തില്ലങ്കേരിയില്‍ കനത്ത സുരക്ഷ കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് ബിനീഷിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ഇരിട്ടി: ബിനീഷിന്റെ മരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മേഖലയില്‍ പൊലിസ് ഒരുക്കിയത് കനത്ത സുരക്ഷ. ഡി.വൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍, അഡ്മിനിസ്‌ട്രേറ്റ് ഡി.വൈ.എസ്.പി ടി.പി രഞ്ചിത്ത്, ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി എം മധുസൂദനന്‍ തുടങ്ങി മൂന്ന് ഡി.വൈ.എസ്.പിമാരും ഇരിട്ടി സി.ഐ സജേഷ് വാഴവളപ്പില്‍ ഉള്‍പ്പെടെ ആറ് സി.ഐമാരും 18 എസ്.ഐമാരും പ്രദേശത്ത് ക്രമസമാധാന ചുമതലയിലുണ്ടണ്ട്.
ഉത്തര മേഖല ഐ.ജി ദിനേന്ദ്ര കശ്യപ്, ജില്ലാ പൊലിസ് മേധാവി സഞ്ജീവ് കുമാര്‍ ഗുരുദിന്‍ എന്നിവര്‍ സ്ഥലത്തെത്തി സുരക്ഷയും കേസന്വേഷണ പുരോഗതിയും വിലയിരുത്തി. അതേസമയം കൊലപാതകവും ബോംബേറുമായി ബന്ധപ്പെട്ട് 15 ഓളം പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇവരൊന്നും കൊലപാതകവുമായി നേരിട്ട് ബന്ധമില്ലാത്തവരാണെന്ന് പൊലിസിന്റെ നിഗമനം.
വെട്ടേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെണ്ടത്തിയത്. സംഭവത്തിന്റെ ദൃക്‌സാക്ഷികളെ കണ്ടെണ്ടത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കൊലപാതകത്തിന് കേസെടുത്തതല്ലാതെ പ്രതികളെ കുറിച്ച് യാതൊരു സൂചനയും എഫ്.ഐ.ആറില്‍ നല്‍കിയിട്ടില്ല. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്ക്ക് ശക്തമായ അടിയും ഇടത് കാലിന് വെട്ടും ഏറ്റിരുന്നു. ഇരിട്ടി സി.ഐ സജേഷ് വാഴവളപ്പിനാണ് കേസിന്റെ അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."