HOME
DETAILS

പ്രതിഭകളെ വളര്‍ത്താന്‍ 10 കോടിയുടെ പദ്ധതിയുമായി യുഎഇ; പുതുതലമുറയെ ശാക്തീകരിക്കും

  
Web Desk
May 28 2025 | 05:05 AM

UAE Launches 10 Crore Talent Development Project to Empower Next Generation

ദുബൈ: പുതുതലമുറയിലെ പ്രതിഭാശാലികളെ ശാക്തീകരിക്കാന്‍ പുതിയ വിദ്യാഭ്യാസ പദ്ധതിയുമായി യുഎഇ. പത്തു കോടിയുടെ വിദ്യാഭ്യാസ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിക്ക് സ്‌നൈഡര്‍ ഇലക്ട്രിക്കലാകും നേതൃത്വം നല്‍കുക.

നൂതനമായ ആശയങ്ങള്‍, നിക്ഷേപം ആകര്‍ഷിക്കല്‍, സുസ്ഥിരതയും വിജ്ഞാനവും അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ എന്നിവ വികസിപ്പിച്ച് ഭാവി സമ്പദ് വ്യവസ്ഥയുടെ ആഗോള കേന്ദ്രമാക്കി ദുബൈയെ മാറ്റുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. ലോകത്തെ മികച്ച മൂന്ന് നഗര സമ്പദ് വ്യവസ്ഥകളിലൊന്നായി ദുബൈയെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ദുബൈയിലെ സിലിക്കണ്‍ ഒയാസിസില്‍ 10,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പുതിയ ഹെഡ്ക്വാര്‍ട്ടേഴ്‌സ് കേന്ദ്രമായാകും പദ്ധതി നടപ്പിലാക്കുക.

'ലോകത്തിലെ പ്രമുഖ കമ്പനികള്‍ക്ക് അഭിവൃദ്ധി പ്രാപിക്കാനും നമ്മുടെ ദേശീയ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കാനും കഴിയുന്ന ഒരു ആവാസവ്യവസ്ഥയെ വളര്‍ത്തിയെടുക്കുന്നതിലൂടെ, നൂതനാശയങ്ങള്‍, സുസ്ഥിരത, ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ എന്നിവയ്ക്കുള്ള ഒരു ആഗോള കേന്ദ്രമെന്ന നിലയില്‍ ദുബൈ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നത് തുടരുന്നു.'  ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.

DIEZ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് അല്‍ സറൂണി, സ്‌നൈഡര്‍ ഇലക്ട്രിക് സിഇഒ ഒലിവിയര്‍ ബ്ലം, സ്‌നൈഡര്‍ ഇലക്ട്രിക് എംഇഎ സോണ്‍ പ്രസിഡന്റ് വാലിദ് ഷെത, സ്‌നൈഡര്‍ ഇലക്ട്രിക് ഗള്‍ഫ് ക്ലസ്റ്റര്‍ പ്രസിഡന്റ് അമേല്‍ ചാഡ്‌ലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇമാറാത്തി ബിരുദധാരികളെ പിന്തുണയ്ക്കുന്ന തമയൂസ്, എഞ്ചിനീയറിംഗ്, സാങ്കേതികവിദ്യ മേഖലകളില്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന STEM മേഖലയിലെ FEM തുടങ്ങിയ പരിപാടികളിലൂടെ സ്‌നൈഡര്‍ ഇലക്ട്രിക് യുഎഇയിലെ യുവാക്കളെ ശാക്തീകരിക്കുന്നു. സുസ്ഥിര നഗരങ്ങള്‍ക്കായുള്ള നൂതന ആശയങ്ങള്‍ വികസിപ്പിക്കാന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി കമ്പനി COP28ല്‍ യുഎഇ നെക്സ്റ്റ്‌ജെന്‍ ഗോ ഗ്രീന്‍ എന്ന പേരില്‍ ഒരു പദ്ധതി ആരംഭിച്ചിരുന്നു.

The UAE has unveiled a ₹10 crore talent development initiative aimed at nurturing and empowering the next generation with skills for the future workforce.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരക്കുകപ്പല്‍ അപകടം, മഴ: മീന്‍ കിട്ടാനില്ല, ഉള്ളതിന് പൊള്ളുന്ന വിലയും - കോഴിയിറച്ചിക്കും മുട്ടയ്ക്കും വിലകൂടി; പച്ചക്കറിക്കും കൂടുന്നു

Kerala
  •  20 hours ago
No Image

ട്രംപിനേറ്റ തിരിച്ചടിയില്‍ ഇടിഞ്ഞ് സ്വര്‍ണ വില

Business
  •  20 hours ago
No Image

'കോണ്‍ഗ്രസ് അപമാനിച്ചു, നിലമ്പൂരില്‍ അന്‍വര്‍ മത്സരിക്കും' നിര്‍ണായക തീരുമാനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

Kerala
  •  21 hours ago
No Image

സംഘ്പരിവാറുകാരനായ സുഹൃത്ത് ട്രിപ്പ് വിളിച്ചുവരുത്തി കൊലക്ക് കൊടുത്തു, നടന്നത് വന്‍ ഗൂഢാലോചന, കൊല്ലപ്പെട്ട അബ്ദുര്‍റഹീം നാട്ടില്‍ എല്ലാവര്‍ക്കും വേണ്ടപ്പെട്ടയാള്‍; പ്രതികള്‍ ഇനിയും പിടിയിലായില്ല

National
  •  a day ago
No Image

'സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലക്കുള്ള എന്റെ നിശ്ചിത സമയം ഇവിടെ അവസാനിക്കുന്നു' ഭിന്നതകള്‍ക്കൊടുവില്‍ ട്രംപിന്റെ 'ഡോജില്‍' നിന്ന് പടിയിറങ്ങി മസ്‌ക്

International
  •  a day ago
No Image

ട്രംപിന് തിരിച്ചടി; അധിക തീരുവ തടഞ്ഞ് ഫെഡറല്‍ ട്രേഡ് കോടതി, അധികാരപരിധി മറികടന്നുവെന്ന് ശാസന

International
  •  a day ago
No Image

എൽ.എസ്.എസ് യു.എസ്.എസ് പരീക്ഷ വിജയിച്ച വിദ്യാർഥികൾക്ക്  വിമാനയാത്രയൊരുക്കി പ്രിൻസിപ്പൽ

Kerala
  •  a day ago
No Image

അലിഗഡിലെ ഗോരക്ഷാ ഗുണ്ടകള്‍ തല്ലിച്ചതച്ചവരില്‍നിന്ന് പിടിച്ചെടുത്തത് ബീഫല്ല; എരുമയിറച്ചിയെന്ന് സ്ഥിരീകരിച്ച് ഫോറന്‍സിക് ഫലം | Aligarh Mob Lynching

National
  •  a day ago
No Image

തീരക്കടലിൽ നിയന്ത്രണം: മത്സ്യത്തിന് പൊന്നുംവില; മത്സ്യത്തൊഴിലാളികൾക്ക് ഇനി ദുരിതകാലം

Kerala
  •  a day ago
No Image

കപ്പൽ മുങ്ങി ഇന്ധനം ചോർന്ന സംഭവം; കടൽമത്സ്യം കഴിക്കാം; ആശങ്ക വേണ്ടെന്ന് കുഫോസും

Kerala
  •  a day ago