ചെന്നിത്തലയടക്കമുള്ളവരെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന രേഖ വ്യാജമെന്ന് ബാര്‍കോഴ: കേരള കോണ്‍. അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
കോട്ടയം: യു.ഡി.എഫ് സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ കെ.എം.മാണിക്കെതിരേ ഉയര്‍ന്ന ബാര്‍കോഴ ആരോപണവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ്(എം) നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. 71 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. മാണിക്കെതിരേ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് ഗൂഢാലോചന നടന്നതെന്നാണ് റിപ്പോര്‍ട്ടിലെ വിവരം. മാണിയെ നീക്കുകയായിരുന്നു ചെന്നിത്തലയുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടിക്ക് ഗൂഢാലോചന സംബന്ധിച്ച് അറിവുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 31നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അടുത്തിടെ കേരള കോണ്‍ഗ്രസ് വിട്ടുപോയവര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ ഇതില്‍ പരിഗണിച്ചിട്ടില്ലെന്നും ആമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിനെതിരേ കടുത്ത ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ടിലെ നിര്‍ദേശത്തെ തുടര്‍ന്നാണ് കേരള കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ടത്.
കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള, കേസ് അന്വേഷിച്ച എസ്.പി ആര്‍.സുകേശന്‍, ബാറുടമ ബിജു രമേശ് എന്നിവര്‍ പല ഘട്ടങ്ങളിലായി ഗൂഢാലോചനയില്‍ പങ്കെടുത്തു. പൂഞ്ഞാര്‍ മണ്ഡലത്തിലുള്ള ഒരു അഭിഭാഷകന്റെ വീട്ടില്‍ രമേശ് ചെന്നിത്തല, ജേക്കബ് തോമസ്, ജോസഫ് വാഴയ്ക്കന്‍, പി.സി.ജോര്‍ജ് എന്നിവര്‍ ഒരുമിച്ചിരുന്നാണ് കേസില്‍ മാണിയെ കുടുക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണിക്ക് ഇക്കാര്യത്തില്‍ ശകുനിയുടെ റോള്‍ ആയിരുന്നു. മാണിയെ വെടക്കാക്കി തനിക്കാക്കുകയായിരുന്നു ചെന്നിത്തലയുടെ ലക്ഷ്യം. ഇതുവഴി മുഖ്യമന്ത്രി പദമായിരുന്നു രമേശിന്റെ മോഹം. മന്ത്രിസഭയെ മാണി മറിച്ചിടില്ലെന്നും ചെന്നിത്തലയുടെ നീക്കങ്ങളെ പ്രതിരോധിക്കണമെന്നും ഉമ്മന്‍ചാണ്ടി ക്യാംപിന് ഇതോടെ ബോധ്യം വന്നു. കോണ്‍ഗ്രസ് നേതാവ് എം.എം.ജേക്കബിന്റെ അടുപ്പക്കാരനായ വാഴയ്ക്കന്റെ ആഗ്രഹം ക്രൈസ്തവ മേഖലയിലെ നേതാവാകുകയായിരുന്നു. മുന്‍പ് മൂന്നുതവണ മത്സരിച്ച് പരാജയപ്പെട്ട എം.എം ജേക്കബിന് ആ വിരോധമാണ് മാണിയോടുള്ളത്.
എന്നാല്‍ റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്ന് അന്ന് അന്വേഷണസമിതിയിലുണ്ടായിരുന്ന നേതാക്കളുള്‍പ്പെടെ പറയുന്നു. ഇത്തരത്തില്‍ ലിഖിതമായ റിപ്പോര്‍ട്ട് സമിതി തയാറാക്കിയിരുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. സി.എഫ് തോമസ് എം.എല്‍.എ അധ്യക്ഷനായുളള സമിതിയാണ് ബാര്‍കോഴയിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."