
പത്ത് കഴിഞ്ഞവർക്ക് പോളിടെക്‌നിക്കുകളിൽ പഠിക്കാം; എന്താണ് കോഴ്സ്? എങ്ങനെ അപേക്ഷിക്കാം ?

സാങ്കേതിക മേഖലയിൽ ഉപരിപഠനമാഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് പരിഗണിക്കാവുന്ന ശ്രദ്ധേയമായ മേഖലയാണ് പോളിടെക്നിക്കുകൾ. കേരളത്തിലെ ടെക്നിക്കൽ എജുക്കേഷൻ വകുപ്പിന്റെ കീഴിലുള്ള വിവിധ പോളിടെക്നിക്കുകൾ നടത്തുന്ന ത്രിവത്സര ഡിപ്ലോമ പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
സർക്കാർ, സർക്കാർ എയ്ഡഡ്, സർക്കാർ കൺട്രോൾഡ് സെൽഫ് ഫൈനാൻസിങ്, പ്രൈവറ്റ് സെൽഫ് ഫിനാൻസിങ് എന്നീ വിഭാഗം സ്ഥാപനങ്ങളിലേക്കാണ് പ്രവേശനം. ആകെ 28,230 സീറ്റുകളുണ്ട്.
അപേക്ഷാ യോഗ്യത
എസ്.എസ്.എൽ.സി /ടി.എച്ച്.എസ്.എസ്.എൽ.സി / തത്തുല്യ പരീക്ഷകൾ ഉപരിപഠന അർഹതയോടെ വിജയിച്ചിരിക്കണം. മാത്തമാറ്റിക്സ്, ഇംഗ്ലിഷ്,സയൻസ് വിഷയങ്ങൾ പഠിച്ചവർക്ക് എൻജിനീയറിങ് സ്ട്രീമുകൾക്കും (സ്ട്രീം 1) മാനേജ്മെന്റ് സ്ട്രീമുകൾക്കും (സ്ട്രീം 2) അപേക്ഷിക്കാം. എന്നാൽ മാത്തമാറ്റിക്സും ഇംഗ്ലിഷും പഠിച്ചെങ്കിലും മറ്റ് സയൻസ് വിഷയങ്ങൾ പഠിക്കാത്തവർക്ക് സ്ട്രീം രണ്ടിന് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ .
രണ്ടിൽ കൂടുതൽ ചാൻസെടുത്ത് യോഗ്യതാ പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാൻ അർഹതയില്ല. സേ / ബെറ്റർമെന്റ് അധിക ചാൻസായി പരിഗണിക്കുകയില്ല. യോഗ്യതാ പരീക്ഷയിൽ ലഭിച്ച ഗ്രേഡ് പോയിൻറ് പരിഗണിച്ചാണ് അലോട്ട്മെന്റ്. ടി.എച്ച്.എസ്.എൽ.സിക്കാർക്ക് സ്ട്രീം ഒന്നിൽ 10 ശതമാനം സീറ്റ് സംവരണം ഉണ്ട്. വി.എച്ച്.എസ്.ഇക്കാർക്ക് അർഹതയുള്ള ട്രേഡുകളിൽ 2% സംവരണമുണ്ട്.
ഭിന്നശേഷിക്കാർക്ക് അഞ്ച് ശതമാനവും മറ്റു സംവരണ വിഭാഗങ്ങൾക്ക് സർക്കാർ നിർദേശപ്രകാരമുള്ള സംവരണവും ലഭിക്കും. വനിതകൾക്ക് മാത്രമായി തിരുവനന്തപുരം, കായംകുളം, എറണാകുളം, തൃശൂർ, കോട്ടക്കൽ, പയ്യന്നൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ഏഴു കോളജുകളുണ്ട്. കേൾവി തകരാറുള്ള കുട്ടികൾക്ക് തിരുവനന്തപുരം വനിതാ പോളിടെക്നിക്ക്, കോഴിക്കോട്, കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക്കുകൾ എന്നിവിടങ്ങളിൽ പ്രത്യേക ബാച്ചുകളുണ്ട്.
പ്രോഗ്രാമുകൾ രണ്ട് സ്ട്രീമുകളിൽ
സ്ട്രീം 1: ഡിപ്ലോമ ഇൻ എൻജിനീയറിങ് & ടെക്നോളജി
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേണിങ്, ഓട്ടോമൊബൈൽ, ബയോ മെഡിക്കൽ, ക്ലൗഡ് കംപ്യൂട്ടിങ് & ബിഗ് ഡേറ്റ, സിവിൽ എൻജിനീയറിങ്, ആർക്കിടെക്ചർ, സൈബർ ഫോറൻസിക് & ഇൻഫർമേഷൻ സെക്യൂരിറ്റി, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്, കെമിക്കൽ, സിവിൽ എൻജിനീയറിങ് & പ്ലാനിങ്, കംപ്യൂട്ടർ ഹാർഡ്‌വെയർ, കമ്മ്യൂണിക്കേഷൻ & നെറ്റ് വർക്കിങ്, സിവിൽ & റൂറൽ എൻജിനീയറിങ്, സിവിൽ & എൻവയോൺമെന്റൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, എൻവയോൺമെന്റൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ് & ഇലക്ട്രിക് വെഹിക്കിൾസ് ടെക്നോളജി, ഫുഡ് പ്രോസസിംഗ് ടെക്നോളജി, ഇന്റഗ്രേറ്റഡ് സർക്യൂട്ട് ഡിസൈൻ & ഫാബ്രിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മെക്കട്രോണിക്സ്, മെക്കാനിക്കൽ, മൈക്രോ ഇലക്ട്രോണിക്സ്, മാനുഫാക്ചറിങ് ടെക്നോളജി, പോളിമർ ടെക്നോളജി, പ്രിന്റിങ് ടെക്നോളജി, ഓട്ടോമേഷൻ & റോബോട്ടിക്സ്, റിന്യൂവബിൾ എനർജി, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ, വുഡ് & പേപ്പർ ടെക്നോളജി, ടൂൾ & ഡൈ എൻജിനീയറിങ്, ടെക്സ്റ്റൈൽ ടെക്നോളജി തുടങ്ങി വിവിധ ശാഖകൾ.
സ്ട്രീം 2 : ഡിപ്ലോമ ഇൻ മാനേജ്മെന്റ്
കംപ്യൂട്ടർ അപ്ലിക്കേഷൻ & ബിസിനസ് മാനേജ്മെൻറ്, കൊമേഴ്സ്യൽ പ്രാക്ടീസ്, ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിങ് ടെക്നോളജി.
അപേക്ഷ
www.polyadmission.org വഴി അപേക്ഷിക്കണം. ജൂൺ 10 നകം ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസടച്ച് പൂർത്തിയാക്കണം. പൊതു വിഭാഗങ്ങൾക്ക് 200 രൂപയും പട്ടികവിഭാഗങ്ങൾക്ക് 100 രൂപയുമാണ് ഫീസ്.
ജൂൺ 12 നകം ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കണം. ഒരു വിദ്യാർഥിക്ക് 30 ഓപ്ഷനുകൾ വരെ നൽകാം. സ്പോർട്സ് ക്വാട്ട അപേക്ഷകർ ഓൺലൈൻ അപേക്ഷയുടെ പകർപ്പ് കളമശ്ശേരിയിലെ SITTR ജോയന്റ് ഡയരക്ടർക്കും എൻ.സി.സി ക്വാട്ടക്കാർ തിരുവനന്തപുരം എൻ.സി.സി ഡയരക്റ്ററേറ്റിലേക്കും അയക്കണം. എയ്ഡഡ് പോളിടെക്നിക്കുകളിലെ എയ്ഡഡ് /സ്വാശ്രയ മാനേജ്മെൻറ് സീറ്റുകൾ, സ്വാശ്രയ കോളജുകളിലെ മാനേജ്മെൻറ് സീറ്റുകൾ എന്നിവയുടെ പ്രവേശനത്തിന് ഓരോ സ്ഥാപനത്തിലേക്കും പ്രത്യേകം അപേക്ഷിക്കണം. 'Application for Management quota seats' എന്ന ലിങ്കിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ട്യൂഷൻ ഫീസ്
ഗവൺമെന്റ് /എയ്ഡഡ് സ്ഥാപനങ്ങളിൽ സെമസ്റ്ററിന് 1015 രൂപയാണ് ഫീസ്. കോസ്റ്റ് ഷെയറിങ് കോളജുകളായ ഐ.എച്ച്.ആർ.ഡിയിൽ 12100 രൂപയും കേപിൽ 9000 രൂപയും വേണം. സ്വാശ്രയ കോളജുകളിലെ ഗവൺമെന്റ് സീറ്റിന് വർഷത്തിൽ 22,500 രൂപയും മാനേജ്മെന്റ് സീറ്റിന് 37500 രൂപയുമാണ് കോഴ്സ് ഫീസ്. മറ്റ് ഫീസുകളുമുണ്ടാകും. വാർഷിക കുടുംബ വരുമാനം എട്ടു ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് ട്യുഷൻ ഫീയില്ലാതെ( ട്യൂഷൻ ഫീ വെയ്‌വർ പദ്ധതി) പഠിക്കാനും അവസരമുണ്ട്. വ്യവസ്ഥകൾ പ്രോസ്പക്ടസിലുണ്ട്.
ആദ്യ അലോട്ട്മെന്റ് ജൂൺ 25ന്
ജൂൺ 18ന് താൽക്കാലിക റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്മെന്റും പ്രസിദ്ധീകരിക്കം. ജൂൺ 21 വരെ അപേക്ഷയിലെ പിഴവുകൾ തിരുത്താം. ജൂൺ 25 ന് അന്തിമ റാങ്ക് ലിസ്റ്റും ഒന്നാം അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. ജൂൺ 30നകം പ്രവേശനം നേടണം. ജൂലൈ 5 നാണ് രണ്ടാം അലോട്ട്മെൻറ് . ജൂലൈ 10 നകം പ്രവേശനം നേടണം. ജൂലൈ 23 ന് ക്ലാസുകൾ ആരംഭിക്കും. സീറ്റുകൾ ഒഴിവുണ്ടെങ്കിൽ നോഡൽ പോളിടെക്നിക്കുകളിൽ ഒരു ജില്ലാ തല കൗൺസലിങ്, അതത് സ്ഥാപനങ്ങളിൽ രണ്ട് സ്പോട്ട് അഡ്മിഷനുകൾ എന്നിവ നടത്തും. വിശദവിവരങ്ങൾ പ്രോസ്‌പെക്റ്റസിലുണ്ട്.
ലാറ്ററൽ എൻട്രി
50 ശതമാനം മാർക്കോടെ ഇംഗ്ലിഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവ പഠിച്ച് പ്ലസ്ടു /വി.എച്ച്.എസ്.ഇ പൂർത്തിയാക്കിയ വിദ്യാർഥികൾക്കും എൻ.സി.വി.ടി/എസ്.സി.വി.ടി/ കെ.ജി.സി.ഇ രണ്ട് വർഷ പ്രാഗ്രാമുകൾ മൊത്തം 50 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്കും ഡിപ്ലോമയ്ക്ക് രണ്ടാം വർഷത്തിൽ ചേർന്ന് പഠിക്കാൻ (ലാറ്ററൽ എൻട്രി) അവസരമുണ്ട്. www.polyadmission.org/let വഴി 30 നകം അപേക്ഷിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ട്രംപിന് തിരിച്ചടി; അധിക തീരുവ തടഞ്ഞ് ഫെഡറല്‍ ട്രേഡ് കോടതി, അധികാരപരിധി മറികടന്നുവെന്ന് ശാസന
International
• 3 hours ago
എൽ.എസ്.എസ് യു.എസ്.എസ് പരീക്ഷ വിജയിച്ച വിദ്യാർഥികൾക്ക് വിമാനയാത്രയൊരുക്കി പ്രിൻസിപ്പൽ
Kerala
• 4 hours ago
അലിഗഡിലെ ഗോരക്ഷാ ഗുണ്ടകള്‍ തല്ലിച്ചതച്ചവരില്‍നിന്ന് പിടിച്ചെടുത്തത് ബീഫല്ല; എരുമയിറച്ചിയെന്ന് സ്ഥിരീകരിച്ച് ഫോറന്‍സിക് ഫലം | Aligarh Mob Lynching
National
• 4 hours ago
തീരക്കടലിൽ നിയന്ത്രണം: മത്സ്യത്തിന് പൊന്നുംവില; മത്സ്യത്തൊഴിലാളികൾക്ക് ഇനി ദുരിതകാലം
Kerala
• 4 hours ago
കപ്പൽ മുങ്ങി ഇന്ധനം ചോർന്ന സംഭവം; കടൽമത്സ്യം കഴിക്കാം; ആശങ്ക വേണ്ടെന്ന് കുഫോസും
Kerala
• 5 hours ago
അൻവറിന് വഴങ്ങേണ്ടതില്ലെന്ന് കോൺഗ്രസിൽ പൊതുവികാരം; സമവായ നീക്കം തകൃതി
Kerala
• 5 hours ago
ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ അനുമതി തേടാൻ കേരളം; നീക്കം നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ
Kerala
• 5 hours ago
അറബിക്കടലില്‍ മുങ്ങിയ കപ്പലില്‍ നിന്ന് വ്യാപിച്ച എണ്ണപ്പാട നീക്കാന്‍ തീവ്രശ്രമം; ദൗത്യം ഒരുമാസം നീളുമെന്ന് നിഗമനം
Kerala
• 5 hours ago
തോരാതെ മഴ; നാല് ജില്ലകളിൽ റെഡ് അലര്‍ട്ട്; ആറിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala
• 6 hours ago
അഗളിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവം; പ്രതികള്‍ റിമാന്‍ഡില്‍
Kerala
• 12 hours ago
അതിതീവ്രമഴ; സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala
• 13 hours ago
ബാലുശ്ശേരിയിൽ കാറും, ഓട്ടോയും, ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർക്ക് പരുക്ക്; പരുക്കേറ്റവർ ഗുരുതരാവസ്ഥയിൽ
Kerala
• 14 hours ago
ഷാർജയിൽ തീപിടുത്തത്തിൽ പരുക്കേറ്റവർക്ക് ഇനി ഒരു മണിക്കൂറിനുള്ളിൽ സർട്ടിഫിക്കറ്റുകൾ നൽകും
uae
• 15 hours ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: അന്‍വറിന്റെ പേരില്‍ യുഡിഎഫില്‍ തര്‍ക്കം; അന്‍വറിനെ പിന്തുണച്ച് മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബോര്‍ഡുകള്‍
Kerala
• 15 hours ago
അതിതീവ്ര മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 16 hours ago
കെ.എസ്. ഷാൻ വധക്കേസ്: പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി; ആലപ്പുഴയിൽ പ്രവേശിക്കുന്നതിന് വിലക്ക്
Kerala
• 16 hours ago
സഊദി അറേബ്യ: ജുബൈലിൽ ഹൈഡ്രജൻ ട്രക്ക് പരീക്ഷണത്തിനൊരുങ്ങി ഡിഎച്ച്എല്ലും ഹൈപർവ്യൂ സഊദിയും
Saudi-arabia
• 17 hours ago
നാല് അതിർത്തി സംസ്ഥാനങ്ങളിൽ മോക്ക് ഡ്രിൽ: പാകിസ്ഥാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സുരക്ഷാ തയ്യാറെടുപ്പ്
National
• 17 hours ago
മനുഷ്യ-വന്യജീവി സംഘർഷം: കാട്ടുപന്നികൾ ഉൾപ്പെടെ വന്യജീവികളെ കൊല്ലാൻ കേന്ദ്ര അനുമതി തേടി കേരള മന്ത്രിസഭ
Kerala
• 15 hours ago
കൊയിലാണ്ടി ദേശീയപാതയിൽ കാറിന് മുകളിലേക്ക് മരം വീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• 16 hours ago
ഭാഷാ വിവാദം: "കന്നഡ തമിഴിൽ നിന്നാണ് ഉണ്ടായത്" കമൽ ഹാസന്റെ പരാമർശത്തിനെതിരെ കന്നഡ സംഘടനകൾ; മാപ്പ് പറയണമെന്ന് ബിജെപി
National
• 16 hours ago