HOME
DETAILS

അറബിക്കടലില്‍ മുങ്ങിയ കപ്പലില്‍ നിന്ന് വ്യാപിച്ച എണ്ണപ്പാട നീക്കാന്‍ തീവ്രശ്രമം; ദൗത്യം ഒരുമാസം നീളുമെന്ന് നിഗമനം

  
Web Desk
May 29 2025 | 01:05 AM

coast guard started operation to clean up the oil spill

കൊച്ചി: അറബിക്കടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലായ എംഎസ്‌സി എല്‍സ 3 യില്‍ നിന്ന് കടലിലേക്ക് ഒഴുകിയ എണ്ണപ്പാട നീക്കാന്‍ അതിതീവ്ര ശ്രമം. കോസ്റ്റ്ഗാര്‍ഡിന്റെ നേതൃത്വത്തിലാണ് എണ്ണ നീക്കാനും, തീരത്തടിഞ്ഞ കണ്ടയ്‌നറുകള്‍ നീക്കാനും ശ്രമം തുടരുന്നത്. കപ്പലിന്റെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ എണ്ണ വ്യാപിച്ചതയാണ് റിപ്പോര്‍ട്ട്. എണ്ണപ്പാട നീക്കാന്‍ കുറഞ്ഞത് ഒരു മാസം നീണ്ടുനില്‍ക്കുന്ന ഓപ്പറേഷന്‍ വേണ്ടിവരുമെന്നാണ് നിഗമനം. 

ഇതിനോടകം 50 ഓളം കണ്ടയ്‌നറുകളാണ് തീരത്തടിഞ്ഞത്. ഇവ റോഡ് മാര്‍ഗം തുറമുറത്തേക്ക് മാറ്റാനാണ് തീരുമാനം. കൊല്ലം, ശക്തികുളങ്ങര, ചെറിയഴീക്കല്‍, പരിമണം തീരങ്ങളിലടിഞ്ഞ കണ്ടയ്‌നറുകളാണ് ക്രെയിന്‍ ഉപയോഗിച്ച് പൊക്കിയെടുത്ത്, ചെറിയ കഷണങ്ങളാക്കി മുറിച്ച് തുറമുഖത്തേക്ക് മാറ്റാനാണ് ശ്രമം. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, സിവില്‍ ഡിഫന്‍സ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ സംയുക്ത ഇടപെടലിലാണ് തീരം ശുദ്ധീകരിക്കുന്നത്. 

അതേസമയം കപ്പല്‍ അപകടത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊച്ചി മര്‍ക്കന്റൈല്‍ ഡിപ്പാര്‍ട്ട്‌മെന്റിനാണ് അന്വേഷണ ചുമതല. കൊച്ചിയിലുള്ള കപ്പലിലെ ക്യാപ്റ്റന്‍, ജോലിക്കാര്‍ എന്നിവരില്‍നിന്ന് മൊഴിയെടുക്കും. കൂടാതെ വിഴിഞ്ഞത്തുനിന്ന് കണ്ടെയ്‌നറുകള്‍ ലോഡ് ചെയ്തവരുടെയും മൊഴി എടുക്കും. വലിയ കപ്പലില്‍നിന്നു ട്രാന്‍സിസ്റ്റ് ചെയ്തപ്പോള്‍ വീഴ്ച ഉണ്ടായോ എന്നു പരിശോധിക്കും.

പ്രാഥമിക കണക്കെടുപ്പില്‍ 500600 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഫീഡര്‍ കണ്ടെയ്‌നര്‍ കപ്പലുകള്‍ക്ക് നിലവില്‍ 150200 കോടി രൂപയാണ് നിര്‍മാണച്ചെലവ്. 30 വര്‍ഷം പഴക്കമുള്ള എല്‍സ 3 കപ്പലിന് 80 90 കോടി രൂപ വരെയാണ് കണക്കാക്കുക. കൂടാതെ 550 കണ്ടെയ്‌നറുകളിലെ ചരക്കുകള്‍ക്കായി 400 കോടിയാണ് പ്രാഥമികമായി വിലയിരുത്തിയിരിക്കുന്നത്. ഇന്‍ഷൂറന്‍സ് ലഭിക്കുമെന്നതിനാല്‍ കപ്പലിനുള്ള തുക നഷ്ടമാകില്ല. ചരക്കുകളില്‍ എല്ലാം ഇന്‍ഷൂര്‍ ചെയ്തിട്ടില്ലെന്നാണ് സൂചന.

വിഴിഞ്ഞത്ത് നിന്ന് കണ്ടയ്‌നറുകളുമായി പോയ എംഎസ് സി എല്‍സ 3 മെയ് 25നാണ് പുറങ്കടലില്‍ മുങ്ങിയത്. ചരിഞ്ഞ കപ്പലില്‍ നിന്ന് കണ്ടയ്‌നറുകള്‍ കടലിലേക്ക് വീണ് ഒഴുകിയാണ് കേരളത്തിലെ വിവിധ തീരങ്ങളിലടിഞ്ഞത്. കപ്പലിന്റെ ചരിവ് നിവര്‍ത്താനുള്ള നീക്കം ആരംഭിച്ചെങ്കിലും വിജയിച്ചിരുന്നില്ല. 

ship sank in the Arabian Sea and caused an oil spill. Strong efforts are being made to clean it up. The work might take about one month.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരപ്പനങ്ങാടിയിലെ റഹീന കൊലക്കേസ്: ഭർത്താവ് നജീബുദ്ദീന് വധശിക്ഷ വിധിച്ച് മഞ്ചേരി കോടതി

Kerala
  •  4 hours ago
No Image

വന്ദേഭാരതിൽ യാത്രക്കാർക്ക് കാലാവധി കഴിഞ്ഞ ശീതള പാനീയം നൽകിയതിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  4 hours ago
No Image

മടങ്ങുന്നത് തലയുർത്തി; കോഹ്‌ലിയും രോഹിത്തും ധോണിയും അടക്കിവാഴുന്ന ലിസ്റ്റിൽ ഇനി സഞ്ജുവും

Cricket
  •  4 hours ago
No Image

ഈ രാജ്യത്തു നിന്നുള്ള പ്രവാസികള്‍ക്ക് ഇനിമുതല്‍ യുഎഇയില്‍ സൗജന്യ മെഡിക്കല്‍ ചെക്കപ്പ്

uae
  •  4 hours ago
No Image

റിമോട്ട് വർക്ക് വിസ ഇനി 3,500 ഡോളർ വരുമാനമുള്ളവർക്ക് മാത്രം; സുപ്രധാന മാറ്റങ്ങളുമായി യുഎഇ

uae
  •  5 hours ago
No Image

അവൻ ടീമിലുണ്ടെങ്കിൽ കിരീടം ഉറപ്പ്; ഫൈനലിൽ ഇതുവരെ വീഴാത്തവൻ ഇന്ന് ബാംഗ്ലൂരിനൊപ്പം

Cricket
  •  5 hours ago
No Image

യുഎഇയിലെ സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ ഒരാഴ്ച കൊണ്ട് ഒരു ലക്ഷം ദിര്‍ഹം വരെ സമ്പാദിക്കുന്നത് ഇങ്ങനെ

uae
  •  5 hours ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ ചോദ്യപേപ്പറുകള്‍ ചോര്‍ത്തി; കുവൈത്തിൽ ഒരു അധ്യാപികക്കും രണ്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മൂന്ന് വര്‍ഷം കഠിന തടവ്

Kuwait
  •  5 hours ago
No Image

കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി 3-10 ലക്ഷം രൂപയ്ക്ക് വിറ്റ അന്തർസംസ്ഥാന സംഘം പൊലീസ് പിടിയിൽ; 10 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

National
  •  5 hours ago
No Image

12 ഇനം സാധനങ്ങൾക്ക് ഈ വിമാനത്താവളത്തിൽ വിലക്ക്; നാട്ടിൽ നിന്നുള്ള ല​ഗേജ് സൂക്ഷിച്ചില്ലെങ്കിൽ, ചിലപ്പോൾ പണികിട്ടും

Saudi-arabia
  •  5 hours ago