HOME
DETAILS

ഓപറേഷൻ സിന്ദൂർ ദൗത്യ സംഘത്തിൻ്റെ ഭാഗമായ ഗുലാംനബി ആസാദ് കുവൈത്തിലെ ആശുപത്രിയിൽ അഡ്മിറ്റായി | Ghulam Nabi Azad Hospitalized

  
May 28 2025 | 02:05 AM

Ghulam Nabi Azad shares health update from Kuwait hospital

കുവൈത്ത് സിറ്റി: ഇന്ത്യയുടെ ഓപറേഷൻ സിന്ദൂർ ദൗത്യ സംഘത്തിൻ്റെ ഭാഗമായ മുൻ കേന്ദ്രമന്ത്രി ഗുലാംനബി ആസാദ് കുവൈത്തിലെ ആശുപത്രിയിൽ അഡ്മിറ്റായി. ബിജെപി എംപി ബൈജയന്ത് പാണ്ഡെ നയിക്കുന്ന പ്രതിനിധി സംഘത്തിലെ അംഗമായ മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദ്, കടുത്ത ചൂട് മൂലമാണ് ആശുപത്രിയിൽ ചികിൽസ തേടിയത്. ആസാദ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സുഖം പ്രാപിക്കുന്നുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കുവൈത്തിലെ കടുത്ത ചൂട് എന്റെ ആരോഗ്യത്തെ ബാധിച്ചിട്ടും ദൈവകൃപയാൽ ഞാൻ സുഖമായിരിക്കുന്നു. എല്ലാ പരിശോധനാ ഫലങ്ങളും സാധാരണമാണ്. നിങ്ങളുടെ ആശങ്കയ്ക്കും പ്രാർത്ഥനയ്ക്കും നന്ദി - അദ്ദേഹം പറഞ്ഞു. 

ഇതോടെ സംഘത്തിൻ്റെ തുടർ പര്യടന കേന്ദ്രങ്ങളിൽ ഗുലാം നബി വിട്ടുനിന്നു. മജ്ലിസ് നേതാവ് അസദുദ്ദീൻ ഉവൈസി ഉൾപ്പെടെ അംഗമായ സംഘം സൗദി അറേബ്യയിലും അൾജീരിയയിലും ആണ് ഇനി സന്ദർശിക്കാൻ ഉളളത്. 

ഞങ്ങളുടെ പ്രതിനിധി സംഘത്തിന്റെ പര്യടനത്തിന്റെ പകുതി ദൂരം പിന്നിട്ടപ്പോൾ ഗുലാം നബി ആസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. നിലവിൽ അദ്ദേഹം മെഡിക്കൽ മേൽനോട്ടത്തിലാണ്. ചില പരിശോധനകൾക്കും നടപടിക്രമങ്ങൾക്കും വിധേയനാകാനുണ്ട്. ബഹ്‌റൈനിലെയും കുവൈറ്റിലെയും കൂടിക്കാഴ്ചകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണ് - ബൈജയന്ത് പാണ്ഡെ,

 സൗദിയിൽ ഇന്നലെ രാത്രിയോടെ സംഘം എത്തി. ഷൂറ കൗൺസിലിന്റെ ഇന്ത്യ-സൗദി അറേബ്യ കൗൺസിൽ ഫ്രണ്ട്‌ഷിപ്പ് കമ്മിറ്റി ചെയർമാനായ മേജർ ജനറൽ അബ്ദുർറഹ്മാൻ അൽഹർബി പ്രതിനിധി സംഘത്തെ സ്വീകരിച്ചു.

Ghulam Nabi Azad shares health update from Kuwait hospital



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിതീവ്രമഴ; സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  14 hours ago
No Image

ബാലുശ്ശേരിയിൽ കാറും, ഓട്ടോയും, ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർക്ക് പരുക്ക്; പരുക്കേറ്റവർ ഗുരുതരാവസ്ഥയിൽ

Kerala
  •  14 hours ago
No Image

ഷാർജയിൽ തീപിടുത്തത്തിൽ പരുക്കേറ്റവർക്ക് ഇനി ഒരു മണിക്കൂറിനുള്ളിൽ സർട്ടിഫിക്കറ്റുകൾ നൽകും

uae
  •  15 hours ago
No Image

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: അന്‍വറിന്റെ പേരില്‍ യുഡിഎഫില്‍ തര്‍ക്കം; അന്‍വറിനെ പിന്തുണച്ച് മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബോര്‍ഡുകള്‍

Kerala
  •  15 hours ago
No Image

മനുഷ്യ-വന്യജീവി സംഘർഷം: കാട്ടുപന്നികൾ ഉൾപ്പെടെ വന്യജീവികളെ കൊല്ലാൻ കേന്ദ്ര അനുമതി തേടി കേരള മന്ത്രിസഭ

Kerala
  •  16 hours ago
No Image

കൊയിലാണ്ടി ദേശീയപാതയിൽ കാറിന് മുകളിലേക്ക് മരം വീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  16 hours ago
No Image

ഭാഷാ വിവാദം: "കന്നഡ തമിഴിൽ നിന്നാണ് ഉണ്ടായത്" കമൽ ഹാസന്റെ പരാമർശത്തിനെതിരെ കന്നഡ സംഘടനകൾ; മാപ്പ് പറയണമെന്ന് ബിജെപി 

National
  •  16 hours ago
No Image

പ്രവാസികളുടെ ശ്രദ്ധക്ക്; യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുതിയ പാസ്‌പോര്‍ട്ട് നിയമം നടപ്പാക്കുന്നു; കൂടുതൽ അറിയാം

uae
  •  16 hours ago
No Image

അതിതീവ്ര മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  17 hours ago
No Image

കെ.എസ്. ഷാൻ വധക്കേസ്: പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി; ആലപ്പുഴയിൽ പ്രവേശിക്കുന്നതിന് വിലക്ക്

Kerala
  •  17 hours ago