HOME
DETAILS

Hajj 2025: യു.എ.ഇയില്‍ നിന്ന് 6,228 തീര്‍ഥാടകര്‍, സ്വീകരിക്കാന്‍ പ്രത്യേക ക്യാംപുകള്‍; സൗകര്യങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയതായി ഹജ്ജ് കാര്യാലയം

  
June 01 2025 | 03:06 AM

UAE Pilgrims Affairs Office begins trial operations of Camps for Hajj 2025

അബൂദബി/മക്ക: ഈ വര്‍ഷത്തെ ഹജ്ജ് സീസണിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി മിനയിലും അറഫയിലുമുള്ള തീര്‍ഥാടന ക്യാംപുകളിലെ സൗകര്യങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയതായി യു.എ.ഇ ഹജ്ജ് കാര്യാലയം അറിയിച്ചു. മുഴുവന്‍ സേവനങ്ങളും സൗകര്യങ്ങളും ഇപ്പോള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണ്. യു.എ.ഇയില്‍ നിന്നുള്ള 6,228 തീര്‍ഥാടകരെ സ്വീകരിക്കാന്‍ ഇവിടം സജ്ജമായിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

തീര്‍ഥാടകര്‍ക്ക് സുഗമവും സുരക്ഷിതവും ആത്മീയമായി സംതൃപ്തവുമായ അനുഭവം ഉറപ്പാക്കാനുള്ള യു.എ.ഇയുടെ നിരന്തര പ്രതിബദ്ധതയാണ് ഈ തയാറെടുപ്പുകള്‍ പ്രതിഫലിപ്പിക്കുന്നത്. സുഖ സൗകര്യങ്ങള്‍, സുരക്ഷ, കാര്യക്ഷമത എന്നിവയുടെ ഉയര്‍ന്ന നിലവാരം പാലിക്കാന്‍ സമഗ്ര നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

സേവനങ്ങള്‍ പൂര്‍ണ തോതില്‍ സജീവമാക്കിയെന്ന് യു.എ.ഇ ഹജ്ജ് കാര്യാലയം സ്ഥിരീകരിച്ചു. നൂതന എ.സി സംവിധാനങ്ങള്‍, നവീകരിച്ച കാറ്ററിങ് ഉപകരണങ്ങള്‍, വിപുലമായ മെഡിക്കല്‍അഡ്മിനിസ്‌ട്രേറ്റിവ് സേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ശക്തമായ അടിസ്ഥാന സൗകര്യങ്ങള്‍ ക്യാംപുകളില്‍ ഇപ്പോള്‍ തയാറാണ്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും മികച്ച രീതികള്‍ക്കും അനുസൃതമായി ഉയര്‍ന്ന ശേഷിയുള്ള സാഹചര്യങ്ങളില്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നതിനാണ് എല്ലാ സംവിധാനങ്ങളും രൂപകല്‍പന ചെയ്തിരിക്കുന്നത്.

ഒരുക്കങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും പൂര്‍ത്തിയാക്കിയതിനെ യു.എ.ഇ ജനറല്‍ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ്, എന്‍ഡോവ്‌മെന്റ്‌സ് ആന്‍ഡ് സകാത് ചെയര്‍മാനും യു.എ.ഇ ഹജ്ജ് അഫയേഴ്‌സ് ഓഫിസ് ചെയര്‍മാനുമായ ഡോ. ഉമര്‍ ഹബ്തൂര്‍ അല്‍ ദറാഇ പ്രശംസിച്ചു. റെക്കോഡ് സമയത്തിനുള്ളില്‍ എല്ലാ സൗകര്യങ്ങളും പൂര്‍ത്തിയാക്കിയതായും യു.എ.ഇ തീര്‍ഥാടകര്‍ക്ക് സുരക്ഷിതവും സുഖകരവുമായ അന്തരീക്ഷം പ്രദാനം ചെയ്യാന്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷത്തെ ഒരുക്കങ്ങള്‍ സേവനങ്ങളുടെ കാര്യക്ഷമതയും വിശ്വാസ്യതയും ഉയര്‍ത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും തീര്‍ഥാടകരെ മനസ്സമാധാനത്തോടെ മതപരമായ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഇതു പ്രാപ്തമാക്കുമെന്നും ഡോ. അല്‍ ദറാഇ പറഞ്ഞു. ഈ വര്‍ഷം, ക്യാംപുകള്‍ക്കുള്ളിലെ പാരിസ്ഥിതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ഗണ്യമായ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. തണലുള്ള നടപ്പാതകള്‍, ലാന്‍ഡ്‌സ്‌കേപിങ്, ആധുനിക മിസ്റ്റിങ് ഫാനുകള്‍ സ്ഥാപിക്കല്‍ എന്നിവ ഉയര്‍ന്ന താപനിലയുടെ ആഘാതം കുറയ്ക്കാനും ഉഷ്ണ രോഗങ്ങള്‍ തടയാനും ലക്ഷ്യമിടുന്നു.
ഈ വര്‍ഷത്തെ ശ്രദ്ധേയ വികസനങ്ങളില്‍ 400ലധികം വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള പുതിയ പള്ളിയുടെ നിര്‍മാണവും ഉള്‍പ്പെടുന്നു. കൂടാതെ, എല്ലാ അറഫ ക്യാംപുകളിലും അറഫ പ്രസംഗവും പ്രാര്‍ഥനകളും പ്രക്ഷേപണം ചെയ്യാന്‍ ഉന്നത നിലവാരമുള്ള ഓഡിയോ, വിഡിയോ സംവിധാനങ്ങളുള്ള സമര്‍പ്പിത പ്രാര്‍ഥനാ മുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്. ലോജിസ്റ്റിക് നിയന്ത്രണങ്ങളോ അസ്വസ്ഥതകളോ ഇല്ലാതെ ഹജ്ജിന്റെ ആത്മീയ മാനങ്ങളില്‍ പൂര്‍ണമായും മുഴുകാന്‍ തീര്‍ഥാടകര്‍ക്ക് അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഈ മെച്ചപ്പെടുത്തലുകള്‍ മുഖേന ലക്ഷ്യമിടുന്നു.

The UAE Hajj Office announced that it has inspected and ensured the facilities at the pilgrimage camps in Mina and Arafat as part of preparations for this year's Hajj season.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഔദ്യോഗിക വസതിയിൽ നിന്ന് പണം പിടിച്ചെടുത്ത സംഭവം; ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച്‌ ചെയ്യാൻ കേന്ദ്ര സർക്കാർ

National
  •  a day ago
No Image

നാളെ ഏഴിടത്ത് മഴ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം

Kerala
  •  a day ago
No Image

പതിവായി ലിപ്സ്റ്റിക് ഉള്‍പ്പെടെ മേക്കപ്പ് ഉൽപ്പന്നങ്ങൾ കഴിച്ചു; തായ്‌വാനിലെ മേക്കപ്പ് ഇൻഫ്ലുവൻസർക്ക് 24-ാം വയസ്സിൽ ദുരൂഹമരണം

International
  •  a day ago
No Image

കൊച്ചി തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി അപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് 10 കോടി 55 ലക്ഷം സഹായധനം അനുവദിച്ചു

Kerala
  •  a day ago
No Image

ഒഡിഷയിൽ സെപ്റ്റിക് ടാങ്കിലിറങ്ങിയ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു

International
  •  a day ago
No Image

വാട്ടർ മെട്രോ ബോട്ട് ജെട്ടിയിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  a day ago
No Image

ക്ഷേമ പെൻഷൻ നൽകുന്നത് തെരഞ്ഞെടുപ്പ് കൈക്കൂലിയെന്ന പ്രസ്താവന; 62 ലക്ഷം ജനങ്ങളോട് കെസി വേണുഗോപാലും കോൺഗ്രസും മാപ്പ് പറയണമെന്ന് സിപിഎം

Kerala
  •  a day ago
No Image

റാസല്‍ഖൈമയില്‍ ഭാര്യയും കാമുകനും ഡ്രൈവറും ചേര്‍ന്ന് അഭിഭാഷകനെ കൊന്ന് വാദിയില്‍ തള്ളി

uae
  •  a day ago
No Image

ഓസ്ട്രേലിയയിൽ പൊലീസിന്റെ ക്രൂര മർദ്ദനം: ഇന്ത്യക്കാരൻ ഗുരുതരാവസ്ഥയിൽ കോമയിൽ

International
  •  a day ago
No Image

രാജ്യത്തെ ഒറ്റി, സുപ്രധാന വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കി; വീണ്ടും ചാരന്‍ പിടിയില്‍

National
  •  a day ago

No Image

2025 ഐപിഎൽ; നാല് ടീമുകൾക്കും കോളടിക്കും! ചാമ്പ്യന്മാർക്കും റണ്ണേഴ്‌സ് അപ്പിനും വമ്പൻ പാരിതോഷികം

Cricket
  •  a day ago
No Image

ഗതാഗതക്കുരുക്കിനോട് 'ബൈ' പറയാന്‍ ദുബൈ, 57 റോഡുകളുടെ നവീകരണം പുരോഗമിക്കുന്നു; യാത്രാസമയം കുറയും

uae
  •  a day ago
No Image

'എന്ത് പ്രതിസന്ധിയുണ്ടായാലും ഇസ്‌റാഈലിനെതിരായ പോരാട്ടം നാം തുടര്‍ന്നു കൊണ്ടേയിരിക്കുക, പിന്മാറുക എന്നാല്‍ മനുഷ്യത്വം ഇല്ലാതായി എന്നാണ്' ഗസ്സയിലേക്ക് സഹായങ്ങളുമായി ഫ്രീഡം ഫ്‌ളോട്ടില്ല ഭാഗമാവാന്‍ ഗ്രേറ്റ

International
  •  a day ago
No Image

'ഇന്ത്യയുടെ ദേശീയ ഭാഷയേത്?', സ്‌പെയിനില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരണത്തിനിടെ ചോദ്യവുമായി പ്രവാസി ഇന്ത്യക്കാരന്‍; വായടിപ്പിക്കുന്ന മറുപടിയുമായി കനിമൊഴി 

National
  •  a day ago