
ആദ്യം ബാഴ്സ, ഇപ്പോൾ പിഎസ്ജി; ചരിത്രത്തിൽ രണ്ടാമനായി പാരീസിന്റെ പടത്തലവൻ

അലിയൻസ് അരീന: ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി പാരീസ് സെയ്ന്റ് ജെർമെയ്ൻ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. പിഎസ്ജിയുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. ഇതോടെ ഈ സീസണിൽ ട്രബിൾ കിരീടം സ്വന്തമാക്കാനും പിഎസ്ജിക്ക് സാധിച്ചു. യുവേഫ ചാമ്പ്യൻസ് ലീഗിന് പുറമേ ലീഗ് വൺ കിരീടം, ഫ്രഞ്ച് സൂപ്പർ കപ്പ് എന്നീ കിരീടങ്ങളും എൻറിക്വയുടെ കീഴിൽ പാരീസ് സ്വന്തമാക്കി.
ഇതോടെ പിഎസ്ജി പരിശീലകൻ ലൂയിസ് എൻടറിക്വ ഒരു തകർപ്പൻ നേട്ടമാണ് സ്വന്തമാക്കിയത്. രണ്ട് വ്യത്യസ്ത ക്ലബ്ബുകൾക്കൊപ്പം കിരീടം നേടുന്ന രണ്ടാമത്തെ പരിശീലകനായി മാറാനാണ് എൻറിക്വക്ക് സാധിച്ചത്. 2014-15 സീസണിൽ സ്പാനിഷ് കുമ്പന്മാരായ ബാഴ്സലോണക്കൊപ്പമാണ് ഇതിനുമുമ്പ് എൻറിക്വ ട്രബിൾ കിരീടം സ്വന്തമാക്കിയത്. ഈ നേട്ടത്തിൽ എത്തിയ ആദ്യ പരിശീലകൻ പെപ് ഗ്വാർഡിയോളയാണ്. ബാഴ്സലോണ, മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകൾക്കൊപ്പം ആയിരുന്നു ഗ്വാർഡിയോള ട്രെബിൾ കിരീട നേട്ടം കൈവരിച്ചത്. കറ്റാലൻമാർക്കൊപ്പം 2008-09 സീസണിലും മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം 2022-23 സീസണിലും ആയിരുന്നു ഗ്വാർഡിയോള ട്രബിൾ കിരീടം സ്വന്തമാക്കിയത്.
പിഎസ്‌ജിക്കായി അഷറഫ് ഹക്കിമി (12'), ഡിസൈർ ഡൗ (20', 63'), ക്വിച്ച ഖ്വാരസ്കേലിയ (73'), സെന്നി മയൂലു (86') എന്നിവരാണ് ഇന്ററിന്റേ വല കുലുക്കിയത്.മത്സരത്തിന്റെ തുടക്കം മുതലേ പിഎസ്‌ജി ശക്തമായ ആധിപത്യം കളിയിൽ സ്ഥാപിച്ചിരുന്നു. പന്ത് കൈവശം വയ്ക്കൽ, സ്‌ട്രാറ്റജിക് പാസുകൾ, ആക്രമണ ഊർജ്ജം എന്നിവയിലുടനീളം പിഎസ്‌ജി ഇന്റർ മിലാന് ഏറെ മുന്നിലായിരുന്നു. 60 ശതമാനം സമയം പന്ത് പിഎസ്‌ജിയുടെ കൈവശം ആയിരുന്നു. 23 ഷോട്ടുകൾ ഗോളിനെതിരായി അവർ പായിച്ചു, അതിൽ പലതും ലക്ഷ്യം കണ്ടെത്തുകയും ചെയ്തു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ 2-0ന് പിഎസ്‌ജി മുന്നിലെത്തി. രണ്ടാം പകുതിയിലും അതേ ആവേശം തുടർന്നു, ഒടുവിൽ 86-ാം മിനിറ്റിൽ അഞ്ചാം ഗോളും നേടിയതോടെ പിഎസ്ജി തങ്ങളുടെ ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കുകയായിരുന്നു.
luis enrique create historical record in club football
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ക്ഷേമ പെൻഷൻ നൽകുന്നത് തെരഞ്ഞെടുപ്പ് കൈക്കൂലിയെന്ന പ്രസ്താവന; 62 ലക്ഷം ജനങ്ങളോട് കെസി വേണുഗോപാലും കോൺഗ്രസും മാപ്പ് പറയണമെന്ന് സിപിഎം
Kerala
• 15 hours ago
റാസല്‍ഖൈമയില്‍ ഭാര്യയും കാമുകനും ഡ്രൈവറും ചേര്‍ന്ന് അഭിഭാഷകനെ കൊന്ന് വാദിയില്‍ തള്ളി
uae
• 15 hours ago
ഓസ്ട്രേലിയയിൽ പൊലീസിന്റെ ക്രൂര മർദ്ദനം: ഇന്ത്യക്കാരൻ ഗുരുതരാവസ്ഥയിൽ കോമയിൽ
International
• 15 hours ago
രാജ്യത്തെ ഒറ്റി, സുപ്രധാന വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കി; വീണ്ടും ചാരന്‍ പിടിയില്‍
National
• 16 hours ago
ബലിപെരുന്നാളിനോടുബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് 5 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രഖ്യാപിച്ച് അജ്മാന്‍ ഭരണാധികാരി
uae
• 16 hours ago
എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പ്, കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചിട്ടില്ല; വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാവരുത്
organization
• 16 hours ago
ബലിപെരുന്നാള്‍ 2025: 963 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്
uae
• 17 hours ago
'നാട്ടില്‍പ്പോയി തിരികെ വരാന്‍ വേണ്ടത് മൂന്നു മാസത്തെ ശമ്പളം'; വേനലവധി നാട്ടില്‍ ചിലവഴിക്കാമെന്ന പ്രവാസികളുടെ മോഹം പൊലിയുന്നു
uae
• 17 hours ago
കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് ആരോപണം; മൂന്ന് കെഎസ്‌യു നേതാക്കള്‍ക്കെതിരെ കേസ്
Kerala
• 17 hours ago
സ്വപ്ന ഫൈനലിൽ കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം; ഇടിമിന്നലായാൽ പുത്തൻ നേട്ടത്തിലെത്താം
Cricket
• 17 hours ago
നിയന്ത്രണം ലംഘിച്ച് സിപ്പ് ലൈൻ പ്രവർത്തിപ്പിച്ച എംഎം മണിയുടെ സഹോദരന്റെ വിനോദ സഞ്ചാര കേന്ദ്രത്തിനെതിരെ നടപടി
Kerala
• 18 hours ago
'ആവിഷ്കാര സ്വാതന്ത്ര്യമെന്നത് മറ്റുള്ളവരെ വേദനിപ്പിക്കാനുള്ളതല്ല'; ശര്‍മിഷ്ഠ പനോളിയുടെ ജാമ്യഹരജി തള്ളി കൊല്‍ക്കത്ത ഹൈക്കോടതി
National
• 18 hours ago
2025 ഐപിഎൽ; നാല് ടീമുകൾക്കും കോളടിക്കും! ചാമ്പ്യന്മാർക്കും റണ്ണേഴ്സ് അപ്പിനും വമ്പൻ പാരിതോഷികം
Cricket
• 19 hours ago
ഗതാഗതക്കുരുക്കിനോട് 'ബൈ' പറയാന്‍ ദുബൈ, 57 റോഡുകളുടെ നവീകരണം പുരോഗമിക്കുന്നു; യാത്രാസമയം കുറയും
uae
• 19 hours ago
ഇന്ന് അയ്യരിന്റെ അവസാന ആട്ടം; ചരിത്രത്തിൽ ഒന്നാമനാവാൻ വേണ്ടത് ഇത്രമാത്രം...
Cricket
• 20 hours ago
സംസം വെള്ളം വില്ക്കുന്നതില് നിന്നും കടയുടമകള്‍ വിട്ടുനില്‍ക്കണമെന്ന് ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി
uae
• 21 hours ago
ടോണി ക്രൂസ്, മാഴ്സലോ അടക്കമുള്ള ഇതിഹാസങ്ങൾ വീണ്ടും റയലിനായി ബൂട്ട് കെട്ടുന്നു; വമ്പൻ പോരാട്ടം ഒരുങ്ങുന്നു
Football
• 21 hours ago
തിരുവനന്തപുരത്ത് സ്കൂള്‍ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു; വിദ്യാര്‍ഥികള്‍ക്കും അധ്യാപികക്കും പരുക്ക്
Kerala
• 21 hours ago
'എന്ത് പ്രതിസന്ധിയുണ്ടായാലും ഇസ്‌റാഈലിനെതിരായ പോരാട്ടം നാം തുടര്‍ന്നു കൊണ്ടേയിരിക്കുക, പിന്മാറുക എന്നാല്‍ മനുഷ്യത്വം ഇല്ലാതായി എന്നാണ്' ഗസ്സയിലേക്ക് സഹായങ്ങളുമായി ഫ്രീഡം ഫ്‌ളോട്ടില്ല ഭാഗമാവാന്‍ ഗ്രേറ്റ
International
• 19 hours ago
'ഇന്ത്യയുടെ ദേശീയ ഭാഷയേത്?', സ്‌പെയിനില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരണത്തിനിടെ ചോദ്യവുമായി പ്രവാസി ഇന്ത്യക്കാരന്‍; വായടിപ്പിക്കുന്ന മറുപടിയുമായി കനിമൊഴി
National
• 19 hours ago
ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കം; നാല് സ്ത്രീകൾക്ക് പരുക്ക്
Kerala
• 20 hours ago