HOME
DETAILS

'മഴ കാറ്റ് കൊണ്ടുപോയി'; കേരളത്തിൽ ശക്തമായ മഴയ്ക്ക് വിരാമം, കാലവർഷക്കാറ്റ് ദുർബലം

  
June 02, 2025 | 7:06 AM

weakening of the monsoon winds over the arabian sea heavy rainfall respite

ഒരാഴ്ചയിലേറെ നീണ്ടുനിന്ന ശക്തമായ മഴയ്ക്ക് കേരളത്തിൽ താത്കാലിക വിരാമമെന്ന് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തൽ. അറബിക്കടലിൽ കാലവർഷക്കാറ്റ് ദുർബലമായതോടെ കേരളത്തിൽ വരും ദിനങ്ങളിൽ മഴ കാര്യമായി കുറയും. അടുത്ത 10 ദിവസം വരെ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. ഇടയ്ക്ക് മാത്രം എത്തുന്ന മഴ കൂടുതലായും വടക്കൻ കേരളത്തിലായിരിക്കും ലഭ്യമാവുക. 

കഴിഞ്ഞ ഒൻപത് ദിവസത്തെ മൺസൂൺ മഴ ഇടുക്കി ഡാമിൽ ജലനിരപ്പ് 12% വർധിപ്പിച്ചു. നിലവിൽ സംഭരണ ശേഷിയുടെ 41.4% ആണ് വെള്ളം ഉള്ളത്. കുറ്റ്യാടി (കക്കയം) ഡാമിൽ 53% വർധിച്ച് സംഭരണ ശേഷിയുടെ 93.5% വരെ വെള്ളം എത്തി. അതേസമയം, അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നിലനിൽക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക

ഓറഞ്ച് അലർട്ട്  
പത്തനംതിട്ട: മണിമല (തോണ്ടറ സ്റ്റേഷൻ (വള്ളംകുളം))

മഞ്ഞ അലർട്ട്
ആലപ്പുഴ: അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ) 

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.   

ഇതിനിടെ, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  

 

After over a week of heavy rainfall, Kerala is expected to get a temporary respite, according to weather experts. With the weakening of the monsoon winds over the Arabian Sea, rainfall in the state is likely to reduce significantly in the coming days.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ

crime
  •  a day ago
No Image

മദ്യപിച്ച് ഡ്യൂട്ടിക്കെത്തി: വെള്ളറടയിൽ രോഗികളുടെ പരാതിയിൽ ഡോക്ടറെ പൊലിസ് കസ്റ്റഡിയിലെടുത്തു

Kerala
  •  2 days ago
No Image

പണത്തിനും സ്വർണത്തിനും വേണ്ടി അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു; അമ്മ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ

Kerala
  •  2 days ago
No Image

അരുണാചൽ ബസ് അപകടം: മരിച്ചവർക്ക് 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; രക്ഷാപ്രവർത്തനം ദുഷ്‌കരം

National
  •  2 days ago
No Image

ഫിഫ അറബ് കപ്പ്; ക്വാർട്ടർ ഫൈനലിലെ ത്രില്ലർ പോരാട്ടത്തിൽ സിറിയക്കെതിരെ മൊറോക്കോയ്ക്ക് വിജയം

qatar
  •  2 days ago
No Image

ബെംഗളൂരുവിലെ കൂട്ടബലാത്സംഗ പരാതിയിൽ ഞെട്ടിക്കുന്ന 'ട്വിസ്റ്റ്'; മലയാളി യുവതിയുടെ മൊഴി കളവ്

National
  •  2 days ago
No Image

കുവൈത്തിൽ റസിഡൻഷ്യൽ ഏരിയകളിലെ സ്വകാര്യ സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കും; പ്രവർത്തനം അവസാനിപ്പിക്കാൻ നിർദ്ദേശം

Kuwait
  •  2 days ago
No Image

തളിക്കുളത്ത് യഥാർത്ഥ വോട്ടർ എത്തിയപ്പോൾ വോട്ട് മറ്റൊരാൾ ചെയ്തു; പോളിങ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച 

Kerala
  •  2 days ago
No Image

ദുബൈയിലെ താമസക്കാർക്കും പ്രവാസികൾക്കും ആശ്വാസം; 'ജബ്ർ' വഴി ഇനി മരണാനന്തര നിയമനടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാം

uae
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം: പോളിംഗ് 75.85%; എല്ലാ ജില്ലകളിലും 70 ശതമാനം കടന്ന് മികച്ച പ്രതികരണം

Kerala
  •  2 days ago