HOME
DETAILS

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ പ്രതിരോധ സേനയുടെ മിന്നല്‍ അറ്റാക്ക്; ഒളിച്ചിരുന്ന കെട്ടിടം തകര്‍ന്നു, അഞ്ച് സൈനികര്‍ മരിച്ചു 

  
Web Desk
June 06 2025 | 09:06 AM

sraeli Soldiers Killed Injured in Khan Yunis

ഗസ്സന്‍ ജനതക്കു മേല്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കേ ഇസ്‌റാഈല്‍ സൈന്യത്തിന് നേരെ പ്രതിരോധ സേനയുടെ മിന്നല്‍ ആക്രമണം. പതിയിരുന്ന് നടത്തിയ ആക്രമണത്തില്‍ സൈന്യമുണ്ടായിരുന്ന കെട്ടിടം തകര്‍ന്നു വീണു. ഇതില്‍ അഞ്ച് ഇസ്‌റാഈലി സൈനികര്‍ കൊല്ലപ്പെട്ടതായും ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഖാന്‍യൂനിസിലാണ് സംഭവം. ചില സൈനികര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പത്തോളം സൈനികരെ സ്ഥസലത്ത് നിന്ന് ഹെലികോപ്ടറില്‍ മാറ്റിയതായി പ്രതിരോധ സേന റിപ്പോര്‍ട്ട് ചെയ്യുന്നു. 

 

 

അതേസമയം, പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ ഇസ്റാഈല്‍ കനത്ത ആക്രമണം തുടരുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഖാന്‍യൂനിസില്‍ പെരുന്നാള്‍നിസ്‌ക്കാരത്തിനെത്തിയവര്‍ക്ക് നേരെ ഇസ്റാഈല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു കുട്ടിയുള്‍പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടതായി പാലസ്തീന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ നാലു മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ 43 പേര്‍ കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ ഗസ്സയിലാണ് ഇന്നലെ ഇസ്‌റാഈല്‍ ആക്രമണം ശക്തിപ്പെടുത്തിയത്. ഗസ്സ സിറ്റിയിലെ അല്‍ അഹാലി ആശുപത്രിയില്‍ നടത്തിയ ആക്രമണത്തിലാണ് നാലു മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്.

തെക്കന്‍ ഗസ്സയിലെ നാസര്‍ ആശുപത്രിയില്‍ 21 പേരുടെ മൃതദേഹങ്ങള്‍ എത്തിയതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ആശുപത്രിക്കു നേരെ നടന്ന ആക്രമണം ഹമാസ് അപലപിച്ചു. എട്ടാം തവണയാണ് ഈ ആശുപത്രിക്കുനേരെ ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് പെപ്പര്‍ സ്ക്രാപ് ഷെഡിന് തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  42 minutes ago
No Image

സിന്ധു നദീജല കരാര്‍; പുനസ്ഥാപനത്തിനായി ഇന്ത്യയോട് അഭ്യർത്ഥിച്ച് പാകിസ്ഥാൻ

Kerala
  •  an hour ago
No Image

എലോൺ മസ്‌കിന് റഷ്യൻ രാഷ്ട്രീയ അഭയം? അമേരിക്കയുമായി സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ റഷ്യയുടെ വാഗ്ദാനം

International
  •  an hour ago
No Image

തിരുവനന്തപുരം ന​ഗരത്തിൽ വൻ തീപിടിത്തം; പിഎംജിയിലെ ടിവിഎസ് സ്കൂട്ടർ ഷോറൂമിൽ വലിയ നാശനഷ്ടം

Kerala
  •  2 hours ago
No Image

സമർപ്പണം, പുതുജീവിതം ഹജ്ജ് പരിസമാപ്തിയിലേക്ക്

Saudi-arabia
  •  2 hours ago
No Image

ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ

National
  •  10 hours ago
No Image

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ

National
  •  10 hours ago
No Image

41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം

Football
  •  11 hours ago
No Image

കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോ​ഗിക പ്രഖ്യാപനവുമായി കായിക മന്ത്രി

Football
  •  11 hours ago
No Image

കറന്റ് അഫയേഴ്സ്-06-06-2025

PSC/UPSC
  •  11 hours ago