HOME
DETAILS

ദ്വീപ് യാത്രക്കാർക്ക് തിരിച്ചടിയായി യാത്ര നിരക്ക് കുത്തനെകൂട്ടി; കൊച്ചി - ലക്ഷദ്വീപ് കപ്പൽ ടിക്കറ്റ് 40 ശതമാനത്തിലേറെ വർധിപ്പിച്ചു

  
Salah
June 03 2025 | 05:06 AM

fares on the Kochi Lakshadweep route have been increased

കൊച്ചി: ലക്ഷദ്വീപ് നിവാസികൾക്ക് തിരിച്ചടിയായി കപ്പൽ ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ചു. 40 ശതമാനത്തിലധികമാണ് കൊച്ചി - ലക്ഷദ്വീപ് റൂട്ടിൽ കൂട്ടിയത്. ഈ റൂട്ടിന് പുറമെ ലക്ഷദ്വീപിലെ വിവിധ ദ്വീപുകൾക്കിടയിലും കപ്പൽ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. ബലി പെരുന്നാൾ അടുത്തിരിക്കുന്ന സമയത്തെ വർധന ദ്വീപ് നിവാസികളെ ഏറെ പ്രയാസത്തിലാക്കും.

കൊച്ചിയിൽ നിന്ന് കവരത്തിലേക്കുള്ള ബങ്ക് സീറ്റിന്റെ നിരക്ക് 330 രൂപയിൽ നിന്ന് 470 രൂപയാക്കിയാണ് വർധിപ്പിച്ചത്. സെക്കൻഡ് ക്ലാസ് ടിക്കറ്റ് 1300 രൂപയിൽ നിന്ന്‌ 1820 ആയി. ഫസ്റ്റ് ക്ലാസിന്‌ 3510 രൂപ ഉണ്ടായിരുന്നത് 4920 രൂപയാക്കി വർധിപ്പിച്ചു. 

ആന്ത്രോത്ത് ദ്വീപിലേക്ക് ബങ്ക് ക്ലാസ് ടിക്കറ്റ്​ 260 രൂപയിൽ നിന്ന് 370 രൂപയാക്കി ഉയർത്തി. ഇതേ റൂട്ടിൽ സെക്കൻഡ്​ ക്ലാസ് ടിക്കറ്റിന് മുൻപ് 940 രൂപ ഉണ്ടായിരുന്നത് ഇപ്പോൾ​ 1320 രൂപയാക്കി വർധിപ്പിച്ചു. ഫസ്റ്റ്ക്ലാസ് ടിക്കറ്റിന് ഇനി 3600 രൂപയാക്കിയാണ് വർധിപ്പിച്ചത്. മുൻപ് ഇത് 2570 രൂപയായിരുന്നു.

അതേസമയം, കപ്പൽ ടിക്കറ്റ് നിരക്ക് വർധന തന്നോട് ചർച്ച ചെയ്തില്ലെന്ന് ലക്ഷദ്വീപ് എം.പി ഹംദുല്ല സഈദ് പറഞ്ഞു. അനീതിയും അന്യായവുമായ ഉത്തരവാണിതെന്ന് പറഞ്ഞ എം.പി ഈ വർധനക്കെതിരെ നിയമപരമായും രാഷ്ട്രീയപരമായും പോരാടുമെന്നും അദ്ദേഹം പറഞ്ഞു. എന്തിന്റെ അസ്ഥാനത്തിലാണ് ഇത്രയും നിരക്ക് കൂട്ടിയതെന്നും എം.പി ചോദിക്കുന്നു.

ഇതിനിടെ, നിരക്ക് വർധിപ്പിച്ചെങ്കിലും യാത്രക്കാർക്ക്‌ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ലക്ഷദ്വീപ്‌ അഡ്മിനിസ്ട്രേഷൻ തയ്യാറായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞദിവസം എംവി കവരത്തി എന്ന കപ്പൽ മുന്നറിയിപ്പില്ലാതെ സർവിസ് റദ്ദാക്കിയതോടെ നിരവധി യാത്രക്കാരുടെ യാത്ര മുടങ്ങിയിരുന്നു. നേരത്തേ ഏഴു കപ്പൽ സർവീസ് നടത്തിയ കൊച്ചി–ലക്ഷദ്വീപ്‌ യാത്രയ്ക്ക് ഇപ്പോൾ എംവി കവരത്തി, എംവി കോറൽസ് എന്നീ രണ്ട് കപ്പലുകൾ മാത്രമാണുള്ളത്. ഇവയ്ക്ക് പരമാവധി ആഴ്ചയിൽ നാല് സർവിസുകളിലായി 1152 പേരെയേ കൊണ്ടുപോകാൻ സാധിക്കൂ.

 

The sudden hike in ship ticket fares has come as a major setback for the residents of Lakshadweep. Fares on the Kochi–Lakshadweep route have been increased by more than 40%. In addition to this route, fares have also been raised for travel between various islands within Lakshadweep.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കത്ത്-കോഴിക്കോട് സര്‍വീസുകള്‍ റദ്ദാക്കി സലാം എയര്‍; നിര്‍ത്തിവെച്ചത് ഇന്നു മുതല്‍ ജൂലൈ 13 വരെയുള്ള സര്‍വീസുകള്‍

oman
  •  a day ago
No Image

റാസല്‍ഖൈമയില്‍ വിമാനാപകടത്തില്‍ മരിച്ച ഇന്ത്യന്‍ ഡോക്ടര്‍ക്ക് ആദരമായി ഉഗാണ്ടയില്‍ രണ്ട് പള്ളികള്‍ നിര്‍മിക്കുന്നു

uae
  •  a day ago
No Image

തൃശൂര്‍ പൂരം അലങ്കോലമാക്കല്‍ വിവാദം; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

Kerala
  •  a day ago
No Image

ദുബൈയില്‍ ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണയോട്ടം ഉടന്‍; 2030ഓടെ 25% യാത്രകളും ഓട്ടോണമസ്

uae
  •  a day ago
No Image

ഒമാനിലെ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോര്‍ച്ച നിയന്ത്രണവിധേയമാക്കി; അപകടത്തില്‍ ആളപായമില്ല

oman
  •  a day ago
No Image

കേരള സര്‍വ്വകലാശാലയില്‍ നാടകീയ നീക്കങ്ങള്‍: ജോ. രജിസ്ട്രാര്‍ പി ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  a day ago
No Image

സഊദി അറേബ്യയിൽ തൊഴിൽ പെർമിറ്റുകൾ കഴിവിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗമാക്കി

Saudi-arabia
  •  a day ago
No Image

36 ദശലക്ഷം റിയാലിന്റെ നികുതി വെട്ടിപ്പ്; ഖത്തറില്‍ 13 കമ്പനികള്‍ക്കെതിരെ നടപടി

qatar
  •  a day ago
No Image

കനത്ത മഴ തുടരും: ശക്തമായ കാറ്റിനും സാധ്യത, ജാഗ്രതാ നിര്‍ദേശം

Kerala
  •  a day ago
No Image

'സണ്‍ഷേഡ് പാളി ഇളകി വീഴാന്‍ സാധ്യത ഉള്ളതിനാല്‍ വാതില്‍ തുറക്കരുത്' തകര്‍ച്ചയുടെ വക്കിലാണ്  കൊല്ലം ജില്ലാ ആശുപത്രിയും 

Kerala
  •  a day ago