൽകുമെന്നു പറഞ്ഞ അൻവർ ആര്യാടൻ ഷൗക്കത്തിനെ തള്ളിപ്പറയുകയും ചെയ്തിരുന്നു. പിന്നീട് യു.ഡി.എഫിന്റെ ഭാഗമാകാൻ തൃണമൂൽ കോൺഗ്രസിൽ ചേർന്നതോടെ യു.ഡി.എഫ് ആരെ സ്ഥാനാർഥിയാക്കിയാലും പിന്തുണ നൽകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ അൻവർ വീണ്ടും കളം മാറ്റുകയായിരുന്നു. പിണറായിസത്തെ തോൽപ്പിക്കാൻ ചെകുത്താന്റെ കൂടെയും നിൽക്കും. പക്ഷേ, ചെകുത്താൻ നല്ലത് ആയിരിക്കണമെന്ന് മാത്രമെന്നു വരെ അൻവർ പറഞ്ഞിരുന്നു. 

Anwar succumbs to pressure Congress refuses to budge



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാഷാ വിവാദം: "കന്നഡ തമിഴിൽ നിന്നാണ് ഉണ്ടായത്" കമൽ ഹാസന്റെ പരാമർശത്തിനെതിരെ കന്നഡ സംഘടനകൾ; മാപ്പ് പറയണമെന്ന് ബിജെപി 

National
  •  4 hours ago
No Image

പ്രവാസികളുടെ ശ്രദ്ധക്ക്; യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുതിയ പാസ്‌പോര്‍ട്ട് നിയമം നടപ്പാക്കുന്നു; കൂടുതൽ അറിയാം

uae
  •  4 hours ago
No Image

അതിതീവ്ര മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  5 hours ago
No Image

കെ.എസ്. ഷാൻ വധക്കേസ്: പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി; ആലപ്പുഴയിൽ പ്രവേശിക്കുന്നതിന് വിലക്ക്

Kerala
  •  5 hours ago
No Image

സഊദി അറേബ്യ: ജുബൈലിൽ ഹൈഡ്രജൻ ട്രക്ക് പരീക്ഷണത്തിനൊരുങ്ങി ഡിഎച്ച്എല്ലും ഹൈപർവ്യൂ സഊദിയും

Saudi-arabia
  •  5 hours ago
No Image

നാല് അതിർത്തി സംസ്ഥാനങ്ങളിൽ മോക്ക് ഡ്രിൽ: പാകിസ്ഥാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സുരക്ഷാ തയ്യാറെടുപ്പ്

National
  •  5 hours ago
No Image

ബലി പെരുന്നാൾ: സഊദിയിൽ സ്വകാര്യ മേഖല തൊഴിലാളികൾക്ക് നാല് ദിവസത്തെ അവധി

Saudi-arabia
  •  6 hours ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ബിജെപിയുടെ പുതിയ സർക്കുലറിൽ നേതാക്കൾക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ വിലക്ക് 

Kerala
  •  6 hours ago
No Image

ഷെങ്കൻ വിസ വൈകുന്നതിൽ വിഷമിക്കേണ്ട: യുഎഇ നിവാസികൾക്ക് ഒരു ദിവസത്തിനുള്ളിൽ യുകെ വിസിറ്റിങ്ങ് വിസ ലഭിക്കും; എങ്ങനെയെന്ന് അറിയാം

uae
  •  6 hours ago
No Image

കോഴിക്കോട് വിലങ്ങാടിൽ നാളെ കോൺഗ്രസ്-ബിജെപി ഹർത്താൽ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സർക്കാർ സഹായം നിഷേധിച്ചതിൽ പ്രതിഷേധം

Kerala
  •  6 hours ago