
കപ്പൽ മുങ്ങി ഇന്ധനം ചോർന്ന സംഭവം; കടൽമത്സ്യം കഴിക്കാം; ആശങ്ക വേണ്ടെന്ന് കുഫോസും

തിരുവനന്തപുരം: ലൈബീരിയൻ കണ്ടെയ്‌നർ കപ്പൽ എം.എസ്.സി എൽസ 3 മുങ്ങിത്താഴ്ന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ ഏറെയും അടിസ്ഥാനരഹിതമാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാൻ. കടലിൽനിന്നുള്ള മത്സ്യം കഴിക്കാമെന്നും അപകടകരമായ സാഹചര്യം എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി തീരഭാഗങ്ങളിൽനിന്നുള്ള മത്സ്യത്തിന്റെ ഗുണനിലവാരം പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
നിലവിലെ ഭീതി ഒഴിവാക്കുന്നതിനായി കാമ്പയിൻ സംഘടിപ്പിക്കാനും തീരുമാനിച്ചു. മത്സ്യവിപണിയെ ഊർജിതപ്പെടുത്തുന്നതിനായി മത്സ്യസദ്യ പോലുള്ള ഫെസ്റ്റുകൾ ട്രേഡ് യൂനിയൻ പ്രതിനിധികളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കും. നിലവിൽ 20 നോട്ടിക്കൽ മൈലിനുള്ളിൽ മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണ്. ഈ നിയന്ത്രണം മാറ്റി കപ്പൽ മുങ്ങിയ ഭാഗത്തു മാത്രമായി മത്സ്യ നിരോധനം ചുരുക്കുന്ന കാര്യവും പരിശോധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ വേണ്ട നടപടികളും സ്വീകരിക്കും. അതിന്റെ ഭാഗമായി കേന്ദ്രവുമായി സംസാരിച്ചിട്ടുണ്ടെന്നും അനുകൂലമായ മറുപടിയാണ് ലഭിച്ചിരിക്കുന്നതെന്നും കാര്യങ്ങളെല്ലാം വിശദീകരിച്ച് കേന്ദ്രത്തിന് ഉടൻ കത്തുനൽകുമെന്നും മന്ത്രി പറഞ്ഞു. കപ്പൽ അപകടവുമായി ബന്ധപ്പെട്ടുണ്ടായ മാലിന്യ നീക്കവും അതിവേഗം പുരോഗമിക്കുകയാണ്. എല്ലാ വകുപ്പുകളുടെയും ഒന്നിച്ചുള്ള പ്രവർത്തനം നടക്കുകയാണെന്നും സംസ്ഥാന സർക്കാർ വിഷയത്തെ ഗൗരവമായി കണ്ട് കാര്യങ്ങൾ വേഗത്തിലാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പ്രശ്‌നമില്ലെന്ന് കുഫോസും
കൊച്ചി: ചരക്കുകപ്പൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ ആശങ്ക വേണ്ടെന്ന് കുഫോസ് (കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവകലാശാല) പ്രൊഫസർ ഡോ. വി.എൻ സഞ്ജീവൻ പറഞ്ഞു. നിലവിൽ മത്സ്യം കഴിക്കുന്നതിൽ പ്രശ്‌നങ്ങളില്ല. കുഫോസ് വിശദമായ പഠനം നടത്തുന്നുണ്ട്. രാസവസ്തു പടരാതിരിക്കാനുള്ള നടപടികൾ കോസ്റ്റ് ഗാർഡ് സ്വീകരിച്ചിട്ടുണ്ട്. സ്ഫോടനം ഉണ്ടായേക്കാവുന്ന കാൽസ്യം കാർബൈഡ് അടങ്ങിയ കണ്ടെയ്നറുകളുടെ കാര്യത്തിൽ മാത്രമാണ് ആശങ്കയുള്ളത്. വെള്ളവുമായി കൂടിക്കലരുമ്പോൾ അസറ്റ്‌ലിൻ വാതകം ഉണ്ടായി പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ship accident fuel leaked in kochi Sea fish is safe to eat kufos report
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇനി കളികൾ പുതിയ തട്ടകത്തിൽ; കെവിൻ ഡി ബ്രൂയ്നെ സ്വന്തമാക്കി യൂറോപ്യൻ വമ്പന്മാർ
Football
• 14 hours ago
പാലക്കാടിൽ വൻ ലഹരി വേട്ട; ഒന്നരകിലോ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
Kerala
• 14 hours ago
ചുട്ടുപൊള്ളി ഒമാന്‍; ഉച്ചവിശ്രമ നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍, തൊഴിലാളികള്‍ക്ക് ആശ്വാസം
oman
• 14 hours ago
വ്യാജ ഡോക്ടര്‍ ചമഞ്ഞ് അനധികൃത ക്ലിനിക് നടത്തിയ ഇന്ത്യന്‍ യുവതി കുവൈത്തില്‍ അറസ്റ്റില്‍
Kuwait
• 15 hours ago
അരുണാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു
National
• 15 hours ago
ഹജ്ജ് സീസണ്‍ 2025; ആരോഗ്യ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഊദി
Saudi-arabia
• 15 hours ago
മലയാളിയുടെ ഒന്നൊന്നര തിരിച്ചുവരവ്; ഇംഗ്ലണ്ടിനെതിരെ ഡബിൾ സെഞ്ച്വറിയടിച്ച് കരുൺ നായർ
Cricket
• 16 hours ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ മത്സരിക്കും; തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കുമെന്ന് സജി മഞ്ഞക്കടമ്പില്‍
Kerala
• 16 hours ago
രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം
Kerala
• 16 hours ago
'അഞ്ചംഗ കുടുംബത്തിന്റെ വസ്ത്രങ്ങളും രേഖകളും എടുപ്പിക്കാതെ ഇറക്കിവിട്ടു'; ജപ്തി ചെയ്ത വീടിന്റെ പൂട്ടു തകര്‍ത്ത് സിആര്‍ മഹേഷ് എംഎല്‍എ
Kerala
• 17 hours ago
രാത്രിയിൽ ഒരുമിച്ച് ഭക്ഷണം കഴിച്ച് വീട്ടിൽ തിരിച്ചെത്തി; രാവിലെ കാറിൽ സുഹൃത്തിന്റെ മൃതദേഹം
Kerala
• 18 hours ago
ജൂനിയർ അഭിഭാഷകയെ മർദിച്ചെന്ന കേസ്; അന്വേഷണം ആരംഭിച്ച് ബാർ കൗൺസിൽ
Kerala
• 18 hours ago
സഊദിയിൽ പോയിട്ടാണെങ്കിലും റൊണാൾഡോയെ ഈ ക്ലബ്ബിലേക്ക് കൊണ്ടുവരും: ലാ ലിഗ ക്ലബ് പ്രസിഡന്റ്
Football
• 19 hours ago
ഒമാനിൽ നുബിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ച് ZTE: ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കായി വ്യത്യസ്ത മോഡലുകൾ
oman
• 19 hours ago
ജീപ്പിടിച്ച് വിദ്യാർഥിനി മരിച്ച സംഭവം; റോഡരികിലെ അലക്ഷ്യമായ പൈപ്പുകളാണ് അപകടകാരണമെന്ന് ആരോപണം
Kerala
• 21 hours ago.png?w=200&q=75)
മൺസൂൺ മാറ്റവും രാഷ്ട്രീയ ചൂടും: ഇരു മുന്നണികൾക്കും പറയാനുള്ള നിലമ്പൂരിലെ വോട്ടിന്റെ കണക്കുകൾ; ഉപതെരഞ്ഞെടുപ്പ് ആവേശത്തിൽ
Kerala
• 21 hours ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; എം സ്വരാജിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം തിങ്കളാഴ്ച്ചത്തേക്ക് മാറ്റി
Kerala
• 21 hours ago
ഡിവൈഎഫ് ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
Kerala
• 21 hours ago
കിരീടം ആര് നേടിയാലും ചരിത്ര നായകനാവാം; അപൂർവ്വ നേട്ടത്തിനരികെ അയ്യരും ഹർദിക്കും
Cricket
• 19 hours ago
'അന്‍വറിനെ കൂടെക്കൂട്ടാന്‍ വ്യക്തിപരമായി ശ്രമിക്കും, അന്‍വറും സതീശനും അയഞ്ഞിരുന്നെങ്കില്‍ യുഡിഎഫ് പ്രവേശനം സാധ്യമായിരുന്നു'; കെ സുധാകരന്
Kerala
• 19 hours ago
വിഴിഞ്ഞത്തു നിന്നും കാണാതായ മത്സ്യത്തൊഴിലാളികളില്‍ എട്ടുപേരെ കണ്ടെത്തി; ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു
Kerala
• 20 hours ago