HOME
DETAILS

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ വാഹനങ്ങളെ കുറിച്ചും ചർച്ചകൾ; വായ്പയ്ക്ക് വാഹനം വാങ്ങുന്നതിന് സോഷ്യൽ മീഡിയയുടെ അനുവാദം വേണ്ടെന്ന് സ്ഥാനാർഥി

  
June 06 2025 | 11:06 AM

No Need for Social Medias Permission to Buy a Vehicle on Loan Nilambur Candidate

 

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരം ചൂടുപിടിക്കവെ, സ്ഥാനാർത്ഥികളുടെ സ്വത്തുവിവരങ്ങൾക്കൊപ്പം അവരുടെ വാഹനങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഇടതു സ്ഥാനാർത്ഥി എം. സ്വരാജിന്റെ പേരിൽ ആഡംബര കാറിന്റെ പേര് ചേർത്തുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങളെ വിമർശിച്ച് അദ്ദേഹം രംഗത്തെത്തി.

സ്വരാജിന്റെ സത്യവാങ്മൂലം പ്രകാരം, അദ്ദേഹത്തിന് സ്വന്തമായി വാഹനമില്ല. എന്നാൽ, ഭാര്യയുടെ പേരിൽ 36 ലക്ഷം രൂപ വിലമതിക്കുന്ന 2025 മോഡൽ മെറിഡിയൻ ലോംഗിറ്റിയൂഡ് പ്ലസ്, 4 ലക്ഷം രൂപ വിലയുള്ള 2013 മോഡൽ ഫോർഡ് ഫിഗോ എന്നിവയുണ്ട്. ആകെ 63 ലക്ഷം രൂപയുടെ ആസ്തിയാണ് സ്വരാജ് നാമ നിർദേശ പത്രികയിൽ വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന ആഡംബര കാർ  ഉപയോ​ഗിച്ചുള്ള പ്രചാരണത്തിന് മറുപടിയായി സ്വരാജ് പറഞ്ഞു: "എന്റെ ഭാര്യ ഒരു സംരംഭകയാണ്. ഇടപ്പള്ളി ഫെഡറൽ ബാങ്കിൽ നിന്ന് വായ്പയെടുത്താണ് കാർ വാങ്ങിയത്. ഈ നാട്ടിൽ ആർക്കും വായ്പയെടുത്ത് വാഹനം വാങ്ങാം. അതിന് സോഷ്യൽ മീഡിയയുടെ അനുവാദം വേണമെന്ന് അറിയില്ലായിരുന്നു."

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് 8 കോടി രൂപയുടെ ആസ്തിയുണ്ടെങ്കിലും സ്വന്തമായി വാഹനമില്ല. ഭാര്യയുടെ പേരിൽ 2.5 ലക്ഷം രൂപയുടെ 2018 മോഡൽ നിസാൻ മൈക്ര, 3.5 ലക്ഷം രൂപയുടെ എറ്റിയോസ് ലിവ എന്നിവയുണ്ട്. സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവറിന് 52 കോടി രൂപയുടെ ആസ്തിയുണ്ട്. 16.45 ലക്ഷം രൂപ വിലമതിക്കുന്ന 2016 മോഡൽ ടൊയോട്ട ഇന്നോവയാണ് അദ്ദേഹത്തിന്റെ വാഹനം. അൻവറിന്റെ രണ്ട് ഭാര്യമാരാണുള്ളത്. ഇവർക്ക് വാഹനങ്ങളില്ല.

ബിജെപി സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജിന്റെ പേരിൽ വാഹനമില്ല, പക്ഷേ ഭാര്യയുടെ പേരിൽ 10 ലക്ഷം രൂപയുടെ മാരുതി കാറുണ്ട്. എസ്ഡിപിഐ സ്ഥാനാർത്ഥി സാദിഖ് നടുത്തൊടിക്ക് 8 ലക്ഷം രൂപയുടെ 2023 മോഡൽ ഹ്യൂണ്ടായ് ഐ20, ഹോണ്ട ഇരുചക്രവാഹനവും ഉണ്ട്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ സ്വത്തുവിവരങ്ങളും വാഹനങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ, പ്രചാരണം കൂടുതൽ ശക്തമാകുകയാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബേക്കറിയിൽ നിന്ന് വാങ്ങിയ പരിപ്പുവട കഴിച്ച് പാതിയായപ്പോൾ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്; ആരോഗ്യവകുപ്പ് കട പൂട്ടി

Kerala
  •  5 days ago
No Image

ഒരു പ്രമുഖ ഇന്ത്യൻ താരം എന്നോട് വിരമിക്കാൻ ആവശ്യപ്പെട്ടു: വെളിപ്പെടുത്തലുമായി കരുൺ നായർ

Cricket
  •  5 days ago
No Image

ഇസ്റാഈൽ മുന്നറിയിപ്പ്: ടെഹ്റാനിൽ നിന്ന് ജനങ്ങൾ ഒഴിയണം; സൈനിക നടപടികൾ ഉടൻ

International
  •  5 days ago
No Image

ഇസ്റാഈൽ-ഇറാൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് എസ്‌സി‌ഒയിൽ വിള്ളൽ സൃഷ്ടിക്കുന്നു

National
  •  5 days ago
No Image

സച്ചിനൊന്നുമല്ല, പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെ: ജെയിംസ് ആൻഡേഴ്സൺ

Cricket
  •  5 days ago
No Image

താമരശ്ശേരി ചുരത്തിൽ മണ്ണിളകി മരം വീഴാറായ നിലയിൽ; വാഹന നിയന്ത്രണം ഏർപ്പെടുത്തി

Kerala
  •  5 days ago
No Image

ഹിജ്‌റ പുതുവര്‍ഷാരംഭം; സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ

uae
  •  5 days ago
No Image

പോസ്റ്റിട്ടെന്ന നോട്ടിഫിക്കേഷന്‍ കിട്ടിയ ഉടന്‍ അവധി ഉണ്ടോയെന്ന് നോക്കാനാണോ എത്തിയത്....കനത്ത മഴയുള്ള ദിവസം ഉറപ്പായും അവധി തരാം കേട്ടോ.... ; ഫേസ്ബുക്ക് പോസ്റ്റുമായി ആലപ്പുഴ കലക്ടര്‍

Kerala
  •  5 days ago
No Image

എയർ ഇന്ത്യ വിമാനാപകടം: കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ വീതം സാമ്പത്തിക സഹായം നൽകുമെന്ന് ഡോ. ഷംഷീർ വയലിൽ

uae
  •  5 days ago
No Image

ഓപ്പറേഷന്‍ ഡി-ഹണ്ട്: ലഹരിവിരുദ്ധ ഓപ്പറേഷനില്‍ ഇന്നലെ മാത്രം 103 കേസുകള്‍, 112 പേര്‍ അറസ്റ്റില്‍

Kerala
  •  5 days ago