HOME
DETAILS

ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം; ശ്രദ്ധേയമായി മാധ്യമ സംവാദം

  
Web Desk
June 01 2025 | 16:06 PM

Gulf Suprabatham Marks First Anniversary Media Debate Highlights the Milestone

ദുബൈ: ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് ദുബൈയിൽ സംഘടിപ്പിച്ച മാധ്യമ സംവാദം ആഴത്തിലുള്ള ചർച്ചകളാലും വിശകലനങ്ങളാലും ശ്രദ്ധേയമായി. ഖിസൈസ് അൽ നഹ്ദ അൽ ബുസ്താൻ സെന്ററിൽ ഒരുക്കിയ സംവാദത്തിൽ പ്രവാസ മാധ്യമ മേഖലയിൽ നിന്നുള്ള പ്രഗത്ഭ വ്യക്തിത്വങ്ങളും എഴുത്തുകാരും പങ്കെടുത്തു.

ഗൾഫ് സുപ്രഭാതം ജനറൽ കൺവീനർ സയ്യിദ് അബ്ദുറഹ്മാൻ തങ്ങളുടെ സ്വാഗത ഭാഷണത്തോടെ വൈസ് ചെയർമാൻ അഹ്മദ് സുലൈമാൻ ഹാജിയുടെ അധ്യക്ഷതയിൽ ആരംഭിച്ച സംവാദം മുതിർന്ന മാധ്യമ പ്രവർത്തകനും ഖലീജ് ടൈംസ് മാനേജിങ് എഡിറ്ററുമായ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. സുപ്രഭാതം സ്ഥാപക മാനേജിങ് എഡിറ്ററും ഡയറക്ടറും എഴുത്തുകാരനുമായ നവാസ് പൂനൂർ മുഖ്യ പ്രഭാഷണം നടത്തി. സുപ്രഭാതം റസിഡന്റ് എഡിറ്റർ സത്താർ പന്തലൂർ മോഡറേറ്ററായിരുന്നു. ഗൾഫ് സുപ്രഭാതം റസിഡന്റ് എഡിറ്റർ ജലീൽ പട്ടാമ്പി 'മാധ്യമം: സമൂഹം, സംസ്കാരം, ഭാവി' എന്ന വിഷയാവതരണം നടത്തി.

മീഡിയ വൺ എഡിറ്റോറിയൽ ഓപറേഷൻസ് മിഡിൽ ഈസ്റ്റ് ഹെഡ് എം.സി.എ നാസർ, അറബ് ന്യൂസ് യു.എ.ഇ മുൻ എഡിറ്ററും ലാർസൺ & ടൂബ്രോ മീഡിയ ഹെഡുമായ ഡോ. കെ.ടി അബ്ദുറബ്ബ്, റോയിറ്റേഴ്സ്/സാവ്യ സ്പെഷ്യൽ കറസ്പോണ്ടന്റ് ഭാസ്കർ രാജ്, മുതിർന്ന മാധ്യമ പ്രവർത്തകനും സാഹിത്യകാരനും മാതൃഭൂമി 'ക' ഫെസ്റ്റിവൽ ക്യൂറേറ്ററുമായ സബിൻ ഇഖ്ബാൽ, കൈരളി ന്യൂസ് മിഡിൽ ഈസ്റ്റ് ന്യൂസ് ഹെഡ് ടി.ജമാലുദ്ദീൻ, ജയ് ഹിന്ദ് ന്യൂസ് മിഡിൽ ഈസ്റ്റ് ന്യൂസ് ഹെഡ് എൽവിസ് ചുമ്മാർ, പ്രമുഖ കവിയും ഭാഷാധ്യാപകനുമായ മുരളി മാസ്റ്റർ, എഴുത്തുകാരനും സാഹൂഹിക നിരീക്ഷകനുമായ ഇ.കെ ദിനേശൻ, ഗൾഫ് മാധ്യമം ജി.സി.സി ന്യൂസ് ചീഫ് സാലിഹ് കോട്ടപ്പള്ളി, മെട്രോ വാർത്ത സ്പെഷ്യൽ കറസ്പോണ്ടന്റ് റോയ് റാഫേൽ, മനോരമ ന്യൂസ് ഓൺലൈൻ സീനിയർ കറസ്പോണ്ടന്റ് സാദിഖ് കാവിൽ, മാതൃഭൂമി ന്യൂസ് സീനിയർ റിപോർട്ടർ സുരേഷ് വെള്ളിമുറ്റം, ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോ ചീഫ് സഹൽ സി.മുഹമ്മദ്, യു.എ.ഇ വാർത്ത ചീഫ് എഡിറ്റർ അനൂപ് കീച്ചേരി, പ്രമുഖ കവിയും എഴുത്തുകാരനുമായ നസ്രുദ്ദീൻ മണ്ണാർക്കാട് എന്നിവർ സംവാദത്തിൽ സംസാരിച്ചു.

പരിപാടിയിൽ റെഡ് ടീം അക്കാദമി ടെക്നികൽ ലീഡ്‌ മുഹമ്മദ് ജഹ്തിഷാം എ.ഐ ഡോക്യൂമെറ്ററി അവതരിപ്പിച്ചു. ഗൾഫ് സുപ്രഭാതം കൺവീനർ അബ്ദുൽ റസാഖ് വളാഞ്ചേരി ചടങ്ങിൽ നന്ദി പറഞ്ഞു. ഗൾഫ് സുപ്രഭാതം ഗവർണിംഗ് ബോഡി മെംബർമാരായ സയ്യിദ് സക്കീർ ഹുസ്സൈൻ തങ്ങൾ, അൻവർ ബ്രഹ്മകുളം, ഹുസൈൻ ദാരിമി, അനസ് ഹാജി, ദുബൈ സുന്നി സെൻ്റർ പ്രതിനിധികൾ, ഗൾഫ് സത്യധാര നാഷണൽ-സ്റ്റേറ്റ് നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.

വിശ്വാസ്യത മാധ്യമങ്ങളുടെ കരുത്ത്: ഐസക് ജോൺ

വിശ്വാസ്യതയാണ് മാധ്യമങ്ങളുടെ കരുത്തെന്നും, ലോകമെങ്ങും മാധ്യമങ്ങൾ, വിശേഷിച്ചും വർത്തമാന പത്രങ്ങൾ കടുത്ത പ്രതിസന്ധിയിൽ അടച്ചു പൂട്ടിയപ്പോഴും ഇന്ത്യയിൽ പത്രങ്ങൾ ഇന്നും നിലനിൽക്കുന്നത് ഈ കരുത്ത് അവശേഷിക്കുന്നത് കൊണ്ടാണെന്നും മുതിർന്ന മാധ്യമ പ്രവർത്തകനും ഖലീജ് ടൈംസ് മാനേജിങ് എഡിറ്ററുമായ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ പറഞ്ഞു. ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മാധ്യമ സംവാദം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഒരു ദശാബ്ദമായി സ്തുത്യർഹമായ നിലയിൽ സുപ്രഭാതം പത്രം പ്രസിദ്ധീകരിച്ചു വരുന്നതിനിടെ ദുബൈയിൽ നിന്ന് എഡിഷൻ ആരംഭിച്ചത് അതിന്റെ ജനകീയ സ്വാധീനത്തെ എടുത്തു കാട്ടുന്നതാണ്. പ്രതികൂല സാഹചര്യങ്ങളിലും ഈ പത്രം വളർന്നതും മാധ്യമ മേഖലയിൽ മുന്നേറ്റമുണ്ടാക്കിയതും അത്ഭുതകരവും ശ്‌ളാഘനീയവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഉന്നത മൂല്യങ്ങൾ സംരക്ഷിക്കാൻ മാധ്യമങ്ങൾ ആർജവം കാട്ടണം: നവാസ് പൂനൂർ

2025-06-0122:06:76.suprabhaatham-news.png
 
 
 
 
 

പല തരം വെല്ലുവിളികളിലൂടെ ഇന്നത്തെ മാധ്യമ രംഗം കടന്നു പോകുമ്പോഴും ജനാധിപത്യം, മതേതരത്വം, മനുഷ്യത്വം തുടങ്ങിയ മൂല്യങ്ങൾ സംരക്ഷിക്കാൻ മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ആർജവം കാട്ടണമെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും സുപ്രഭാതം സ്ഥാപക മാനേജിങ് എഡിറ്ററും എഴുത്തുകാരനുമായ നവാസ് പൂനൂർ അഭിപ്രായപ്പെട്ടു. ഗൾഫ് സുപ്രഭാതം മാധ്യമ സംവാദത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

2025-06-0122:06:84.suprabhaatham-news.png
 
 

എല്ലാവരും മാധ്യമ പ്രവർത്തകരായ കാലമാണിത്. സോഷ്യൽ മീഡിയയുടെ തള്ളിക്കയറ്റം കൊണ്ടാണിത് സംഭവിച്ചത്. സോഷ്യൽ മീഡിയയ്ക്ക് ഗുണവും ദോഷവുമുണ്ട്. അണ്ണാ ഹസാരെയുടെ സമരം വിജയിപ്പിച്ചതും, സഊദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദുൽ റഹീമിന് ദിയാധനമായി 34 കോടി ജനങ്ങളിൽ നിന്ന് സമാഹരിക്കാനായതും സോഷ്യൽ മീഡിയ മുഖേനയാണ്. അതേസമയം തന്നെ, സോഷ്യൽ മീഡിയക്കൊരു എഡിറ്ററില്ല എന്നത് ഒരു പോരായ്മ തന്നെയാണ്. അത് കൊണ്ട് തന്നെ പത്രങ്ങളുടെ വിശ്വാസ്യത സോഷ്യൽ മീഡിയക്ക് സൂക്ഷിക്കാനാകുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

Gulf Suprabatham celebrates its first anniversary with a notable media debate that drew attention from the diaspora and media circles, reflecting on the platform’s growth and influence in Gulf news coverage.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഡിഷയിൽ സെപ്റ്റിക് ടാങ്കിലിറങ്ങിയ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു

International
  •  15 hours ago
No Image

വാട്ടർ മെട്രോ ബോട്ട് ജെട്ടിയിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  15 hours ago
No Image

ക്ഷേമ പെൻഷൻ നൽകുന്നത് തെരഞ്ഞെടുപ്പ് കൈക്കൂലിയെന്ന പ്രസ്താവന; 62 ലക്ഷം ജനങ്ങളോട് കെസി വേണുഗോപാലും കോൺഗ്രസും മാപ്പ് പറയണമെന്ന് സിപിഎം

Kerala
  •  16 hours ago
No Image

റാസല്‍ഖൈമയില്‍ ഭാര്യയും കാമുകനും ഡ്രൈവറും ചേര്‍ന്ന് അഭിഭാഷകനെ കൊന്ന് വാദിയില്‍ തള്ളി

uae
  •  16 hours ago
No Image

ഓസ്ട്രേലിയയിൽ പൊലീസിന്റെ ക്രൂര മർദ്ദനം: ഇന്ത്യക്കാരൻ ഗുരുതരാവസ്ഥയിൽ കോമയിൽ

International
  •  16 hours ago
No Image

രാജ്യത്തെ ഒറ്റി, സുപ്രധാന വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കി; വീണ്ടും ചാരന്‍ പിടിയില്‍

National
  •  16 hours ago
No Image

ബലിപെരുന്നാളിനോടുബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് 5 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രഖ്യാപിച്ച് അജ്മാന്‍ ഭരണാധികാരി

uae
  •  17 hours ago
No Image

എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്, കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചിട്ടില്ല; വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാവരുത്

organization
  •  17 hours ago
No Image

ബലിപെരുന്നാള്‍ 2025: 963 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്

uae
  •  17 hours ago
No Image

'നാട്ടില്‍പ്പോയി തിരികെ വരാന്‍ വേണ്ടത് മൂന്നു മാസത്തെ ശമ്പളം'; വേനലവധി നാട്ടില്‍ ചിലവഴിക്കാമെന്ന പ്രവാസികളുടെ മോഹം പൊലിയുന്നു

uae
  •  17 hours ago

No Image

2025 ഐപിഎൽ; നാല് ടീമുകൾക്കും കോളടിക്കും! ചാമ്പ്യന്മാർക്കും റണ്ണേഴ്‌സ് അപ്പിനും വമ്പൻ പാരിതോഷികം

Cricket
  •  19 hours ago
No Image

ഗതാഗതക്കുരുക്കിനോട് 'ബൈ' പറയാന്‍ ദുബൈ, 57 റോഡുകളുടെ നവീകരണം പുരോഗമിക്കുന്നു; യാത്രാസമയം കുറയും

uae
  •  19 hours ago
No Image

'എന്ത് പ്രതിസന്ധിയുണ്ടായാലും ഇസ്‌റാഈലിനെതിരായ പോരാട്ടം നാം തുടര്‍ന്നു കൊണ്ടേയിരിക്കുക, പിന്മാറുക എന്നാല്‍ മനുഷ്യത്വം ഇല്ലാതായി എന്നാണ്' ഗസ്സയിലേക്ക് സഹായങ്ങളുമായി ഫ്രീഡം ഫ്‌ളോട്ടില്ല ഭാഗമാവാന്‍ ഗ്രേറ്റ

International
  •  20 hours ago
No Image

'ഇന്ത്യയുടെ ദേശീയ ഭാഷയേത്?', സ്‌പെയിനില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരണത്തിനിടെ ചോദ്യവുമായി പ്രവാസി ഇന്ത്യക്കാരന്‍; വായടിപ്പിക്കുന്ന മറുപടിയുമായി കനിമൊഴി 

National
  •  20 hours ago