HOME
DETAILS

തീരക്കടലിൽ നിയന്ത്രണം: മത്സ്യത്തിന് പൊന്നുംവില; മത്സ്യത്തൊഴിലാളികൾക്ക് ഇനി ദുരിതകാലം

  
സുനി അൽഹാദി
May 29 2025 | 02:05 AM

Fishing is restricted in kerala Fish prices

കൊച്ചി: അറബിക്കടലിൽ ചരക്കുകപ്പൽ മുങ്ങിയതിനെ തുടർന്ന് എണ്ണയും കാൽസ്യം കാർബേഡ് പോലുള്ള രാസവസ്തുക്കളും കടലിൽ കലർന്നെന്ന ആശങ്കയിൽ മത്സ്യമേഖലയ്ക്ക് കനത്ത തിരിച്ചടി. 

ജനം വാങ്ങാൻ മടിച്ചതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ള മത്സ്യമാണ് വിൽപന നടത്തുന്നതെന്നും കേരള തീരത്തുനിന്നുള്ളത് അല്ലെന്നും അവകാശപ്പെട്ടാണ് ചില കച്ചവടക്കാർ വിപണനം നടത്തുന്നത്. ഇതോടെ വിപണിയിൽ മത്സ്യത്തിന് പൊന്നുംവിലയായി. നെയ്മീൻ, ആവോലി തുടങ്ങിയവയ്ക്ക് ആയിരം രൂപയ്ക്ക് അടുത്തായിരുന്നു നേരത്തെ തന്നെവില. കേര, ചൂര തുടങ്ങിയവയ്ക്കും വൻ തോതിൽ വില ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ മത്തി, അയല തുടങ്ങിയവയ്ക്കു പോലും കിലോയ്ക്ക് 360 രൂപയാണ് വില. മാന്തൾ മീനിന് ഇന്നലെ 560 രൂപയാണ്. ചെറുമീൻ ആയ വേളൂരിക്ക് കിലോ 400 രൂപയായി ഉയർന്നു. 

കടൽ മത്സ്യത്തെ ജനങ്ങൾ ആശങ്കയോടെ കാണാൻ തുടങ്ങിയതിനെ തുടർന്ന് പുഴയിൽനിന്നുംഫാമിൽനിന്നുമുള്ള കരിമീൻ, തിലോപ്പി, വാള തുടങ്ങിയവയ്ക്കും കാര്യമായി വില ഉയർന്നു. വിലകൂടിയതോടെ ആളുകൾ കോഴി ഇറച്ചിയെ ആശ്രയിക്കാൻ തുടങ്ങി. ഇതോടെ ചിക്കൻ വില കിലോയ്ക്ക് 150 (ലൈവ്) രൂപയായി ഉയർന്നു. 

കപ്പൽ മുങ്ങിയതോടെ തീരക്കടലിൽ മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മധ്യകേരളത്തിലെ പല തീരങ്ങളിലും ഏറെക്കുറെ മത്സ്യബന്ധനം നിലച്ചമട്ടാണ്. കനത്ത കാറ്റും മഴയും കാരണം ദിവസങ്ങൾക്കു മുമ്പുതന്നെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ജൂൺ 9 മുതൽ ട്രോളിങ്ങ് നിരോധനവും വരുന്നതോടെ മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതൽ ദുരിതമാകും.

Fishing is restricted in kerala Fish prices rise hard times ahead for fishermen



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇങ്ങനെയാണ് ഞങ്ങള്‍ ആളുകളെ ബഹുമാനിക്കുന്നത്... ഇങ്ങനെയാണ് ഞങ്ങള്‍ സായിദിന്റെ പേരിനെ ആദരിക്കുന്നത്'; റെസിഡന്‍സി നിയമം ലംഘിച്ച പ്രവാസിക്കു വേണ്ടി 60,000 ദിര്‍ഹം പിഴ അടച്ച ജഡ്ജിയെ ആദരിച്ച് യുഎഇ പ്രസിഡന്റ്

uae
  •  2 hours ago
No Image

എട്ട് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ജേഴ്സിൽ മിന്നൽ സെഞ്ച്വറി; തിരിച്ചുവരവ് രാജകീയമാക്കി കരുൺ നായർ

Cricket
  •  2 hours ago
No Image

കുവ ഗ്രാൻഡ് കൺവെൻഷൻ നാളെ തിരൂരിൽ

Kerala
  •  2 hours ago
No Image

ഹജ്ജ് 2025: തീർത്ഥാടന തൊഴിൽ വിസകളിൽ കൃത്രിമം കാണിക്കുന്നവർ വലിയ വില നൽകേണ്ടി വരും; മുന്നറിയിപ്പുമായി സഊദി അറേബ്യ

Saudi-arabia
  •  2 hours ago
No Image

സൂര്യഗാഥ തുടരുന്നു, വീണ്ടും റെക്കോർഡ്; വമ്പൻ നേട്ടത്തിലേക്ക് നടന്നുകയറി സ്‌കൈ

Cricket
  •  2 hours ago
No Image

യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് നാലിരട്ടിയോളം; വലഞ്ഞ് പ്രവാസി മലയാളികള്‍, ചെലവ് ചുരുക്കാനൊരു മാര്‍ഗമിതാ

uae
  •  3 hours ago
No Image

ആദ്യ ഇന്ത്യക്കാരൻ! രോഹിത് ശർമ്മ 300 നോട്ട് ഔട്ട്; ചരിത്രനേട്ടത്തിൽ ഹിറ്റ്മാൻ

Cricket
  •  3 hours ago
No Image

വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ ഒമ്പത് തൊഴിലാളികളെ കാണാനില്ല; തിരച്ചിൽ തുടരുന്നു

Kerala
  •  3 hours ago
No Image

പരപ്പനങ്ങാടിയിലെ റഹീന കൊലക്കേസ്: ഭർത്താവ് നജീബുദ്ദീന് വധശിക്ഷ വിധിച്ച് മഞ്ചേരി കോടതി

Kerala
  •  4 hours ago
No Image

വന്ദേഭാരതിൽ യാത്രക്കാർക്ക് കാലാവധി കഴിഞ്ഞ ശീതള പാനീയം നൽകിയതിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  4 hours ago