HOME
DETAILS

ട്രംപിനേറ്റ തിരിച്ചടിയില്‍ ഇടിഞ്ഞ് സ്വര്‍ണ വില

  
Web Desk
May 29 2025 | 06:05 AM


കൊച്ചി: അധിക തീരുവയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേറ്റ തിരിച്ചടിക്ക് പിന്നാലെ സ്വര്‍ണവിലയില്‍ ഇടിവ്. രാജ്യാന്തര വിപണിയിലും കേരളത്തിലും സ്വര്‍ണവിലയില്‍ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അധിക തീരുവ അടിച്ചേല്‍പിക്കാനുള്ള ട്രംപിന്റെ തീരുമാനം അധികാര പരിധി മറികടക്കന്നതാണെന്ന് ചൂണ്ടിക്കാട്ടി യു.എസ് ഫെഡറല്‍ ട്രേഡ് കോടതി നീക്കം വിലക്കിയിരുന്നു.  

 വിവിധ രാജ്യങ്ങള്‍ക്കെതിരെ ട്രംപ് ഇറക്കുമതി തീരുവ അധികമായി ചുമത്തിയിരുന്നു. യുഎസ് കോണ്‍ഗ്രസിന്റെ പരിധിയില്‍ വരുന്ന നടപടി പ്രസിഡന്റ് ഏറ്റെടുത്ത് ചെയ്യുകയാണ് എന്ന് കോടതിചൂണ്ടിക്കാട്ടി. അധിക ചുങ്കം കുറയ്ക്കണം എന്ന് വിവിധ രാജ്യങ്ങള്‍ അമേരിക്കയുമായി ചര്‍ച്ച നടത്തി വരവെയാണ് കോടതി വിധിവന്നിരിക്കുന്നത്. 

അതേസമയം, ട്രംപിന്റെ അടുത്ത നീക്കം എന്താകുമെന്ന് നിരീക്ഷിക്കുകയാണ് വിപണി. ഫെഡറല്‍ വ്യാപാര കോടതിയുടെ വിധിക്കെതിരെ യുഎസ് ഭരണകൂടം സുപ്രിം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. ട്രംപിനെതിരാ കോടതി നീക്കം വിപണിയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. 

ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തിലാണ്.ഡോളര്‍ സൂചികയും കുതിക്കുകയാണ്. ഏറെ നാള്‍ക്ക് ശേഷം ഡോളര്‍ സൂചിക 100 കടന്നുവെന്നാണ് റിപ്പോര്‍ട്ട്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 3288ല്‍ നിന്ന് 3260ലേക്ക് കുറഞ്ഞു. വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ നേരിയ മാറ്റവും പ്രതീക്ഷിക്കാം.

കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില

71160 രൂപയാണ് കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 320 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 40 രൂപ താഴ്ന്ന് 8895 രൂപയിലുമെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ് 7290 രൂപയായിട്ടുണ്ട്. വെള്ളിയുടെ വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 109 എന്ന നിരക്കിലുമെത്തി. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ വരുംദിവസങ്ങളിലും സ്വര്‍ണവില കുറഞ്ഞേക്കുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.


ഇന്നലെ (ബുധനാഴ്ച) സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ ചൊവ്വാഴ്ച രണ്ട് തവണയായി വിലയില്‍ മാറ്റമുണ്ടാവുകയും ചെയ്തു. രാവിലെ സ്വര്‍ണവില കൂടിയ വില ഉച്ചയ്ക്ക് ശേഷം കുറയുകയിരുന്നു. ഇതിന് ശേഷം ഇന്ന് വീണ്ടും വിലകുറഞ്ഞത് സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവരെ സംബന്ധിച്ച് നല്ല വാര്‍ത്തയാണ്. 

എന്നാല്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് പണിക്കൂലിയും മറ്റു ചെലവുകളും ചേര്‍ത്ത് ഇന്ന് 77000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് പവന് 69500 രൂപ കിട്ടിയേക്കുമെന്നും നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

Date Price of 1 Pavan Gold (Rs.)
1-May-25 70200
2-May-25 70040
3-May-25 70040
4-May-25 70040
5-May-25 70200
6-May-25 72200
7-May-25 72600
8-May-25
(Morning)
Rs. 73,040 (Highest of Month)
8-May-25
(Evening)
71880
9-May-25 72120
10-May-25 72360
11-May-25 72360
12-May-25
(Morning)
71040
12-May-25
(Evening)
70000
13-May-25
(Morning)
70120
13-May-25
(Evening)
70840
14-May-25 70440
15-May-25 Rs. 68,880 (Lowest of Month)
16-May-25 69760
17-May-25 69760
18-May-25 69760
19-May-25 70040
20-May-25 69680
21-May-25 71440
22-May-25 71800
23-May-25 71520
24-May-25 71920
25-May-25 71920
26-May-25 71600
27-May-25
(Morning)
71960
27-May-25
(Evening)
71480
28-May-25
Yesterday »
71480
29-May-25
Today »
Rs. 71,160

Gold prices fell both internationally and in Kerala after the U.S. Federal Trade Court blocked President Donald Trump’s move to impose additional tariffs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്ധ്യപ്രദേശിൽ ലാൻഡിങിനിടെ പരിശീലന വിമാനം അപകടത്തിൽപെട്ടു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

National
  •  2 hours ago
No Image

സിറിയയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് സഊദി വിമാനക്കമ്പനിയായ ഫ്‌ലൈഡീല്‍

Saudi-arabia
  •  2 hours ago
No Image

യുഎഇയിൽ നാളെ താപനില കുറയും; ചില സമയങ്ങളിൽ പൊടി ഉയരുന്നത് ദൃശ്യപരത കുറക്കാം

uae
  •  2 hours ago
No Image

നാളെ വിരമിക്കാനിരിക്കെ വിജിലൻസ് റെയ്ഡ്; സംഭവം കോഴിക്കോട് കോർപറേഷൻ സൂപ്രണ്ടിങ് എഞ്ചിനീയറുടെ വീട്ടിൽ 

Kerala
  •  2 hours ago
No Image

'ഇങ്ങനെയാണ് ഞങ്ങള്‍ ആളുകളെ ബഹുമാനിക്കുന്നത്... ഇങ്ങനെയാണ് ഞങ്ങള്‍ സായിദിന്റെ പേരിനെ ആദരിക്കുന്നത്'; റെസിഡന്‍സി നിയമം ലംഘിച്ച പ്രവാസിക്കു വേണ്ടി 60,000 ദിര്‍ഹം പിഴ അടച്ച ജഡ്ജിയെ ആദരിച്ച് യുഎഇ പ്രസിഡന്റ്

uae
  •  2 hours ago
No Image

എട്ട് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ജേഴ്സിൽ മിന്നൽ സെഞ്ച്വറി; തിരിച്ചുവരവ് രാജകീയമാക്കി കരുൺ നായർ

Cricket
  •  3 hours ago
No Image

കുവ ഗ്രാൻഡ് കൺവെൻഷൻ നാളെ തിരൂരിൽ

Kerala
  •  3 hours ago
No Image

ഹജ്ജ് 2025: തീർത്ഥാടന തൊഴിൽ വിസകളിൽ കൃത്രിമം കാണിക്കുന്നവർ വലിയ വില നൽകേണ്ടി വരും; മുന്നറിയിപ്പുമായി സഊദി അറേബ്യ

Saudi-arabia
  •  3 hours ago
No Image

സൂര്യഗാഥ തുടരുന്നു, വീണ്ടും റെക്കോർഡ്; വമ്പൻ നേട്ടത്തിലേക്ക് നടന്നുകയറി സ്‌കൈ

Cricket
  •  3 hours ago
No Image

യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് നാലിരട്ടിയോളം; വലഞ്ഞ് പ്രവാസി മലയാളികള്‍, ചെലവ് ചുരുക്കാനൊരു മാര്‍ഗമിതാ

uae
  •  4 hours ago