HOME
DETAILS

വീണ്ടും സഊദിയുടെ മണ്ണിൽ രാജാവായി റൊണാൾഡോ; വീണ്ടും ഞെട്ടിച്ച് 40കാരൻ

  
May 27 2025 | 06:05 AM

Cristaino Ronaldo Won Golden Boot Of Saudi Pro League This Season

റിയാദ്: സഊദി പ്രോ ലീഗിലെ ഈ സീസണിലെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കി അൽ നസർ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ സീസണിൽ നസറിനു വേണ്ടി 25 ഗോളുകളാണ് പോർച്ചുഗീസ് ഇതിഹാസതാരം അടിച്ചുകൂട്ടിയത്. തുടർച്ചയായ രണ്ടാം സീസണിൽ ആണ് റൊണാൾഡോ ഗോൾഡൻ ബൂട്ട് സ്വന്തമാക്കുന്നത്. 

കഴിഞ്ഞദിവസം നടന്ന അൽഫത്തേ ഹിനെതിരെയുള മത്സരത്തിൽ റൊണാൾഡോ ഗോൾ നേടിയിരുന്നു. എന്നാൽ മത്സരം പരാജയപ്പെടുകയായിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അൽ നസർ തോൽവി വഴങ്ങിയത്. മത്സരത്തിൽ റൊണാൾഡോക്ക് പുറമേ അൽ നസറിന് വേണ്ടി സാദിയോ മാനെയും ഗോൾ നേടി. അൽ ഫത്തേഹിനായി മാറ്റിയാസ് വർഗാസ്, മൗറാദ് ബട്ന, മാത്യൂസ് മച്ചാഡോ എന്നിവരാണ് ഗോൾ നേടിയത്.

റൊണാൾഡോ ഈ സീസൺ അവസാനത്തോടെ അൽ നസർ വിടുമെന്ന റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ട്. അൽ അഹ്ലി, പാൽമിറാസ്, ചെൽസി എന്നീ ടീമുകൾ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നുവെന്നും റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ട്. വരാനിരിക്കുന്ന ഫിഫ ക്ലബ് ലോകകപ്പിൽ ഈ മൂന്ന് ക്ലബ്ബുകളും കളിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ റൊണാൾഡോ ഈ ടൂർണമെന്റ് കളിക്കാനായി അൽ നസർ വിടാനുള്ള സാധ്യതകളും നിലനിൽക്കുന്നുണ്ട്. 

അൽ നസർ പരിശീലകൻ സ്റ്റെഫാനോ പിയോലിയുടെ തന്ത്രങ്ങളിൽ റൊണാൾഡോ തൃപ്തനല്ലെന്നും, ക്ലബുമായുള്ള കരാർ പുതുക്കുന്നതിന് മുൻപ് കോച്ച് പിയോലിയെയും സ്‌പോർട്ടിംഗ് ഡയറക്ടർ ഫെർണാണ്ടോ ഹിയേറോയെയും നീക്കം ചെയ്യണമെന്നും റൊണാൾഡോ ആവശ്യപ്പെട്ടതായി വാർത്തകളും നിലനിൽക്കുന്നുണ്ട്. 

2022ലാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും അൽ നസറിലെത്തുന്നത്  റൊണാൾഡോയുടെ വരവോടെ സഊദി ലീഗിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. റൊണാൾഡോയുടെ കടന്നുവരവോടെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. 

Cristaino Ronaldo Won Golden Boot Of Saudi Pro League This Season



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത: കേന്ദ്ര അനുമതി ലഭിച്ചു, പ്രവൃത്തി ഉടൻ ആരംഭിക്കും 

Kerala
  •  6 hours ago
No Image

അതിതീവ്രമഴ; സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  6 hours ago
No Image

ബാലുശ്ശേരിയിൽ കാറും, ഓട്ടോയും, ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർക്ക് പരുക്ക്; പരുക്കേറ്റവർ ഗുരുതരാവസ്ഥയിൽ

Kerala
  •  7 hours ago
No Image

ഷാർജയിൽ തീപിടുത്തത്തിൽ പരുക്കേറ്റവർക്ക് ഇനി ഒരു മണിക്കൂറിനുള്ളിൽ സർട്ടിഫിക്കറ്റുകൾ നൽകും

uae
  •  8 hours ago
No Image

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: അന്‍വറിന്റെ പേരില്‍ യുഡിഎഫില്‍ തര്‍ക്കം; അന്‍വറിനെ പിന്തുണച്ച് മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബോര്‍ഡുകള്‍

Kerala
  •  8 hours ago
No Image

മനുഷ്യ-വന്യജീവി സംഘർഷം: കാട്ടുപന്നികൾ ഉൾപ്പെടെ വന്യജീവികളെ കൊല്ലാൻ കേന്ദ്ര അനുമതി തേടി കേരള മന്ത്രിസഭ

Kerala
  •  8 hours ago
No Image

കൊയിലാണ്ടി ദേശീയപാതയിൽ കാറിന് മുകളിലേക്ക് മരം വീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  8 hours ago
No Image

ഭാഷാ വിവാദം: "കന്നഡ തമിഴിൽ നിന്നാണ് ഉണ്ടായത്" കമൽ ഹാസന്റെ പരാമർശത്തിനെതിരെ കന്നഡ സംഘടനകൾ; മാപ്പ് പറയണമെന്ന് ബിജെപി 

National
  •  9 hours ago
No Image

പ്രവാസികളുടെ ശ്രദ്ധക്ക്; യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുതിയ പാസ്‌പോര്‍ട്ട് നിയമം നടപ്പാക്കുന്നു; കൂടുതൽ അറിയാം

uae
  •  9 hours ago
No Image

അതിതീവ്ര മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  9 hours ago