
ഇന്ററോ, പിഎസ്ജിയോ? ചാംപ്യൻസ് ലീഗ് ജോതാക്കളെ ഇന്നറിയാം; ഫൈനൽ രാത്രി 12.30ന്

മ്യൂണിക്ക്: യുവേഫ ചാംപ്യൻസ് ലീഗിൽ ഇന്ന് തുല്യ ശക്തികളുടെ കലാശപോര്. ഫ്രാൻസിലെ കരുത്തരായ പാരിസ് സെന്റ് ജെർമെയ്ൻ ഇറ്റാലിയൻ മാന്ത്രികരായ ഇന്റർ മിലാനെയാണ് നേരിടുന്നത്. മ്യൂണിക്കിലെ അലയൻസ് അരീനയിലാണ് ഫൈനൽ പോരാട്ടം നടക്കുന്നത്. യൂറോപ്പിലെ മികച്ച ടീമെന്ന കരുത്തുമായിട്ടാണ് പി.എസ്.ജി പോരാട്ടത്തിന് ഇറങ്ങുന്നത്. എന്നാൽ സീസണിന്റെ തുടക്കത്തിലെ മികച്ച ഫോമിൽ നിന്ന് പിന്നോക്കം പോയിരിക്കുകയാണ് ഇന്റർ. സീരീ എയിൽ നാപ്പോളിയോട് ഒരു പോയിന്റിന് ടീമിന് കിരീടം നഷ്ടമാവുകയും ചെയ്തു. കോപ്പാ ഇറ്റാലിയയിൽ അതുപോലെ സെമി ഫൈനലിൽ ടീം പുറത്താവുകയും ചെയ്തു.
ലോട്ടാരോ മാർട്ടിനസിന്റെ ടീമിന് ചാംപ്യൻസ് ലീഗ് കിരീടത്തിൽ മാത്രമാണ് ഇനി ആശ്വാസം കണ്ടെത്താനാവുക. എന്നാൽ കാര്യങ്ങൾ അവർക്ക് ഒട്ടും അനുകൂലമല്ല. പരുക്ക് അടക്കമുള്ള കാര്യങ്ങൾ ടീമിനെ വലയ്ക്കുന്നുണ്ട്. ബാഴ്‌സലോണയെ വീഴ്ത്തിയാണ് ഇന്റർ കലാശപ്പോരിന് യോഗ്യത നേടിയത്. ചാംപ്യൻസ് ലീഗിൽ ഇരു ടീമുകളും ഒരുമിച്ച് പോരാടുന്നതും ആദ്യമായിട്ടാണ്. അതേസമയം ഇന്റർ അവസാനം കിരീടം നേടിയത് 2010ലാണ്. 2023ൽ മാഞ്ചസ്റ്റർ സിറ്റിയോട് ടീം പരാജയപ്പെട്ടിരുന്നു. പരുക്കാണ് ഇന്ററിനെ അലട്ടുന്ന മറ്റൊരു കാര്യം. വാലന്റിൻ കാർബോനി മത്സരിക്കുന്ന കാര്യം സംശയത്തിലാണ്. സിലെൻസ്‌കി, ബെഞ്ചമിൻ പവാർഡ് എന്നിവരും കളിച്ചേക്കില്ല.
പി.എസ്.ജിക്ക് പക്ഷേ അത്തരം പ്രശ്‌നങ്ങളൊന്നുമില്ല. ടീം എല്ലാ അർഥത്തിലും സജ്ജമാണ്. ഉസ്മാൻ ഡെമ്പലെയാണ് ടീമിന്റെ കരുത്ത്. നുനോ മെൻഡിസ്, വിറ്റീഞ്ഞ, ഫാബിയാൻ റൂയിസ് എന്നിവരും ടീമിന് കരുത്തേകുന്നു. പരുക്കുകൾ ഇല്ലാതെ മികച്ച ഫോമിൽ കളിക്കുന്ന പി.എസ്.ജി ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. അതുകൊണ്ട് ഇന്ററിന് കടുത്ത മത്സരം നേരിടേണ്ടി വരും.
The wait is over! The 2024 UEFA Champions League winner will be decided tonight as Inter Milan and Paris Saint-Germain clash in the grand finale. Catch all the action live at 12:30 AM IST. Who will lift the trophy? Stay tuned for Europe's biggest football spectacle!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒഡിഷയിൽ സെപ്റ്റിക് ടാങ്കിലിറങ്ങിയ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു
International
• a day ago
വാട്ടർ മെട്രോ ബോട്ട് ജെട്ടിയിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്
Kerala
• a day ago
ക്ഷേമ പെൻഷൻ നൽകുന്നത് തെരഞ്ഞെടുപ്പ് കൈക്കൂലിയെന്ന പ്രസ്താവന; 62 ലക്ഷം ജനങ്ങളോട് കെസി വേണുഗോപാലും കോൺഗ്രസും മാപ്പ് പറയണമെന്ന് സിപിഎം
Kerala
• a day ago
റാസല്‍ഖൈമയില്‍ ഭാര്യയും കാമുകനും ഡ്രൈവറും ചേര്‍ന്ന് അഭിഭാഷകനെ കൊന്ന് വാദിയില്‍ തള്ളി
uae
• a day ago
ഓസ്ട്രേലിയയിൽ പൊലീസിന്റെ ക്രൂര മർദ്ദനം: ഇന്ത്യക്കാരൻ ഗുരുതരാവസ്ഥയിൽ കോമയിൽ
International
• a day ago
രാജ്യത്തെ ഒറ്റി, സുപ്രധാന വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കി; വീണ്ടും ചാരന്‍ പിടിയില്‍
National
• a day ago
ബലിപെരുന്നാളിനോടുബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് 5 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രഖ്യാപിച്ച് അജ്മാന്‍ ഭരണാധികാരി
uae
• a day ago
എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പ്, കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചിട്ടില്ല; വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാവരുത്
organization
• a day ago
ബലിപെരുന്നാള്‍ 2025: 963 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്
uae
• a day ago
'നാട്ടില്‍പ്പോയി തിരികെ വരാന്‍ വേണ്ടത് മൂന്നു മാസത്തെ ശമ്പളം'; വേനലവധി നാട്ടില്‍ ചിലവഴിക്കാമെന്ന പ്രവാസികളുടെ മോഹം പൊലിയുന്നു
uae
• a day ago
സ്വപ്ന ഫൈനലിൽ കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം; ഇടിമിന്നലായാൽ പുത്തൻ നേട്ടത്തിലെത്താം
Cricket
• a day ago
തൊഴിലാളികള്‍ക്ക് ആശ്വാസം; ജൂണ്‍ 15 മുതല്‍ യുഎഇയില്‍ ഉച്ചസമയത്തെ പുറംജോലികള്‍ക്ക് വിലക്ക്
uae
• a day ago
നിയന്ത്രണം ലംഘിച്ച് സിപ്പ് ലൈൻ പ്രവർത്തിപ്പിച്ച എംഎം മണിയുടെ സഹോദരന്റെ വിനോദ സഞ്ചാര കേന്ദ്രത്തിനെതിരെ നടപടി
Kerala
• a day ago
'ആവിഷ്കാര സ്വാതന്ത്ര്യമെന്നത് മറ്റുള്ളവരെ വേദനിപ്പിക്കാനുള്ളതല്ല'; ശര്‍മിഷ്ഠ പനോളിയുടെ ജാമ്യഹരജി തള്ളി കൊല്‍ക്കത്ത ഹൈക്കോടതി
National
• a day ago
ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കം; നാല് സ്ത്രീകൾക്ക് പരുക്ക്
Kerala
• a day ago
കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം ലംഘിച്ചു; എക്സ്ചേഞ്ചിന് 35 ലക്ഷം ദിര്‍ഹം പിഴ ചുമത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• a day ago
ഇന്ന് അയ്യരിന്റെ അവസാന ആട്ടം; ചരിത്രത്തിൽ ഒന്നാമനാവാൻ വേണ്ടത് ഇത്രമാത്രം...
Cricket
• a day ago
സംസം വെള്ളം വില്ക്കുന്നതില് നിന്നും കടയുടമകള്‍ വിട്ടുനില്‍ക്കണമെന്ന് ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി
uae
• a day ago
2025 ഐപിഎൽ; നാല് ടീമുകൾക്കും കോളടിക്കും! ചാമ്പ്യന്മാർക്കും റണ്ണേഴ്‌സ് അപ്പിനും വമ്പൻ പാരിതോഷികം
Cricket
• a day ago
ഗതാഗതക്കുരുക്കിനോട് 'ബൈ' പറയാന്‍ ദുബൈ, 57 റോഡുകളുടെ നവീകരണം പുരോഗമിക്കുന്നു; യാത്രാസമയം കുറയും
uae
• a day ago
'എന്ത് പ്രതിസന്ധിയുണ്ടായാലും ഇസ്‌റാഈലിനെതിരായ പോരാട്ടം നാം തുടര്‍ന്നു കൊണ്ടേയിരിക്കുക, പിന്മാറുക എന്നാല്‍ മനുഷ്യത്വം ഇല്ലാതായി എന്നാണ്' ഗസ്സയിലേക്ക് സഹായങ്ങളുമായി ഫ്രീഡം ഫ്‌ളോട്ടില്ല ഭാഗമാവാന്‍ ഗ്രേറ്റ
International
• a day ago