
കോട്ടയത്ത് കനത്ത മഴയിൽ ദുരന്തം: മീൻപിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു; ഒരാൾ രക്ഷപ്പെട്ടു

കോട്ടയം: കാലവർഷം ശക്തമായതിന്റെ പശ്ചാത്തലത്തിൽ കോട്ടയത്ത് വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. കൊല്ലാട് സ്വദേശികളായ വി.ജെ. ജോബി (36), പോളച്ചിറയിൽ അരുൺ സാം (37) എന്നിവരാണ് മരിച്ചത്. കൊല്ലാട് പാറക്കടവിൽ മീൻ പിടിക്കാൻ പോയ വള്ളം ഉച്ചയ്ക്ക് രണ്ട് മണിയോടെ മറിഞ്ഞാണ് അപകടം ഉണ്ടായത്. മൂന്ന് പേർ വള്ളത്തിലുണ്ടായിരുന്നെങ്കിലും ഒരാൾ രക്ഷപ്പെട്ടു. മൃതദേഹങ്ങൾ പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കാലവർഷം കനക്കുന്നു; റെഡ്, ഓറഞ്ച് അലർട്ടുകൾ
സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെട്ടതോടെ മഴക്കെടുതികൾ രൂക്ഷമായി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം, വരും ദിവസങ്ങളിൽ കനത്ത മഴ തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും, തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
മത്സ്യബന്ധനത്തിന് വിലക്ക്, ജാഗ്രതാ നിർദേശം
കേരള-കർണാടക തീരങ്ങളിൽ മെയ് 30 മുതൽ ജൂൺ 1 വരെയും, ലക്ഷദ്വീപ് തീരത്ത് മെയ് 30 മുതൽ ജൂൺ 3 വരെയും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിൽ, ചിലപ്പോൾ 55 കിലോമീറ്റർ വരെ എത്തുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കടൽക്ഷോഭം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ചെറുവള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണം. കള്ളക്കടൽ പ്രതിഭാസവും ഉയർന്ന തിരമാലകളും ഉണ്ടാകാനിടയുള്ളതിനാൽ, കടലിലേക്ക് യാനങ്ങൾ ഇറക്കുന്നതും കരയ്ക്ക് അടുപ്പിക്കുന്നതും അപകടകരമാണ്. തീരപ്രദേശങ്ങളിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒമ്പത് വർഷത്തെ ഡിവില്ലിയേഴ്സിന്റെ റെക്കോർഡും തകർന്നു; ചരിത്രം തിരുത്തിയെഴുതി സ്‌കൈ
Cricket
• 20 hours ago
മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ
Kerala
• 21 hours ago
കുവൈത്തില്‍ രണ്ടു വീട്ടുജോലിക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു
Kuwait
• 21 hours ago
വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് നയതന്ത്രജ്ഞരുടെ സന്ദര്‍ശനം ഇസ്‌റാഈല്‍ തടഞ്ഞത് സമാധാനത്തിന്റെ പാതയെ നിരാകരിക്കുന്നതിന്റെ തെളിവ്; സഊദി വിദേശകാര്യ മന്ത്രി
Saudi-arabia
• a day ago
കൊച്ചിയിൽ കടലിൽ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി; അപകടം പരിശീലനം നടത്തുന്നതിനിടെ
Kerala
• a day ago
ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം; ശ്രദ്ധേയമായി മാധ്യമ സംവാദം
uae
• a day ago
കണ്ണുതള്ളുന്ന ഓഫർ നൽകിയിട്ടും സിദാൻ നിരസിച്ചു, സഊദി വമ്പന്മാർക്ക് തിരിച്ചടി; റിപ്പോർട്ട്
Football
• a day ago
ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകുന്നവര്‍ക്ക് നേരേ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണം; 25 മരണം, നിരവധി പേര്‍ക്ക് പരുക്കേറ്റു
International
• a day ago
തൊടുപുഴയിൽ മദ്യലഹരിയിൽ ഭാര്യയെ തീക്കൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ
Kerala
• a day ago
കണ്മുന്നിൽ നഷ്ടമായത് സ്വപ്നനേട്ടം; മെസിയും റൊണാൾഡോയും വാഴുന്ന അപൂർവ്വ ലിസ്റ്റിൽ ഇടം നേടാതെ സൂപ്പർതാരം
Football
• a day ago
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൽ; രേഖപ്പെടുത്തിയത് ഒരു മരണം
Kerala
• a day ago
റഷ്യയില്‍ യുക്രൈന്റെ വമ്പന്‍ ഡ്രോണ്‍ ആക്രമണം; 40 വിമാനങ്ങള്‍ ആക്രമിച്ചെന്ന് അവകാശവാദം
International
• a day ago
ആദ്യം ബാഴ്സ, ഇപ്പോൾ പിഎസ്ജി; ചരിത്രത്തിൽ രണ്ടാമനായി പാരീസിന്റെ പടത്തലവൻ
Football
• a day ago
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു; വാളയാര്‍ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി വീണ്ടും അറസ്റ്റില്‍
Kerala
• a day ago
തൊഴിലാളികള്‍ക്ക് ആശ്വാസം; കുവൈത്തില്‍ ഉച്ച സമയത്തെ പുറംജോലിക്കുള്ള നിരോധനം ഇന്നു മുതല്‍ പ്രാബല്യത്തില്‍
Kuwait
• a day ago
കേരളത്തില്‍ വീണ്ടും കോവിഡ് മരണം; 24 വയസുള്ള യുവതി മരിച്ചു
Kerala
• a day ago
കുട്ടികളെ ആദ്യമായി സ്കൂളിലേക്ക് അയക്കുമ്പോള്‍ മാതാപിതാക്കളറിയാന്‍
Kerala
• a day ago
നടന്നത് 'ആസൂത്രിത' ആക്രമണം; ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ കുറ്റം ചുമത്തി വിചാരണ
International
• a day ago
ശാരീരിക ബന്ധത്തിന് വിസമ്മതിച്ചു; മുംബൈയിൽ ഭാര്യയെ തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ
National
• a day ago
'വാരിയന്‍കുന്നത്തിനെ ചതിച്ച മണ്ണാണിത്, നമ്മളും ചതിക്കിരയായി; സ്വരാജിന് ക്ലീന്‍ ഇമേജ്, അഭിമാനത്തോടെ വോട്ട് ചോദിക്കാം': മുഖ്യമന്ത്രി
Kerala
• a day ago
ചാമ്പ്യൻസ് ലീഗ് മാത്രമല്ല, ബാലൺ ഡി ഓറും ഫ്രഞ്ച് മണ്ണിലേക്ക്; ലിസ്റ്റിൽ മുൻനിരയിൽ ഡെമ്പലെ
Football
• a day ago