HOME
DETAILS

ഇനി കളി കാര്യമാവും! ബയേണിനെ മറികടന്ന് കിരീടം നേടിയവരുടെ പുതിയ രക്ഷകൻ ടെൻ ഹാഗ്

  
May 27 2025 | 04:05 AM

Bundesliga club Bayer Leverkusen appoints Dutch coach Erik ten Hag as coach

ബര്‍ലിന്‍: ഡച്ച് പരിശീലകന്‍ എറിക് ടെന്‍ ഹാഗിനെ പരിശീലകനായി നിയമിച്ച് ബുണ്ട്‌സ് ലിഗ ക്ലബ് ബയര്‍ ലെവര്‍കൂസന്‍. സാബി അലോന്‍സോ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയതോടെയാണ് ലെവര്‍കൂസന്‍ ടെന്‍ഹാഗിനെ തട്ടകത്തെത്തിച്ചത്. 55കാരനായ ടെന്‍ഹാഗ് 2027 വരെയാണ് ക്ലബില്‍ കരാറൊപ്പിട്ടത്. 2022 മുതല്‍ ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പരിശീലിപ്പിച്ച ടെന്‍ഹാഗിനെ മോശം പ്രകടനത്തെ തുടര്‍ന്ന് 2024 ഒക്ടോബറില്‍ പുറത്താക്കുകയായിരുന്നു.

തുടര്‍ന്നുള്ള ഇടവേളയ്ക്ക് ശേഷമാണ് ടെന്‍ ഹാഗ് പുതിയ തട്ടകത്തെത്തുന്നത്. 2018 മുതല്‍ 2022 വരെ ഡച്ച് ക്ലബ് അജാക്‌സിനെ പരിശീലിപ്പിച്ചപ്പോഴാണ് ടെന്‍ ഹാഗ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അജാക്‌സിനൊപ്പം മൂന്ന് എറെഡിവിസ് കിരീടങ്ങള്‍ നേടിയ അദ്ദേഹം ടീമിനെ 2019 ചാംപ്യന്‍സ് ലീഗ് സെമിയിലെത്തിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ സീസണ്‍ ബുണ്ടസ് ലിഗയില്‍ ചാംപ്യന്മാരായ ലെവര്‍കൂസന്‍ നിലവിലെ സീസണില്‍ ബയേണിനു പിന്നില്‍ രണ്ടാമതായാണ് ഫിനിഷ് ചെയ്തത്. ഇതോടെ കിരീടം തിരിച്ചു പിടിക്കല്‍ തന്നെയാണ് ടെന്‍ ഹാഗിന്റെ മുന്നിലുള്ള ദൗത്യം.

Bundesliga club Bayer Leverkusen appoints Dutch coach Erik ten Hag as coach



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഗളിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവം; പ്രതികള്‍ റിമാന്‍ഡില്‍

Kerala
  •  12 hours ago
No Image

ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത: കേന്ദ്ര അനുമതി ലഭിച്ചു, പ്രവൃത്തി ഉടൻ ആരംഭിക്കും 

Kerala
  •  12 hours ago
No Image

അതിതീവ്രമഴ; സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  13 hours ago
No Image

ബാലുശ്ശേരിയിൽ കാറും, ഓട്ടോയും, ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർക്ക് പരുക്ക്; പരുക്കേറ്റവർ ഗുരുതരാവസ്ഥയിൽ

Kerala
  •  14 hours ago
No Image

ഷാർജയിൽ തീപിടുത്തത്തിൽ പരുക്കേറ്റവർക്ക് ഇനി ഒരു മണിക്കൂറിനുള്ളിൽ സർട്ടിഫിക്കറ്റുകൾ നൽകും

uae
  •  14 hours ago
No Image

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: അന്‍വറിന്റെ പേരില്‍ യുഡിഎഫില്‍ തര്‍ക്കം; അന്‍വറിനെ പിന്തുണച്ച് മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബോര്‍ഡുകള്‍

Kerala
  •  14 hours ago
No Image

മനുഷ്യ-വന്യജീവി സംഘർഷം: കാട്ടുപന്നികൾ ഉൾപ്പെടെ വന്യജീവികളെ കൊല്ലാൻ കേന്ദ്ര അനുമതി തേടി കേരള മന്ത്രിസഭ

Kerala
  •  15 hours ago
No Image

കൊയിലാണ്ടി ദേശീയപാതയിൽ കാറിന് മുകളിലേക്ക് മരം വീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  15 hours ago
No Image

ഭാഷാ വിവാദം: "കന്നഡ തമിഴിൽ നിന്നാണ് ഉണ്ടായത്" കമൽ ഹാസന്റെ പരാമർശത്തിനെതിരെ കന്നഡ സംഘടനകൾ; മാപ്പ് പറയണമെന്ന് ബിജെപി 

National
  •  15 hours ago
No Image

പ്രവാസികളുടെ ശ്രദ്ധക്ക്; യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുതിയ പാസ്‌പോര്‍ട്ട് നിയമം നടപ്പാക്കുന്നു; കൂടുതൽ അറിയാം

uae
  •  15 hours ago