HOME
DETAILS

'സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലക്കുള്ള എന്റെ നിശ്ചിത സമയം ഇവിടെ അവസാനിക്കുന്നു' ഭിന്നതകള്‍ക്കൊടുവില്‍ ട്രംപിന്റെ 'ഡോജില്‍' നിന്ന് പടിയിറങ്ങി മസ്‌ക്

  
Web Desk
May 29 2025 | 05:05 AM

Elon Musk Resigns from US Government Role Distances Himself from Trump Administration

വാഷിങ്ടണ്‍: ഭിന്നതകള്‍ക്കൊടുവില്‍ ട്രംപ് ഭരണകൂടത്തിന്റെ ഭാഗമാവാനില്ലെന്ന് പ്രഖ്യാപിച്ച് മസ്‌ക്കിന്റെ പടിയിറക്കം. യുഎസ് സര്‍ക്കാരിന്റെ പ്രത്യേക സര്‍ക്കാര്‍ ഏജന്‍സിയായ ഡോജ് (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി) വിടുന്നതായി ശതകോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്‌ക് അറിയിച്ചു. ഡോജിലെ തന്റെ സമയം അവസാനിക്കുന്നുവെന്നും ഒരു പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ തന്റെ കടമ നിര്‍വഹിച്ചുവെന്നും എക്‌സില്‍ കുറിച്ചാണ് മസ്‌കിന്റെ പടിയിറക്കം. ട്രംപിന് പ്രത്യേക നന്ദിയും അദ്ദേഹം തന്റെ കുറിപ്പ് വഴി അറിയിക്കുന്നുണ്ട്. 

''ഒരു പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ എന്റെ ഷെഡ്യൂള്‍ ചെയ്ത സമയം അവസാനിക്കുകയാണ്. പാഴ് ചെലവുകള്‍ കുറയ്ക്കാന്‍ ട്രംപ് നല്‍കിയ അവസരത്തിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഡോജ് ദൗത്യം കാലക്രമേണ ശക്തിപ്പെടും'' മസ്‌ക് എക്‌സില്‍ കുറിച്ചു. വൈറ്റഹൗസ് പ്രതിനിധി തന്നെയാണ് ഇക്കാര്യം റോയിട്ടേഴ്‌സിനേയും അസോസിയേറ്റഡ് പ്രസിനേയും അറിയിച്ചത്. 

അതേസമയം ട്രംപിന്റെ താരിഫ് നയങ്ങളില്‍ പ്രതിഷേധിച്ചാണ് മസ്‌ക് ഡോജ് വിടുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യു.എസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരിഫുമായി ബന്ധപ്പെട്ട നിയമനിര്‍മാണം, ഫെഡറല്‍ കമ്മി വര്‍ദ്ധിപ്പിക്കുകയും ഡോജിന്റെ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് മസ്‌ക് പ്രതികരിച്ചിരുന്നു. 

'വമ്പിച്ച ചെലവ് ബില്‍ കണ്ടപ്പോള്‍ ഞാന്‍ നിരാശനായി, സത്യം പറഞ്ഞാല്‍, അത് ബജറ്റ് കമ്മി വര്‍ദ്ധിപ്പിക്കുകയും കുറയ്ക്കുകയും മാത്രമല്ല, ഉഛഏഋ ടീം ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു' മസ്‌ക് പറഞ്ഞു. 

ബില്ലിനെ വലുതും മനോഹരവുമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്. എന്നാല്‍ 'ഒരു ബില്ല് വലുതാകാം, അല്ലെങ്കില്‍ മനോഹരമായിരിക്കാം എന്ന് ഞാന്‍ കരുതുന്നു, പക്ഷേ രണ്ടും കൂടിയാകുമോ എന്ന് എനിക്കറിയില്ല' എന്നായിരുന്നു മസ്‌ക്കിന്റെ പ്രതികരണം. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുപ്പണത്തിൽ സിപിഎം-ബിജെപി സംഘർഷം; മൂന്നു സിപിഎം പ്രവർത്തകർക്ക് കുത്തേറ്റു, ഇന്ന് ഹർത്താൽ

Kerala
  •  5 hours ago
No Image

നിലമ്പൂര്‍ അങ്കത്തിന് അന്‍വറും; മത്സരിക്കാന്‍ തൃണമൂലിന്റെ അനുമതി, പാര്‍ട്ടി ചിഹ്നവും അനുവദിച്ചു

Kerala
  •  5 hours ago
No Image

ഷാര്‍ജയിലെ ഇന്ധന ഗോഡൗണില്‍ തീപിടിത്തം: തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത് 16 മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍

latest
  •  5 hours ago
No Image

വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡുകളാക്കാം; അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 15 ; നിർദേശങ്ങളും ആവശ്യമായ രേഖകളും അറിയാം

Kerala
  •  5 hours ago
No Image

സംസ്ഥാനത്തെ 104 സ്‌കൂളുകൾ ലഹരിപ്പിടിയിലെന്ന് എക്‌സൈസ്

Kerala
  •  6 hours ago
No Image

ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍മാന്‍ പദവി സഊദി അറേബ്യക്ക്

latest
  •  6 hours ago
No Image

ചാരപ്പണി: 47 ലക്ഷം ഫോളോവേഴ്‌സുള്ള പ്രശസ്ത തെലുങ്ക് സെലിബ്രിറ്റി വ്‌ളോഗര്‍ ഭയ്യാ സണ്ണി യാദവ് പിടിയില്‍; കൂടുതല്‍ ട്രാവല്‍ വ്‌ളോഗര്‍മാര്‍ നിരീക്ഷണത്തില്‍; 7 സംസ്ഥാനങ്ങളിലെ 21 കേന്ദ്രങ്ങളില്‍ NIA റെയ്ഡ്

Trending
  •  7 hours ago
No Image

സംസ്ഥാനത്ത് പുതിയ അധ്യയനവർഷത്തിന് നാളെ തുടക്കം: ഹൈസ്‌കൂളിൽ അധിക അധ്യയനസമയം, ആറ് ശനിയാഴ്ചകൾ പ്രവൃത്തിദിനമാകും

Kerala
  •  7 hours ago
No Image

വയനാട് സാലറി ചലഞ്ച്; സമ്മതപത്രം നൽകിയിട്ടും വിഹിതം നൽകാത്തവരുടെ പണം പിടിച്ചെടുക്കാത്തതിന് നടപടി; 6000 ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു

Kerala
  •  7 hours ago
No Image

കേരളത്തിൽ ശക്തമായ മഴ തുടരും; 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  7 hours ago