HOME
DETAILS

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ ഇന്ന്; 11,000 ത്തിലേറെ പേർ ഇന്ന് പടിയിറങ്ങും

  
May 31 2025 | 03:05 AM

mass retirement of government employees in the state is taking place today

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ സർവിസിലുള്ള ജീവനക്കാരുടെ കൂട്ട വിരമിക്കൽ ഇന്ന് നടക്കും. പതിനൊന്നായിരത്തോളം സംസ്ഥാന സർക്കാർ ജീവനക്കാരാണ് ഇന്ന് സേവനം അവസാനിപ്പിച്ച് പടിയിറങ്ങുക. ഈ വർഷം വിരമിക്കുന്ന ആകെയുള്ള 24,424 പേരിലെ പകുതിയോളം പേരാണ് ഇന്ന് ഒരൊറ്റ ദിവസം കൊണ്ട് സർവിസിൽ നിന്ന് വിരമിക്കുന്നത്. ഭരണ കേന്ദ്രമായ സെക്രട്ടേറിയറ്റിൽ നിന്നുള്ള 221 പേരും ഇന്നത്തെ വിരമിക്കൽ പട്ടികയിൽ ഉണ്ട്. കെഎസ്ഇബിയിൽ നിന്ന് 1022 പേരും ഇന്ന് വിരമിക്കും. രാവിലെ അതാത് ഓഫിസുകളിൽ യാത്രയയപ്പു ചടങ്ങും വൈകിട്ട്, വിരമിക്കുന്നവരെ വീട്ടിലെത്തിക്കുന്ന ചടങ്ങും നടക്കും.

വിരമിക്കുന്നവർക്ക് എല്ലാവർക്കും അവരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാൻ 6000 കോടി രൂപ വേണ്ടി വരുമെന്നാണ് സർക്കാർ കണക്ക്. പെൻഷൻ ഗ്രാറ്റുവിറ്റി, പെൻഷൻ കമ്യൂട്ടേഷൻ, പിഎഫ്, ടെർമിനൽ സറണ്ടർ,സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്, ഗ്രൂപ്പ് ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങളാണ് വിരമിക്കുന്നവർക്കു ലഭിക്കുക.

കഴിഞ്ഞ വർഷങ്ങളിലും മെയ് 31ന് സംസ്ഥാനത്ത് കൂട്ട വിരമിക്കൽ നടന്നിരുന്നു. കഴിഞ്ഞ വർഷം മെയ് 31ന് 10,560 പേരും 2023ൽ 11,800 പേരും വിരമിച്ചിരുന്നു. ജനന രജിസ്‌ട്രേഷനും സർട്ടിഫിക്കറ്റുമെല്ലാം നിർബന്ധമാക്കുന്നതിന് മുൻപ്, സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ മേയിൽ ജനനത്തീയതി രേഖപ്പെടുത്തുന്ന രീതി മുൻപുണ്ടായിരുന്നതിനാലാണ് ഈ മാസം കൂട്ടവിരമിക്കൽ ഉണ്ടാകുന്നത്. ജൂൺ മാസത്തിൽ സ്‌കൂളിൽ ചേർക്കാൻ മെയ് അവസാനം അതിനുള്ള പ്രായം തികഞ്ഞത് കാണിക്കാൻ ആണ് പ്രായം ഇങ്ങനെ ചേർത്ത് നൽകിയിരുന്നത്. ഒരു മാസത്തിലെ ആദ്യ ദിവസമാണ് 56 വയസ്സാകുന്നതെങ്കിൽ തലേമാസത്തെ അവസാന ദിവസം വിരമിക്കണം. മറ്റു ദിവസങ്ങളിലാണെങ്കിൽ ആ മാസം അവസാന ദിവസം വിരമിച്ചാൽ മതി. അതേസമയം, അധ്യാപകരുടെ വിരമിക്കൽ തീയതി പുതിയ അധ്യയനവർഷം തുടങ്ങുന്നതിന്റെ തൊട്ടുമുൻപുള്ള ദിവസമായ മേയ് 31 ആണ്. 

Mass retirement of government employees in the state is taking place today. Around 11,000 state government employees will step down from service today. Nearly half of the total 24,424 employees retiring this year are retiring on this single day. Among them, 221 employees from the state secretariat, the administrative headquarters, are included in today’s retirement list. From KSEB (Kerala State Electricity Board), 1,022 employees will retire today. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഡിഷയിൽ സെപ്റ്റിക് ടാങ്കിലിറങ്ങിയ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു

International
  •  a day ago
No Image

വാട്ടർ മെട്രോ ബോട്ട് ജെട്ടിയിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  a day ago
No Image

ക്ഷേമ പെൻഷൻ നൽകുന്നത് തെരഞ്ഞെടുപ്പ് കൈക്കൂലിയെന്ന പ്രസ്താവന; 62 ലക്ഷം ജനങ്ങളോട് കെസി വേണുഗോപാലും കോൺഗ്രസും മാപ്പ് പറയണമെന്ന് സിപിഎം

Kerala
  •  a day ago
No Image

റാസല്‍ഖൈമയില്‍ ഭാര്യയും കാമുകനും ഡ്രൈവറും ചേര്‍ന്ന് അഭിഭാഷകനെ കൊന്ന് വാദിയില്‍ തള്ളി

uae
  •  a day ago
No Image

ഓസ്ട്രേലിയയിൽ പൊലീസിന്റെ ക്രൂര മർദ്ദനം: ഇന്ത്യക്കാരൻ ഗുരുതരാവസ്ഥയിൽ കോമയിൽ

International
  •  a day ago
No Image

രാജ്യത്തെ ഒറ്റി, സുപ്രധാന വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കി; വീണ്ടും ചാരന്‍ പിടിയില്‍

National
  •  a day ago
No Image

ബലിപെരുന്നാളിനോടുബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് 5 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രഖ്യാപിച്ച് അജ്മാന്‍ ഭരണാധികാരി

uae
  •  a day ago
No Image

എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്, കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചിട്ടില്ല; വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാവരുത്

organization
  •  a day ago
No Image

ബലിപെരുന്നാള്‍ 2025: 963 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്

uae
  •  a day ago
No Image

'നാട്ടില്‍പ്പോയി തിരികെ വരാന്‍ വേണ്ടത് മൂന്നു മാസത്തെ ശമ്പളം'; വേനലവധി നാട്ടില്‍ ചിലവഴിക്കാമെന്ന പ്രവാസികളുടെ മോഹം പൊലിയുന്നു

uae
  •  a day ago

No Image

2025 ഐപിഎൽ; നാല് ടീമുകൾക്കും കോളടിക്കും! ചാമ്പ്യന്മാർക്കും റണ്ണേഴ്‌സ് അപ്പിനും വമ്പൻ പാരിതോഷികം

Cricket
  •  a day ago
No Image

ഗതാഗതക്കുരുക്കിനോട് 'ബൈ' പറയാന്‍ ദുബൈ, 57 റോഡുകളുടെ നവീകരണം പുരോഗമിക്കുന്നു; യാത്രാസമയം കുറയും

uae
  •  a day ago
No Image

'എന്ത് പ്രതിസന്ധിയുണ്ടായാലും ഇസ്‌റാഈലിനെതിരായ പോരാട്ടം നാം തുടര്‍ന്നു കൊണ്ടേയിരിക്കുക, പിന്മാറുക എന്നാല്‍ മനുഷ്യത്വം ഇല്ലാതായി എന്നാണ്' ഗസ്സയിലേക്ക് സഹായങ്ങളുമായി ഫ്രീഡം ഫ്‌ളോട്ടില്ല ഭാഗമാവാന്‍ ഗ്രേറ്റ

International
  •  a day ago
No Image

'ഇന്ത്യയുടെ ദേശീയ ഭാഷയേത്?', സ്‌പെയിനില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരണത്തിനിടെ ചോദ്യവുമായി പ്രവാസി ഇന്ത്യക്കാരന്‍; വായടിപ്പിക്കുന്ന മറുപടിയുമായി കനിമൊഴി 

National
  •  a day ago