HOME
DETAILS

ഇങ്ങനെയൊരു ക്യാപ്റ്റൻ ഐപിഎൽ ചരിത്രത്തിലാദ്യം; ആദ്യ കിരീടത്തിനരികെ അയ്യർപ്പട

  
May 27 2025 | 05:05 AM

Shreyas Iyer Create a Rare Record in IPL Captaincy

ജയ്പൂർ: 2025 ഐപിഎല്ലിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിങ്‌സ് ഏഴ് വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. ജയ്പൂർ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബ് ലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു. ഈ വിജയത്തിന് പിന്നാലെ ക്വാളിഫയർ വൺ ഉറപ്പിക്കാനും പഞ്ചാബിന് സാധിച്ചു. 

പഞ്ചാബ് പ്ലേ ഓഫിൽ കടന്നതോടെ ഐപിഎല്ലിൽ മറ്റൊരു ക്യാപ്റ്റനും നേടാൻ സാധിക്കാത്ത നേട്ടമാണ് പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ സ്വന്തമാക്കിയത്. ഐപിഎല്ലിൽ മൂന്ന് വ്യത്യസ്ത ടീമുകളെ പ്ലേ ഓഫിലേക്ക്  നയിക്കുന്ന ആദ്യ ക്യാപ്റ്റനായി മാറാനാണ് അയ്യർക്ക് സാധിച്ചത്. ഇതിനു മുമ്പ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡൽഹി ക്യാപ്പിറ്റൽസ് എന്നീ ടീമുകളെയാണ് അയ്യർ പ്ലേ ഓഫിലേക്ക് നയിച്ചത്.

കൊൽക്കത്തക്ക് മൂന്നാം ഐപിഎൽ കിരീടം നേടികൊടുത്തത് അയ്യരായിരുന്നു. ഡൽഹിയെ ചരിത്രത്തിലെ ആദ്യ ഫൈനലിലേക്ക് നയിച്ചതും അയ്യർ തന്നെയാണ്. ഇപ്പോൾ നീണ്ട 11 വർഷങ്ങൾക്ക് ശേഷം പഞ്ചാബ് അയ്യരിന്റെ കീഴിൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. അവസാനമായി 2014ൽ ആയിരുന്നു പഞ്ചാബ് പ്ലേ ഓഫ് കളിച്ചിരുന്നത്.

ഐപിഎൽ മെഗാ ലേലത്തിൽ 26.5 കോടിക്കായിരുന്നു ശ്രേയസിനെ പഞ്ചാബ് സ്വന്തമാക്കിയിരുന്നത്. ഐപിഎൽ ചരിത്രത്തിൽ ലേലത്തിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ തുക കൂടിയാണിത്. ഐപിഎൽ തുടങ്ങുന്നതിന്‌ മുന്നോടിയായി പഞ്ചാബിന് ആദ്യ കിരീടം നേടികൊടുക്കയാണ് തന്റെ ലക്ഷ്യമെന്ന് അയ്യർ തുറന്നു പറഞ്ഞിരുന്നു.

''ലേലത്തിൽ എന്നെ പഞ്ചാബ് തെരഞ്ഞെടുത്തത് മുതൽ എന്റെ ആഗ്രഹം അതായിരുന്നു. പഞ്ചാബ് കിങ്‌സ് ഇതുവരെ കിരീടം നേടിയിട്ടില്ല. അവർക്കായി കിരീടം ഉയർത്തുക എന്നതാണ് എന്റെ ലക്ഷ്യം. ഇതൊരു ചരിത്ര നേട്ടമായിരിക്കും. അവരുടെ ആരാധകരെ സന്തോഷിപ്പിക്കാനും അവർക്ക് ആഘോഷിക്കാനും അവസരം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു'' ജിയോ ഹോട്സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ അയ്യർ പറഞ്ഞു. 

Shreyas Iyer Create a Rare Record in IPL Captaincy



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഗളിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവം; പ്രതികള്‍ റിമാന്‍ഡില്‍

Kerala
  •  5 hours ago
No Image

ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത: കേന്ദ്ര അനുമതി ലഭിച്ചു, പ്രവൃത്തി ഉടൻ ആരംഭിക്കും 

Kerala
  •  6 hours ago
No Image

അതിതീവ്രമഴ; സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  6 hours ago
No Image

ബാലുശ്ശേരിയിൽ കാറും, ഓട്ടോയും, ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർക്ക് പരുക്ക്; പരുക്കേറ്റവർ ഗുരുതരാവസ്ഥയിൽ

Kerala
  •  7 hours ago
No Image

ഷാർജയിൽ തീപിടുത്തത്തിൽ പരുക്കേറ്റവർക്ക് ഇനി ഒരു മണിക്കൂറിനുള്ളിൽ സർട്ടിഫിക്കറ്റുകൾ നൽകും

uae
  •  8 hours ago
No Image

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: അന്‍വറിന്റെ പേരില്‍ യുഡിഎഫില്‍ തര്‍ക്കം; അന്‍വറിനെ പിന്തുണച്ച് മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബോര്‍ഡുകള്‍

Kerala
  •  8 hours ago
No Image

മനുഷ്യ-വന്യജീവി സംഘർഷം: കാട്ടുപന്നികൾ ഉൾപ്പെടെ വന്യജീവികളെ കൊല്ലാൻ കേന്ദ്ര അനുമതി തേടി കേരള മന്ത്രിസഭ

Kerala
  •  8 hours ago
No Image

കൊയിലാണ്ടി ദേശീയപാതയിൽ കാറിന് മുകളിലേക്ക് മരം വീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  9 hours ago
No Image

ഭാഷാ വിവാദം: "കന്നഡ തമിഴിൽ നിന്നാണ് ഉണ്ടായത്" കമൽ ഹാസന്റെ പരാമർശത്തിനെതിരെ കന്നഡ സംഘടനകൾ; മാപ്പ് പറയണമെന്ന് ബിജെപി 

National
  •  9 hours ago
No Image

പ്രവാസികളുടെ ശ്രദ്ധക്ക്; യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുതിയ പാസ്‌പോര്‍ട്ട് നിയമം നടപ്പാക്കുന്നു; കൂടുതൽ അറിയാം

uae
  •  9 hours ago