HOME
DETAILS

കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍; സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് മുറുകുന്നു

  
Web Desk
June 06 2025 | 03:06 AM

Kerala Governor Sparks Controversy Over Bharat Mata Image Featuring RSS Flag at Environment Day Event

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷ പരിപാടിയില്‍ സ്ഥാപിച്ച, ആര്‍.എസ്.എസ് സ്ഥിരമായി ഉപയോഗിക്കുന്ന കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍. ഇതോടെ കേരളം ഒരിക്കല്‍ കൂടി ഗവര്‍ണര്‍- സര്‍ക്കാര്‍ പോരിന് വേദിയാവുകയാണ്. സര്‍ക്കാറുമായി നിരന്തരം ഇടഞ്ഞ ആരിഫ് മുഹമ്മദ് ഖാന്‍ മാറി രാജേന്ദ്ര ആര്‍ലേക്കര്‍ വന്നതോടെ, സര്‍ക്കാര്‍-ഗവര്‍ണര്‍ പോരില്‍ സമവായം പ്രകടമായെങ്കിലും ഭാരതാംബയുടെ ചിത്രത്തില്‍ ഉടക്കി വീണ്ടും പോരിലേക്ക് പോവുന്നതാണ് ഇപ്പോള്‍ കാണുന്നത്. 

 കഴിഞ്ഞ ദിവസമായിരുന്നു ഗവര്‍ണറുടെ വിവാദം നടപടി. സര്‍ക്കാരിന്റെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം രാജ്ഭവനില്‍ നടത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനം.  മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി ബുധനാഴ്ച വൈകിട്ട് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ രാജ്ഭവനില്‍ എത്തിയതോടെയാണ് ചിത്രം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇക്കാര്യം മന്ത്രിയെ അറിയിച്ചു. പിന്നാലെയാണ് ചിത്രം മാറ്റണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ചിത്രം മാറ്റാനാവില്ലെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനെ അറിയിച്ചു. പരിപാടി തുടങ്ങുമ്പോള്‍ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന വേണമെന്നും ഗവര്‍ണര്‍ നിര്‍ബന്ധം പിടിച്ചു. ഇതോടെ വേദി മാറ്റുക തന്നെ വേണമെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തുകയായിരുന്നു. വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയനും കൃഷിമന്ത്രിയുമായി ആശയവിനിമയം നടത്തി. കൃഷി മന്ത്രി പി.പ്രസാദ് ഇടപെട്ട് പരിപാടിയുടെ വേദി സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലേക്കു മാറ്റി. 

അതേസമയം സര്‍ക്കാര്‍ പരിപാടിയുടെ വേദി മാറ്റിയെങ്കിലും ഗവര്‍ണര്‍ നിലപാടു മാറ്റിയില്ല. ഭാരതാംബയുടെ അതേചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി രാജ്ഭവന്‍ പരിസരത്ത് വൃക്ഷത്തൈയും നട്ട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പരിസ്ഥിതി ദിനം ആചരിച്ചു. ചിത്രം മാറ്റിവെയ്ക്കാന്‍ പറ്റില്ലെന്ന് അറിയിച്ചതുകൊണ്ടാണ് മന്ത്രി എത്താത്തതെന്നും ഇത് എന്തു ചിന്താഗതിയാണെന്നും പിന്നീട് നടന്ന സ്വകാര്യ പരിപാടിയില്‍ ഗവര്‍ണര്‍ ചോദിച്ചു. ഭാരതാംബ രാജ്യത്തിന്റെ അടയാളമാണ്. അതുമാറ്റാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. 

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മന്ത്രി പി. പ്രസാദിന്റെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തി. ഏതു ഭാരതാംബയെന്ന് ചോദിച്ച അദ്ദേഹം ഭാരതാംബ എന്നു പറയുന്ന ഒരു ഔദ്യോഗിക ചിഹ്നമോ രൂപമോ ഇല്ലെന്നും കൂട്ടിചേര്‍ത്തു. രാജ്ഭവന്‍ ആര്‍.എസ്.എസ് ആസ്ഥാനം ആക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതികരിച്ചു. ഗവര്‍ണര്‍ക്കെതിരേ ചുണ്ടനക്കാന്‍ മുഖ്യമന്ത്രിക്ക് പേടിയാണെന്നും സതീശന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞത്തെ മത്സ്യബന്ധന ബോട്ട് കരയിലെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു; കയർ പൊട്ടി ബോട്ട് കടയിലേക്ക് വീണു

Kerala
  •  9 hours ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ വാഹനങ്ങളെ കുറിച്ചും ചർച്ചകൾ; വായ്പയ്ക്ക് വാഹനം വാങ്ങുന്നതിന് സോഷ്യൽ മീഡിയയുടെ അനുവാദം വേണ്ടെന്ന് സ്ഥാനാർഥി

Kerala
  •  10 hours ago
No Image

'പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിങ്ങളുടെ ഒരു രൂപ പോലും എനിക്കുള്ള പിന്തുണയാണ്'; ജനങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം തേടി അന്‍വര്‍

Kerala
  •  10 hours ago
No Image

ഉറങ്ങുന്ന ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകും; സർക്കാർ ബസുകളിൽ പുതിയ സാങ്കേതികവിദ്യയുമായി തമിഴ്‌നാട്

National
  •  11 hours ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ പ്രതിരോധ സേനയുടെ മിന്നല്‍ അറ്റാക്ക്; ഒളിച്ചിരുന്ന കെട്ടിടം തകര്‍ന്നു, അഞ്ച് സൈനികര്‍ മരിച്ചു 

International
  •  12 hours ago
No Image

ഒരിക്കല്‍ കൂടി ഗസ്സയുടെ ആകാശങ്ങളില്‍ അലയടിച്ചു...കണ്ണീരില്‍ കുതിര്‍ന്ന തക്ബീറൊലി

International
  •  12 hours ago
No Image

ഒരു പവന്‍ ആഭരണം വാങ്ങാന്‍ വേണം 78,000ത്തിലേറെ; ഇതെവിടെയെത്തും? 

Business
  •  13 hours ago
No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ എണ്ണസമ്പത്തുള്ള രാജ്യമിതാണ്

Saudi-arabia
  •  14 hours ago
No Image

യുവാക്കള്‍ക്ക് നേട്ടം; ഷാര്‍ജയില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍

uae
  •  15 hours ago
No Image

റാഫേൽ യുദ്ധവിമാന ഫ്യൂസ്‌ലേജ് നിർമ്മാണത്തിന് ദസ്സോൾട്ട് ഏവിയേഷനും ടാറ്റയും കൈകോർക്കുന്നു

National
  •  15 hours ago