HOME
DETAILS

സവാളയും ചെറിയുള്ളിയും ഒരേ കുടുംബത്തിലുള്ളവയാണ്; എന്നാല്‍ ഇവയുടെ സ്വഭാവം രണ്ടാണ് - എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം

  
May 31 2025 | 04:05 AM

Savaala vs Cheriyulli The Essential Duo of the Malayali Kitchen

 

ഉള്ളി മലയാളികളുടെ പ്രിയപ്പെട്ടവയാണ്. നമ്മുടെ അടുക്കളയില്‍ നിത്യവും ഉണ്ടാകും സവാളയും ചെറിയുള്ളിയുമൊക്കെ. സംഗതി നമ്മളെ കരയിപ്പിക്കുമെങ്കിലും ഇവയില്ലാതെ മലയാളിക്ക് കറികളില്ല. കറികള്‍ക്ക് രുചി കൂട്ടാനും വെറുതെ വഴറ്റിയെടുത്ത് കഴിക്കാനും കനം കുറച്ചരിഞ്ഞ് എണ്ണയില്‍ വറുത്തെടുക്കുന്ന സവാള ബിരിയാണിയുടെ മുകളില്‍ വിതറുന്നത് ബിരിയാണിയുടെ മണവും രുചിയും വര്‍ധിപ്പിക്കുന്നതാണ്. മാത്രമല്ല ബിരിയാണിയുടെയും കോഴിക്കറിയുടെയുമൊക്കെ പ്രധാന ചേരുവ കൂടിയാണ് ഉള്ളി. 

ചമ്മന്തിക്കും കറി വറവിടാനും ചെറിയുള്ളിയാണ് കൂടുതല്‍ പേരും ഉപയോഗിക്കുക. ഇരുവരും അല്ലിയം എന്ന ഗണത്തില്‍ പെട്ടതാണെങ്കിലും സവാളയുടെയും ചെറിയുള്ളിയുടെയും ഗുണത്തിലും രുചിയിലും കുറച്ച് വ്യത്യാസങ്ങളുണ്ട്. അവ എന്താണെന്നു നോക്കാം. 

 

oni 2.jpg

സവാള പല നിറത്തില്‍ ലഭ്യമാണ്. അവയില്‍ ഉരുണ്ടതും വലുപ്പം കൂടിയതുമുണ്ട്. യെല്ലോ ഒനിയന്‍, റെഡ് ഒനിയന്‍, വൈറ്റ് ഒനിയന്‍ എന്നിങ്ങനെ പല തരത്തിലാണ് സവാളയുള്ളത്. ഷാലറ്റ് എന്നാണ് ചെറിയുള്ളി അറിയപ്പെടുന്നത്. സവാളയെ അപേക്ഷിച്ച് ചെറിയുള്ളി വലിപ്പത്തില്‍ ചെറുതും കട്ടി കുറവുമാണ്. കൂടാതെ ഇവയ്ക്ക് നേരിയ തോതില്‍ മധുരവുമുണ്ട്.  ഒരു വിത്തില്‍ നിന്നു തന്നെ മൂന്നും നാലും അല്ലി ചെറിയുള്ളി കിട്ടുന്നതുമാണ്.


പോഷകമൂല്യം

ചെറിയുള്ളിയെക്കാള്‍ സവാളയില്‍ കലോറി കുറവാണ്. 100 ഗ്രാം സവാളയില്‍ 40 കലോറിയാണ് ഏകദേശം ഉള്ളത്. ചെറിയുള്ളില്‍ ആണെങ്കിലോ 72 കലോറിയുമുണ്ട്. എന്നാല്‍, സവാളയെക്കാള്‍ നാരുകള്‍ അടങ്ങിയിരിക്കുന്നത് ചെറിയുള്ളിയിലാണ്. ഇത് ദഹനത്തിന് വളരെ നല്ലതാണ്.

ഇവ രണ്ടിലും ധാരാളം വിറ്റാമിനും ധാതുക്കളും അടങ്ങിയിട്ടുണ്ടെങ്കിലും ചെറിയുള്ളിയാണ് മുന്നില്‍ നില്‍ക്കുന്നത്. ചെറിയുള്ളിയില്‍ 8.4 മില്ലി ഗ്രാം വിറ്റാമിന്‍ സിയാണ് അടങ്ങിയിട്ടുള്ളത്. സവാളയില്‍ അതിന്റെ അളവ് 7.4 മില്ലി ഗ്രാം ആണ്. ഇവ രണ്ടിലും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ചെറിയുള്ളിയില്‍ വിറ്റാമിന്‍ ബി6, മാംഗനീസ്, കോപ്പര്‍, ഫോളേറ്റ് എന്നിവയും ധാരാളമുണ്ട്.

 

cheu.jpg


ഉള്ളി അരിഞ്ഞാല്‍ കണ്ണെരിയുന്നതിന്റെ കാരണം

 ഉള്ളിയുടെ പ്രതിരോധ സംവിധാനമാണിത്. നശിപ്പിക്കാതിരിക്കാന്‍. മണ്ണിനടിയില്‍ വളരുന്നതു കൊണ്ട് തന്നെ ധാരാളം കീടങ്ങളും ജീവികളും ഉള്ളിയെ നശിപ്പിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ ഉള്ളി തൊലിയില്‍ നിന്ന് 'സിന്‍ പ്രൊപ്പനേത്തിയന്‍ എസ് ഓക്‌സൈഡ്' എന്ന ഒരു സംയുക്തം പുറപ്പെടുവിക്കും.

 

oini3.jpg

ഇത് കണ്ണിലെ ജലപാളിയുമായി സമ്പര്‍ക്കപ്പെടുമ്പോള്‍ നേരിയ തരത്തില്‍ സള്‍ഫ്യൂരിക് ആസിഡ് ഉണ്ടാകുന്നു. ഇതാണ് കണ്ണ് എരിയാന്‍ കാരണമാകുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതിവായി ലിപ്സ്റ്റിക് ഉള്‍പ്പെടെ മേക്കപ്പ് ഉൽപ്പന്നങ്ങൾ കഴിച്ചു; തായ്‌വാനിലെ മേക്കപ്പ് ഇൻഫ്ലുവൻസർക്ക് 24-ാം വയസ്സിൽ ദുരൂഹമരണം

International
  •  a day ago
No Image

കൊച്ചി തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി അപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് 10 കോടി 55 ലക്ഷം സഹായധനം അനുവദിച്ചു

Kerala
  •  a day ago
No Image

ഒഡിഷയിൽ സെപ്റ്റിക് ടാങ്കിലിറങ്ങിയ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു

International
  •  a day ago
No Image

വാട്ടർ മെട്രോ ബോട്ട് ജെട്ടിയിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  a day ago
No Image

ക്ഷേമ പെൻഷൻ നൽകുന്നത് തെരഞ്ഞെടുപ്പ് കൈക്കൂലിയെന്ന പ്രസ്താവന; 62 ലക്ഷം ജനങ്ങളോട് കെസി വേണുഗോപാലും കോൺഗ്രസും മാപ്പ് പറയണമെന്ന് സിപിഎം

Kerala
  •  a day ago
No Image

റാസല്‍ഖൈമയില്‍ ഭാര്യയും കാമുകനും ഡ്രൈവറും ചേര്‍ന്ന് അഭിഭാഷകനെ കൊന്ന് വാദിയില്‍ തള്ളി

uae
  •  a day ago
No Image

ഓസ്ട്രേലിയയിൽ പൊലീസിന്റെ ക്രൂര മർദ്ദനം: ഇന്ത്യക്കാരൻ ഗുരുതരാവസ്ഥയിൽ കോമയിൽ

International
  •  a day ago
No Image

രാജ്യത്തെ ഒറ്റി, സുപ്രധാന വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കി; വീണ്ടും ചാരന്‍ പിടിയില്‍

National
  •  a day ago
No Image

ബലിപെരുന്നാളിനോടുബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് 5 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രഖ്യാപിച്ച് അജ്മാന്‍ ഭരണാധികാരി

uae
  •  a day ago
No Image

എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്, കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചിട്ടില്ല; വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാവരുത്

organization
  •  a day ago

No Image

'എന്ത് പ്രതിസന്ധിയുണ്ടായാലും ഇസ്‌റാഈലിനെതിരായ പോരാട്ടം നാം തുടര്‍ന്നു കൊണ്ടേയിരിക്കുക, പിന്മാറുക എന്നാല്‍ മനുഷ്യത്വം ഇല്ലാതായി എന്നാണ്' ഗസ്സയിലേക്ക് സഹായങ്ങളുമായി ഫ്രീഡം ഫ്‌ളോട്ടില്ല ഭാഗമാവാന്‍ ഗ്രേറ്റ

International
  •  a day ago
No Image

'ഇന്ത്യയുടെ ദേശീയ ഭാഷയേത്?', സ്‌പെയിനില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരണത്തിനിടെ ചോദ്യവുമായി പ്രവാസി ഇന്ത്യക്കാരന്‍; വായടിപ്പിക്കുന്ന മറുപടിയുമായി കനിമൊഴി 

National
  •  a day ago
No Image

ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കം; നാല് സ്ത്രീകൾക്ക് പരുക്ക്

Kerala
  •  a day ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം ലംഘിച്ചു; എക്‌സ്‌ചേഞ്ചിന് 35 ലക്ഷം ദിര്‍ഹം പിഴ ചുമത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  a day ago