HOME
DETAILS

ആരോഗ്യത്തിനു വേണ്ടി ജ്യൂസ് കുടിക്കുന്നവരാണോ..  ? ഇവയിലെ മധുരം ഈ രോഗത്തിനു കാരണമാവുന്നുവെന്ന് പഠനം

  
May 31 2025 | 05:05 AM

Is Fruit Juice Always Healthy Study Links Excess Intake to Diabetes Risk

ആരോഗ്യം സംരക്ഷിക്കാനായി കൂടുതല്‍ പേരും ചെയ്യുന്നത് ജ്യൂസ് ഉണ്ടാക്കി കുടിക്കുക എന്നതാണ്. ജ്യൂസുകള്‍ കുടിക്കുന്നത് ആരോഗ്യകരമാണെങ്കിലും ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ ജ്യൂസുകളില്‍ ചേര്‍ത്തുന്ന അമിതമായി മധുരം ടൈപ്പ്-2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത്.

ജ്യൂസുകള്‍ പോഷകസമൃദ്ധമാണെന്നതില്‍ സംശയമൊന്നുമില്ല. എന്നാലും അവയില്‍ നാരുകള്‍ കുറവാണ്. മാത്രമല്ല, അവയില്‍ പ്രകൃതിദത്ത പഞ്ചസാരയും കൂടുതലാണെന്നാണ് പഠനത്തില്‍ പറയുന്നത്. ബ്രിഗാം യങ് യൂണിവേഴ്‌സിറ്റി (BYU) യിലെയും ജര്‍മ്മന്‍ സ്ഥാപനങ്ങളിലെയും ഗവേഷകര്‍ വിവിധ രാജ്യങ്ങളിലായി 500,000ത്തിലധികം വ്യക്തികളില്‍ നിന്നുള്ള ഡാറ്റ പരിശോധിച്ചിരുന്നു.

 

juice2.jpg

ദിവസവും 230 മില്ലി ഫ്രൂട്ട് ജ്യൂസ് കുടിക്കുമ്പോള്‍ ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത 5% വര്‍ധിക്കുന്നതായ കണ്ടെത്തലുകളാണ് വെളിപ്പെടുത്തിയത്. സോഡ പോലുള്ള പഞ്ചസാര ചേര്‍ത്ത മധുരമുള്ള പാനീയങ്ങള്‍ 350 മില്ലി കുടിക്കുമ്പോള്‍ ടൈപ്പ് -2 പ്രമേഹ സാധ്യത 25 ശതമാനം വര്‍ധിക്കുന്നതായും കണ്ടെത്തി.

പഴങ്ങളും പാലുല്‍പ്പന്നങ്ങളും വഴി കഴിക്കുന്ന പ്രകൃതിദത്ത പഞ്ചസാര പ്രമേഹ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്. പഴച്ചാറുകളില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. 100% പഴച്ചാറില്‍ പോലും പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നതിന് കാരണമാകും.

 

juice.jpg

 അമിതമായി പഞ്ചസാര കഴിക്കുന്നത് പ്രമേഹ സാധ്യത വര്‍ധിപ്പിക്കുക മാത്രമല്ല, വണ്ണം വയ്ക്കാനും കാരണമാകുന്നു. ഇത് വിട്ടുമാറാത്ത നിരവധി രോഗങ്ങളുടെ സാധ്യതയാണ് കൂട്ടുന്നത്. പായ്ക്ക് ചെയ്ത പഴച്ചാറുകളില്‍ പഞ്ചസാരയും പ്രിസര്‍വേറ്റിവുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്.

 

chaji7.jpg

പഴങ്ങളിലും പച്ചക്കറികളിലും നാരുകള്‍ ഒരു പ്രധാന ഘടകം തന്നെയാണ്. ഇത് ദഹനത്തെ സഹായിക്കുകയും കൂടുതല്‍ നേരം വയര്‍ നിറഞ്ഞതായി നിലനിര്‍ത്തുകയും ചെയ്യുന്നു. ജ്യൂസുകളിലാണെങ്കില്‍ നാരുകള്‍ കുറവായതു കാരണം ഇത് പകല്‍ സമയത്ത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കൂട്ടുന്നു.

ദ്രാവകരൂപത്തിലുള്ള പഞ്ചസാര രക്തപ്രവാഹത്തിലേക്ക് വേഗത്തില്‍ കുതിച്ചുയരുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും കാരണമാവുന്നു. ഇത് ഇന്‍സുലിന്‍ സംവേദനക്ഷമതയെ തടസ്സപ്പെടുത്തുന്നതിലൂടെ പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നതാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതിവായി ലിപ്സ്റ്റിക് ഉള്‍പ്പെടെ മേക്കപ്പ് ഉൽപ്പന്നങ്ങൾ കഴിച്ചു; തായ്‌വാനിലെ മേക്കപ്പ് ഇൻഫ്ലുവൻസർക്ക് 24-ാം വയസ്സിൽ ദുരൂഹമരണം

International
  •  a day ago
No Image

കൊച്ചി തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി അപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് 10 കോടി 55 ലക്ഷം സഹായധനം അനുവദിച്ചു

Kerala
  •  a day ago
No Image

ഒഡിഷയിൽ സെപ്റ്റിക് ടാങ്കിലിറങ്ങിയ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു

International
  •  a day ago
No Image

വാട്ടർ മെട്രോ ബോട്ട് ജെട്ടിയിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  a day ago
No Image

ക്ഷേമ പെൻഷൻ നൽകുന്നത് തെരഞ്ഞെടുപ്പ് കൈക്കൂലിയെന്ന പ്രസ്താവന; 62 ലക്ഷം ജനങ്ങളോട് കെസി വേണുഗോപാലും കോൺഗ്രസും മാപ്പ് പറയണമെന്ന് സിപിഎം

Kerala
  •  a day ago
No Image

റാസല്‍ഖൈമയില്‍ ഭാര്യയും കാമുകനും ഡ്രൈവറും ചേര്‍ന്ന് അഭിഭാഷകനെ കൊന്ന് വാദിയില്‍ തള്ളി

uae
  •  a day ago
No Image

ഓസ്ട്രേലിയയിൽ പൊലീസിന്റെ ക്രൂര മർദ്ദനം: ഇന്ത്യക്കാരൻ ഗുരുതരാവസ്ഥയിൽ കോമയിൽ

International
  •  a day ago
No Image

രാജ്യത്തെ ഒറ്റി, സുപ്രധാന വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കി; വീണ്ടും ചാരന്‍ പിടിയില്‍

National
  •  a day ago
No Image

ബലിപെരുന്നാളിനോടുബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് 5 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രഖ്യാപിച്ച് അജ്മാന്‍ ഭരണാധികാരി

uae
  •  a day ago
No Image

എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്, കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചിട്ടില്ല; വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാവരുത്

organization
  •  a day ago

No Image

'എന്ത് പ്രതിസന്ധിയുണ്ടായാലും ഇസ്‌റാഈലിനെതിരായ പോരാട്ടം നാം തുടര്‍ന്നു കൊണ്ടേയിരിക്കുക, പിന്മാറുക എന്നാല്‍ മനുഷ്യത്വം ഇല്ലാതായി എന്നാണ്' ഗസ്സയിലേക്ക് സഹായങ്ങളുമായി ഫ്രീഡം ഫ്‌ളോട്ടില്ല ഭാഗമാവാന്‍ ഗ്രേറ്റ

International
  •  a day ago
No Image

'ഇന്ത്യയുടെ ദേശീയ ഭാഷയേത്?', സ്‌പെയിനില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരണത്തിനിടെ ചോദ്യവുമായി പ്രവാസി ഇന്ത്യക്കാരന്‍; വായടിപ്പിക്കുന്ന മറുപടിയുമായി കനിമൊഴി 

National
  •  a day ago
No Image

ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കം; നാല് സ്ത്രീകൾക്ക് പരുക്ക്

Kerala
  •  a day ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം ലംഘിച്ചു; എക്‌സ്‌ചേഞ്ചിന് 35 ലക്ഷം ദിര്‍ഹം പിഴ ചുമത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  a day ago