HOME
DETAILS

പെരുന്നാളിന് നാട്ടില്‍ വരാനുള്ള പ്രവാസികളുടെ മോഹത്തിന് തിരച്ചടിയായി ഉയര്‍ന്ന വിമാനടിക്കറ്റ് നിരക്ക്; ടിക്കറ്റെടുക്കാന്‍ വായ്പ എടുക്കേണ്ട സ്ഥിതി

  
June 02 2025 | 10:06 AM

Airfare Soars Ahead of Eid as Expats Take Loans to Afford Tickets Home

ദുബൈ: നാട്ടില്‍ ബലിപെരുന്നാള്‍ ആഘോഷിക്കാനുള്ള പ്രവാസികളുടെ ആഗ്രഹത്തിന് തിരിച്ചടിയായി ഉയര്‍ന്ന ടിക്കറ്റ് നിരക്ക്. നാലിരട്ടി വരെയാണ് പെരുന്നാള്‍ ലക്ഷ്യമിട്ട് വിമാനക്കമ്പനികള്‍ വര്‍ധിപ്പിച്ചത്.

 

ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നതോടെ നാട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാനുള്ള മോഹം പലരും ഉപേക്ഷിച്ച മട്ടാണ്. കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരാമെന്നു വെച്ചാല്‍ തന്നെയും മടക്കയാത്രക്കുള്ള ടിക്കറ്റെടുക്കാന്‍ വായ്പ എടുക്കേണ്ട സ്ഥിതിയാണ്. ഗള്‍ഫിലെ വേനല്‍ അവധിക്കാലമായ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ടിക്കറ്റു നിരക്ക് ഉയരും. ഇതാണ് പ്രവാസി മലയാളികളെ വലച്ചിരിക്കുന്നത്.

ദുല്‍ഹിജ്ജ മാസപ്പിറ കണ്ടതോടെ വിമാനടിക്കറ്റു നിരക്കില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഈ മാസം 6നാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍. യുഎഇയില്‍ നാലു ദിവസവും മറ്റു ചില ഗള്‍ഫ് രാജ്യങ്ങളില്‍ ആറു ദിവസം വരെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അവധിയോട് ഏതാനും ദിവസങ്ങളോ ആഴ്ചകളോ അവധിയെടുത്ത് നാട്ടില്‍ പോകാമെന്നു കരുതിയ പ്രവാസികളാണ് വിമാനക്കമ്പനികളുടെ കൊള്ളയില്‍ ബുദ്ധിമുട്ടിലായത്.

ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഈ മാസം നാലിന് ദുബൈയില്‍ നിന്ന് കൊച്ചിയില്‍ പോയി പത്തിന് തിരിച്ചെത്തണമെങ്കില്‍ വിവിധ കമ്പനികളുടെ വിമാനങ്ങളില്‍ ഒരാള്‍ക്ക് ശരാശരി 42,000 രൂപയാണ് ടിക്കറ്റു നിരക്ക്. അതായത് ഒരു അഞ്ചംഗം കുടുംബത്തിന് ഇത്തരത്തില്‍ കേരളത്തില്‍ വന്ന് മടങ്ങണമെങ്കില്‍ രണ്ടു ലക്ഷത്തിലധികം രൂപയകും.

ഈ മാസം എട്ടു വരെ കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്ക് പൊള്ളുന്ന വിലയാണ് വിമാനക്കമ്പനികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

യുഎഇയിലെ സ്‌കൂളുകള്‍ മധ്യവേനല്‍ അവധിക്ക് ഈ മാസം 26ന് അടക്കുന്നതിനാല്‍ ടിക്കറ്റു നിരക്ക് ഇനിയും വര്‍ധിച്ചേക്കും. അതിനാല്‍ തന്നെ ഉയര്‍ന്ന നിരക്കില്‍ നിന്നും രക്ഷനോടാനായി ചെറിയ ക്ലാസില്‍ പഠിക്കുന്ന കുട്ടികളും കുടുംബവും നേരത്തേ തന്നെ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. മുതിര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് പരീക്ഷ ഒഴിവാക്കാന്‍ മാര്‍ഗമില്ലാത്താതിനാല്‍ ഉയര്‍ന്ന നിരക്ക് നല്‍കി യാത്ര ചെയ്യേണ്ട അവസ്ഥയിലാണ്.

 airline ticket prices have surged due to high demand from expatriates eager to return home. Many are now forced to take loans just to afford their journey back for the holidays.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലിപെരുന്നാൾ പ്രാർത്ഥനകൾക്കായി 950 ലധികം പള്ളികളും പ്രാർത്ഥനാ കേന്ദ്രങ്ങളും ഒരുക്കി ദുബൈ

uae
  •  17 hours ago
No Image

കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ 

National
  •  17 hours ago
No Image

'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര

National
  •  18 hours ago
No Image

യുഎഇ - ഇന്ത്യ യാത്ര: 5,786 രൂപ മുതൽ വിമാന ടിക്കറ്റുകൾ, ഫ്ലാഷ് സെയിൽ അവതരിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ജൂൺ ആറ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

uae
  •  18 hours ago
No Image

ജൂൺ മാസത്തെ റേഷൻ വിതരണം ആറാം തീയതി ഉച്ച മുതൽ

Kerala
  •  18 hours ago
No Image

ദഹ്‌റാനിൽ സഊദി പൗരനെ കൊലപ്പെടുത്തി; ഈജിപ്ത് പൗരൻ അറസ്റ്റിൽ; കൊലക്ക് പിന്നിൽ മോഷണ ശ്രമമെന്ന് പ്രാഥമിക അന്വേഷണം

Saudi-arabia
  •  18 hours ago
No Image

ബെംഗളൂരു ദുരന്തം; ആർസിബിക്കും, കെസിഎയ്ക്കുമെതിരെ പൊലീസ് കേസ്; സംഘാടനത്തിൽ​ ​ഗുരുതര വീഴ്ച

National
  •  18 hours ago
No Image

ലണ്ടൻ വർക്ക് വിസയുടെ പേരിൽ 10 ലക്ഷം തട്ടിയ കേസിൽ 25കാരി അറസ്റ്റിൽ

Kerala
  •  19 hours ago
No Image

ലോക പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപനം: ഒറ്റത്തവണ ഉപയോ​ഗിക്കുന്ന പ്ലാസ്റ്റിക്കിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ യുഎഇ

uae
  •  19 hours ago
No Image

ജൂൺ 10 മുതൽ കേരള തീരത്ത് ട്രോളിങ് നിരോധനം; സർക്കാർ പുതിയ ഉത്തരവുകളും പ്രഖ്യാപിച്ചു

Kerala
  •  19 hours ago