HOME
DETAILS

ടോണി ക്രൂസ്, മാഴ്സലോ അടക്കമുള്ള ഇതിഹാസങ്ങൾ വീണ്ടും റയലിനായി ബൂട്ട് കെട്ടുന്നു; വമ്പൻ പോരാട്ടം ഒരുങ്ങുന്നു

  
June 03 2025 | 07:06 AM

Legends including Toni Kroos and Marcelo are once again lacing up their boots for Real a huge battle is brewing

റയൽ മാഡ്രിഡ് ലെജൻഡ്‌സും ബൊറൂസിയ ഡോർട്ട്മുണ്ട് ലെജൻഡ്‌സും തമ്മിലുള്ള പോരാട്ടത്തിന് കളമൊരുങ്ങുന്നു. കൊറാസോൺ ക്ലാസിക് മാച്ചിന്റെ 12-ാം പതിപ്പിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.

ജൂൺ ഏഴിന് സാൻ്റിയാഗോ ബെർണബ്യൂവിൽ വെച്ചാണ് മത്സരം നടക്കുന്നത്. മത്സരത്തിൽ റയലിന്റെ എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളിൽ ഒരാളായ ടോണി ക്രൂസ് ലോസ് ബ്ലാങ്കോസിനായി ബൂട്ട് കെട്ടും. 

2024 യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ പോരാട്ടത്തിലാണ് ക്രൂസ് റയലിനായി അവസാനമായി കളിച്ചത്. വെംബ്ലിയിൽ നടന്ന കലാശപ്പോരാട്ടത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ വീഴ്ത്തി റയൽ തങ്ങളുടെ ചരിത്രത്തിലെ പതിഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു.

മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം. 2024 മെയ് 25ന് റയൽ ബെറ്റിസിനെതിരെയാണ് ലാ ലിഗയിൽ താരം അവസാനമായി സാന്റിയാഗോ ബെർണബ്യൂവിൽ  കളിച്ചത്. ആ മത്സരം ഗോൾ രഹിത സമനിലയിൽ പിരിയുകയായിരുന്നു. 

ഇതിഹാസങ്ങളുടെ പോരാട്ടത്തിൽ ടോണി ക്രൂസിന് പുറമെ ഐക്കർ കാസിയസ്, പെപ്പെ, മാർസെലോ എന്നീ താരങ്ങളും റയലിനായി കളിക്കും. മത്സരത്തിൽ നിന്നും ലഭിക്കുന്ന വരുമാനം സ്‌പാനിഷ് ക്ലബ്ബിന്റെ ഫൗണ്ടേഷൻ പിന്തുണയ്ക്കുന്ന സാമൂഹിക പദ്ധതികൾക്കായാണ് നൽകുക. 

Legends including Toni Kroos and Marcelo are once again lacing up their boots for Real a huge battle is brewing



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരിമ്പ് തോട്ടങ്ങളിൽ ക്രൂര ചൂഷണം: 843 സ്ത്രീകൾ ഗർഭാശയം നീക്കം ചെയ്തു, 1523 ഗർഭിണികൾ കഠിന ജോലിയിൽ; പഞ്ചസാര ഫാക്ടറികൾ അധികവും ബിജെപി നേതാക്കളുടെ നിയന്ത്രണത്തിൽ

National
  •  a day ago
No Image

ഇസ്‌റാഈലുമായി യാതൊരു സൈനികവും ബന്ധവും വേണ്ടെന്ന തീരുമാനവുമായി സ്‌പെയിന്‍; മിസൈല്‍ കരാര്‍ റദ്ദാക്കി

International
  •  a day ago
No Image

ദേശീയ പാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കും; കേരളത്തിന് കേന്ദ്രത്തിന്റെ ഉറപ്പ് 

Kerala
  •  a day ago
No Image

കാക്കനാട് ജില്ലാ ജയിലിൽ ഗുണ്ടാ നേതാക്കൾക്ക് വിരുന്നും റീൽസ് ചിത്രീകരണവും; അന്വേഷണം തുടങ്ങി

Kerala
  •  a day ago
No Image

പാർലമെന്റ് സമ്മേളനം ജൂലൈ 21 മുതൽ ഓഗസ്റ്റ് 12 വരെ ചേരും; ഓപ്പറേഷൻ സിന്ദൂറിൽ ചോദ്യങ്ങളുയരും

National
  •  a day ago
No Image

ഒമാൻ സുൽത്താൻ്റെ പെരുന്നാൾ നിസ്കാരം സുൽത്താൻ ഖാബൂസ് പള്ളിയിൽ

latest
  •  a day ago
No Image

ഗൂഗിൾ പിക്സൽ 10 സീരീസിൽ ഞെട്ടിക്കുന്ന ഫീച്ചറുകൾ: ടെലിഫോട്ടോ ലെൻസും സൂപ്പർ സ്റ്റെബിലൈസേഷനും 

Gadget
  •  a day ago
No Image

യുഎഇയിൽ 222 കുടുംബങ്ങൾക്ക് ബലി പെരുന്നാൾ സന്തോഷം; 140 മില്യൺ ദിർഹമിൻ്റെ കടം എഴുതിത്തള്ളി

latest
  •  a day ago
No Image

സാംസങ് Z ഫോൾഡ് 7: മടക്കാവുന്ന ഫോൺ വിപണിയിൽ 'അൾട്രാ' മാജിക്കുമായി ഒരു പുതിയ താരം

Tech
  •  a day ago
No Image

മുസ്‌ലിംകള്‍ 'വെര്‍ച്വല്‍ ഈദ്' ആഘോഷിക്കണമെന്ന് ബി.ജെ.പി മന്ത്രി; പ്രസ്താവന ബി.ജെ.പിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തുന്നതെന്ന് മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷന്‍

National
  •  a day ago