HOME
DETAILS

സമൂഹ മാധ്യമത്തിലൂടെ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചു; റാസല്‍ഖൈമയില്‍ ഏഴുപേര്‍ അറസ്റ്റില്‍

  
May 30, 2025 | 12:37 PM

Seven Arrested in Ras Al Khaimah for Spreading Fake News on Social Media

റാസല്‍ഖൈമ: സമൂഹ മാധ്യമത്തിലൂടെ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ച ഏഴു പേര്‍ റാസല്‍ഖൈമയില്‍ അറസ്റ്റില്‍. പൊതുജനങ്ങളെ അസ്വസ്ഥപ്പെടുത്തുന്നതും സാമൂഹിത സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നതും തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതിനാണ് ഇവരെ അറസ്റ്റു ചെയ്തതെന്ന് റസാല്‍ഖൈമ പൊലിസ് അറിയിച്ചു. 

ഹോട്ടല്‍ കേന്ദ്രീകരിച്ച് ഭിക്ഷാടന പ്രവര്‍ത്തനം; 41 അംഗ സംഘത്തെ പിടികൂടി ദുബൈ പൊലിസ്

ഈ വര്‍ഷം തുടക്കം മുതല്‍ ഇവരുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. 

തെറ്റായ വിവരങ്ങള്‍, തെറ്റായ അവകാശവാദങ്ങള്‍, സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള അതിശയോക്തിപരമായ വ്യാഖ്യാനങ്ങള്‍ എന്നിവ അടങ്ങിയ വീഡിയോ ക്ലിപ്പുകളും പോസ്റ്റുകളും പ്രതികള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കിട്ടതായും പൊലിസ് അറിയിച്ചു. ഒന്നിലധികം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിച്ച ഉള്ളടക്കം പൊതുജനവിശ്വാസം തകര്‍ക്കുകയും സാമൂഹിക ഐക്യത്തെ തകര്‍ക്കുകയും ചെയ്തതായാണ് കണക്കാക്കപ്പെടുന്നത്.

തെറ്റായ വിവരങ്ങളും പ്രാദേശിക കാര്യങ്ങളുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കാത്ത അവകാശവാദങ്ങളും പോസ്റ്റുകളില്‍ ഉള്‍പ്പെടുന്നുവെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇലക്ട്രോണിക് ഇന്‍വെസ്റ്റിഗേഷന്‍സ് വ്യക്തമാക്കി. പങ്കിട്ട ഉള്ളടക്കം നിയമപരമായ മാനദണ്ഡങ്ങള്‍ ലംഘിക്കുക മാത്രമല്ല, പൊതു സുരക്ഷയ്ക്കും ക്രമസമാധാനത്തിനും അപകടങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അധികാരികള്‍ പറഞ്ഞു.

അടിയന്തിര വാഹനങ്ങള്‍ക്ക് വഴി നല്‍കിയില്ല; യുഎഇയില്‍ 325 ഡ്രൈവര്‍മാര്‍ക്ക് 3,000 ദിര്‍ഹം പിഴ ചുമത്തി

വൈറല്‍ ഉള്ളടക്കത്തിന് പിന്നിലെ ഉറവിടങ്ങള്‍ തിരിച്ചറിയുന്നതില്‍ ഇലക്ട്രോണിക് നിരീക്ഷണവും കമ്മ്യൂണിറ്റി റിപ്പോര്‍ട്ടുകളും പ്രധാന പങ്ക് വഹിച്ചതായി റാസല്‍ഖൈമ പൊലിസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് മുമ്പ് പ്രത്യേക സംഘങ്ങള്‍ അക്കൗണ്ടുകള്‍ നിരീക്ഷിക്കുകയും ഇടപെടലുകള്‍ ട്രാക്ക് ചെയ്യുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.

Authorities in Ras Al Khaimah have arrested seven individuals for circulating fake news on social media, reinforcing the UAE's strict cybercrime and misinformation laws.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈയിൽ മഷി പുരട്ടി; പക്ഷേ, വോട്ട് മറ്റാരോ ചെയ്തു; കൊച്ചിയിലെ കള്ളവോട്ട് പരാതി 

Kerala
  •  3 days ago
No Image

ദിലീപിനെ തിരിച്ചെടുക്കുന്നതിൽ ഭിന്നത; തീരുമാനമെടുക്കാനാകാതെ അമ്മ എക്‌സിക്യുട്ടീവ് യോഗം

Kerala
  •  3 days ago
No Image

എസ്.ഐ.ആർ ഹരജികൾ 18ലേക്ക് മാറ്റി; ആവശ്യമെങ്കിൽ തീയതി നീട്ടുമെന്ന് തെര.കമ്മിഷൻ

Kerala
  •  3 days ago
No Image

1.53 കോടി വോട്ടർമാർ, 38, 994 സ്ഥാനാർഥികൾ; വടക്കൻ കേരളം നാളെ ബൂത്തിലേക്ക്

Kerala
  •  3 days ago
No Image

ബലാത്സം​ഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ രണ്ടാമത്തെ മുൻകൂർ ജാമ്യഹരജിയിൽ വിധി ഇന്ന് 

Kerala
  •  3 days ago
No Image

ഇന്‍ഡിഗോയ്‌ക്കെതിരെ നടപടി; പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

National
  •  4 days ago
No Image

എറണാകുളം മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

Kerala
  •  4 days ago
No Image

സ്ത്രീപള്ളിപ്രവേശ വിവാദം മത യുക്തിവാദികളുടെ സൃഷ്ടി: സുന്നി നേതാക്കൾ

Kerala
  •  4 days ago
No Image

കള്ളവോട്ട് ആരോപണത്തിന് പിന്നാലെ സംഘര്‍ഷം; ഇടുക്കി വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ 

Kerala
  •  4 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി പിടിയില്‍ 

National
  •  4 days ago