HOME
DETAILS

കാലവർഷം വിഴുങ്ങുന്ന കേരളം: ഒരാഴ്ചയിൽ 27 ജീവനുകൾ പൊലിഞ്ഞു, ഇന്ന് 7 മരണം

  
Web Desk
May 30 2025 | 12:05 PM

Monsoon Devastates Kerala 27 Lives Lost in a Week 7 Dead Today

 

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത കാലവർഷത്തെ തുടർന്ന് വ്യാപക നാശനഷ്ടം. ഒരാഴ്ചയ്ക്കിടെ 27 പേർ മഴക്കെടുതിയിൽ മരണമടഞ്ഞു. ഇന്ന് മാത്രം 7 പേർ മരിച്ചു, മൂന്ന് പേരെ കാണാതായി. എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ 2000-ലേറെ പേർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ടു. 200-ലേറെ വീടുകൾ തകർന്നു. റോഡ്, റെയിൽ ഗതാഗതം സ്തംഭിച്ചു, നിരവധി ട്രെയിനുകൾ വൈകി. ദേശീയപാതയിൽ മണ്ണിടിച്ചിലും വെള്ളപ്പാച്ചിലും ഉണ്ടായി. കെഎസ്ഇബിക്ക് 121 കോടി രൂപയുടെ നഷ്ടമുണ്ടായി.

കോട്ടയം കൊല്ലാടിന് സമീപം മീൻപിടിക്കുന്നതിനിടെ വള്ളം മുങ്ങി ജോബി, അരുൺ സാം എന്നിവർ മരിച്ചു. വിഴിഞ്ഞത്ത് ശക്തമായ തിരമാലയിൽ വള്ളം മറിഞ്ഞ് രണ്ട് പേർ മരണപ്പെട്ടു. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. തിരുവനന്തപുരം മുനമ്പത്ത് നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന് സമീപം നിന്ന യുവതിയുടെ തലയിൽ കാറ്റിൽ ഇഷ്ടിക വീണ് എറണാകുളം വടക്കേക്കര സ്വദേശിനി ആര്യാ ശ്യാംമോൻ (34) മരിച്ചു. ഇടുക്കി അടിമാലിയിൽ മഴയെ തുടർന്നുണ്ടായ അപകടത്തിൽ ബാബു (67) മരിച്ചു. കാസർകോട് കോട്ടിക്കുളം സ്വദേശി സാദിഖ് തോട്ടിൽ വീണ് മരണപ്പെട്ടു.

വെള്ളക്കെട്ടും ദുരിതവും

കണ്ണൂർ, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. കണ്ണൂർ പുഴാതി, താവക്കര എന്നിവിടങ്ങളിൽ ഡിങ്കി ബോട്ട് ഉപയോഗിച്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തിരുവല്ല-അമ്പലപ്പുഴ സംസ്ഥാനപാതയിൽ വെള്ളക്കെട്ട് മൂലം വൻ ഗതാഗതക്കുരുക്ക്. കണ്ണൂർ രാമന്തളി പാലക്കോട് വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു. കാസർകോട് മൂളിയാറിൽ 18 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മൊഗ്രാൽ, തേജ്വസിനി, ഉപ്പള പുഴകളുടെ തീരങ്ങളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്.

2025-05-3018:05:03.suprabhaatham-news.png
 
 

കാലാവസ്ഥാ മുന്നറിയിപ്പ്

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. നാളെ എല്ലാ ജില്ലകളിലും മഞ്ഞ അലേർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയും മണിക്കൂറിൽ 60 കി.മീ വേഗതയിൽ കാറ്റിനും സാധ്യത. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ജാഗ്രത വേണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധന വിലക്ക്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പും.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴ മൂലം വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം, തൃശ്ശൂർ, ഇടുക്കി, വയനാട്, പത്തനംതിട്ട, പാലക്കാട്, ആലപ്പുഴ, കാസർകോട് ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് അവധി. മുൻനിശ്ചയിച്ച പരീക്ഷകൾ മിക്കവാറും തുടരും. കോട്ടയത്ത് എംജി സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു.

കാലാവസ്ഥാ പ്രവചനം 

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) അനുസരിച്ച്, അടുത്ത 2-3 ദിവസം കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ പടിഞ്ഞാറൻ കാറ്റ് തുടരും. മെയ് 29, 30 തീയതികളിൽ വ്യാപക മഴയും ഒറ്റപ്പെട്ട അതിശക്തമായ മഴയും പ്രതീക്ഷിക്കുന്നു. മെയ് 31, ജൂൺ 1, 2 തീയതികളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത.

2025-05-3018:05:63.suprabhaatham-news.png
 
 

ജാഗ്രതാ നിർദ്ദേശം

കനത്ത മഴയും വെള്ളക്കെട്ടും തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; നോട്ടിസ് പോലും നല്‍കാതെ പള്ളി തകര്‍ത്തു

Kerala
  •  12 hours ago
No Image

തീപ്പിടിത്തമുണ്ടായി ഒരു മാസം കഴിഞ്ഞു; എന്നിട്ടും പ്രവർത്തനസജ്ജമാകാതെ കോഴിക്കോട് മെഡി. കോളജ് അത്യാഹിത വിഭാഗം

Kerala
  •  12 hours ago
No Image

ഗസ്സയില്‍ പട്ടിണി വയറുമായി ഭക്ഷണം തേടിവന്ന 31 പേരെ വെടിവച്ചുകൊന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  13 hours ago
No Image

ഒമ്പത് വർഷത്തെ ഡിവില്ലിയേഴ്സിന്റെ റെക്കോർഡും തകർന്നു; ചരിത്രം തിരുത്തിയെഴുതി സ്‌കൈ

Cricket
  •  20 hours ago
No Image

മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ

Kerala
  •  20 hours ago
No Image

കുവൈത്തില്‍ രണ്ടു വീട്ടുജോലിക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു

Kuwait
  •  20 hours ago
No Image

വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് നയതന്ത്രജ്ഞരുടെ സന്ദര്‍ശനം ഇസ്‌റാഈല്‍ തടഞ്ഞത് സമാധാനത്തിന്റെ പാതയെ നിരാകരിക്കുന്നതിന്റെ തെളിവ്; സഊദി വിദേശകാര്യ മന്ത്രി 

Saudi-arabia
  •  21 hours ago
No Image

കൊച്ചിയിൽ കടലിൽ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി; അപകടം പരിശീലനം നടത്തുന്നതിനിടെ

Kerala
  •  21 hours ago
No Image

ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം; ശ്രദ്ധേയമായി മാധ്യമ സംവാദം

uae
  •  21 hours ago
No Image

കണ്ണുതള്ളുന്ന ഓഫർ നൽകിയിട്ടും സിദാൻ നിരസിച്ചു, സഊദി വമ്പന്മാർക്ക് തിരിച്ചടി; റിപ്പോർട്ട്

Football
  •  a day ago