
“എന്റെ മകൾ എപ്പോഴും എനിക്ക് ഒപ്പമുണ്ട്”; ചാമ്പ്യൻസ് ലീഗ് വിജയത്തിന് പിന്നാലെ വികാരഭരിതനായി ലൂയിസ് എൻറിക്വെ

യുവേഫ ചാംപ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയ ശേഷം പിഎസ്‌ജി പരിശീലകന്‍ ലൂയിസ് എൻറിക്വെ വികാരഭരിതനായി. അഞ്ചുവർഷം മുമ്പ് ക്യാൻസർ ബാധിച്ച് ഒൻപതാം വയസിൽ മരിച്ചു പോയ മകൾ സനയെക്കുറിച്ചുള്ള ചോദ്യം അദ്ദേഹത്തെ വേദനയിലാഴ്ത്തുകയായിരുന്നു.
“മകൾ എപ്പോഴും എനിക്കൊപ്പമുണ്ട്. കുടുംബത്തിൽ ഇന്നും സനയുടെ സാന്നിധ്യമാണ് ഞങ്ങൾക്ക് ശക്തി നൽകുന്നത്. ഞാൻ എപ്പോഴും അവളുടെ സാന്നിധ്യം അനുഭവിക്കുന്നു,” ചാമ്പ്യൻസ് ലീഗ് വിജയത്തിന് ശേഷം എൻറിക്വെ പ്രതികരിച്ചു.
ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെ തകർത്ത് പി എസ് ജി ചരിത്രത്തിലാദ്യമായി യൂറോപ്യൻ കിരീടം സ്വന്തമാക്കിയതോടെയാണ് ഈ വാക്കുകൾ എൻറിക്വെയിൽ വികാരഭരിതനായി പറഞ്ഞത്. അദ്ദേഹത്തിന്റെ മരിച്ച മകൾ സനയുടെ ഓർമ്മയ്ക്കായി ആരാധകർ മ്യൂണിക്കിലെ സ്റ്റേഡിയത്തിൽ വമ്പൻ ടിഫോ ബാനർ ഉയർത്തിയതും എൻറിക്വെയെ ഇമോഷനലാക്കി.
"ആരാധകർ എന്റെ കുടുംബത്തെക്കുറിച്ച് വരെ ഓർക്കുന്നത് വളരെ സ്‌നേഹപൂർണമാണ്. പക്ഷേ, സനയെ ഓർക്കാൻ എനിക്ക് ചാമ്പ്യൻസ് ലീഗ് കിരീടത്തിന്റേയോ മറ്റോന്നിന്റേയോ ആവശ്യമില്ല. അവൾ എപ്പോഴും എന്റെ മനസ്സിലുണ്ട്,” അദ്ദേഹം വ്യക്തമാക്കി.
2015ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ യുവെന്റസിനെ തോൽപ്പിച്ച് ബാഴ്സലോണയുടെ പരിശീലകനായിരിക്കെ എൻറിക്വെ കിരീടം നേടിയിരുന്നു. ആ ഫൈനലിന് ശേഷം ബെർലിനിലെ സ്റ്റേഡിയത്തിൽ മകൾ സനയുമൊത്ത് അദ്ദേഹമെടുത്ത ഒരു ചിത്രം ലോകമെമ്പാടും പ്രചാരിച്ചിരുന്നു. ആ തത്സമയ ചിത്രമാണ് ഇപ്പോൾ പിഎസ്‌ജി ആരാധകർ മ്യൂണിക്കിൽ ബാനറിലൂടെ വീണ്ടും ഓർത്തെടുത്തത്.
Following PSG’s historic UEFA Champions League win over Inter Milan, coach Luis Enrique became emotional remembering his late daughter Xana, who passed away from cancer at age 9. A giant tribute banner featuring a photo of Enrique with Xana was displayed by fans in Munich, deeply moving the coach. “My daughter is always with me. I don’t need a trophy to remember her,” he said, thanking fans for their touching gesture.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോഴിക്കോട് തളീക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• 14 hours ago
തൃശൂരിൽ കായലിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമല്ലെന്ന് പ്രാഥമിക നിഗമനം
Kerala
• 14 hours ago
സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏഴ് മാർഗ നിർദേശങ്ങൾ പുറത്തിറക്കി സർക്കാർ
Kerala
• 15 hours ago
രാഹുല്‍ ഗാന്ധിയുടെ ആരോപണം അസംബന്ധം; തിരഞ്ഞെടുപ്പ് കമ്മിഷന്‍
National
• 15 hours ago
കോവിഡ് കേസുകളുടെ വർധനവ്; നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ആൾക്കൂട്ട പ്രചരണം വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
Kerala
• 15 hours ago
കേദാർനാഥ് യത്രക്കാരുമായി പറന്ന ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ; നടുറോഡിൽ അടിയന്തര ലാൻഡിങ്ങ് നടത്തി പൈലറ്റ്
National
• 15 hours ago
ടെസ്റ്റിൽ മാത്രമല്ല, അവൻ ടി-20യിലും ഏകദിനത്തിലും ഇന്ത്യയുടെ ഓപ്പണറായി മാറും: മൈക്കൽ ക്ലർക്ക്
Cricket
• 16 hours ago
ഫിലിപ്പീൻസിലേക്ക് ഒരു ട്രിപ്പ് പോയാലോ? നാളെ മുതൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഫിലിപ്പീൻസിൽ വിസ രഹിത പ്രവേശനം
uae
• 16 hours ago
നിയമനം തിരികെ ലഭിക്കാൻ അധ്യാപകരിൽ നിന്നും ഒന്നര ലക്ഷം രൂപ വാങ്ങി; റിട്ടയേർഡ് അധ്യാപകൻ പിടിയിൽ
Kerala
• 16 hours ago
കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; ചൊവ്വാഴ്ച മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 17 hours ago
റൊണാൾഡോ 1000 ഗോളുകൾ നേടുമായിരിക്കും, പക്ഷെ ഞങ്ങൾക്കെതിരെ ഗോളടിക്കില്ല: തുറന്നു പറഞ്ഞ് സൂപ്പർതാരം
Football
• 17 hours ago
അപകീർത്തി പ്രചാരണം നടത്തിയെന്ന ആരോപണം; പത്തനംതിട്ടയിൽ സർക്കാർ സ്കൂൾ പ്യൂൺ തൂങ്ങി മരിച്ചു
Kerala
• 18 hours ago
ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പം; കൊലപ്പെടുത്തി, തല വെട്ടിയെടുത്ത് പെട്ടിയിലാക്കി പൊലിസ് സ്റ്റേഷനിലേക്ക്, ഭര്‍ത്താവ് അറസ്റ്റില്‍
latest
• 18 hours ago
അതിവേഗം എഐ ലോകം; നിങ്ങളുടെ തലവര തന്നെ മാറ്റിയേക്കാവുന്ന 8 എഐ ഉപകരണങ്ങൾ
Tech
• 19 hours ago
രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിനിടെ നാല് മരണം
National
• 20 hours ago
സ്പോണ്‍സര്‍മാര്‍ പണം നല്കി; മെസിയും സംഘവും ഒക്ടോബർ-നവംബർ മാസങ്ങളിൽ എത്താൻ സാധ്യത; വ്യക്തത നല്കി മന്ത്രി
Kerala
• 21 hours ago
10 പേരെ വിവാഹം ചെയ്ത് മുങ്ങിയ വിവാഹത്തട്ടിപ്പുകാരി പിടിയിൽ; പുതിയ വിവാഹത്തിന് തൊട്ടുമുൻപ് അറസ്റ്റ്
Kerala
• 21 hours ago
ചെനാബ് റെയിൽവേ പാലം: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലത്തിന്റെ പ്രത്യേകതകൾ അറിയാം
tourism
• a day ago
ലോകത്തിലെ ഏറ്റവും ക്രൂരന്മാരായ 5 സീരിയൽ കില്ലേഴ്സ് ഇവരാണ്
crime
• 19 hours ago
ട്രെയിനിൽ നിന്നും സ്യൂട്ട് കേസിൽ 17കാരിയുടെ മൃതദേഹം വലിച്ചെറിഞ്ഞ സംഭവം; ഏഴ് പ്രതികൾ പിടിയിൽ
National
• 19 hours ago
വാട്സ്ആപ്പിലെ ഈ മാറ്റം നിങ്ങള്‍ ശ്രദ്ദിച്ചോ?
Tech
• 19 hours ago