HOME
DETAILS

'നിലമ്പൂരിലേത് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകം' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ആര്യാടന്‍ ഷൗക്കത്ത്

  
Web Desk
June 08, 2025 | 3:49 AM

Malappuram Student Electrocuted by Illegal Electric Fence UDF Candidate Slams Government

മലപ്പുറം: വഴിക്കടവില്‍ വൈദ്യുതി കമ്പിയില്‍ തട്ടി പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിലമ്പൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. ഇത് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെ.എസ്.ഇ.ബിയുടെ അനുവാദത്തോടെയാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നത്. വന്യമൃഗ ശല്യത്തിന്റെ രക്തസാക്ഷി കൂടിയാണ് മരിച്ച അനന്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയല്ല. ഇതിന് ശാശ്വതമായ പരിഹാരം ഉണ്ടാകണം. ഓരോ ദിവസവും ഇത്തരം സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോള്‍ വന്യജീവി ആക്രമണ ശല്യം ഏഴ് പഞ്ചായത്തിലും ആളുകള്‍ പറയുന്നു. ഇതാണ് നിലമ്പൂരിലെ പ്രധാന പ്രശ്‌നം'-അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് ജീവിക്കാന്‍ അവകാശമുണ്ടെന്നും ആര്യാടന്‍ ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു. 

വയലില്‍ പന്നിശല്യം തടയാനായി സ്ഥാപിച്ചിരുന്ന ഇലക്ട്രിക് കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് വിദ്യാര്‍ത്ഥി അനന്തു മരണത്തിന് കീഴടങ്ങിയത്. നാലു കുട്ടികള്‍ക്ക് പരുക്കേറ്റുവെന്നും ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും അധികൃതര്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ പാലാടിലുള്ള സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

വഴിക്കടവ് വെള്ളക്കെട്ട് പ്രദേശത്താണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. കുട്ടികള്‍ മീന്‍ പിടിക്കാനായി പോകുമ്പോഴാണ് അപകടം ഉണ്ടായത്. അനധികൃത ഇലക്ട്രിക് ഫെന്‍സിംഗ് പതിവായി ഈ മേഖലയിലുണ്ടാവാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. സംഭവത്തില്‍ പ്രദേശത്ത് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. 

 വഴിക്കടവ് പൊലിസ് ബി.എന്‍.എസ് 105 വകുപ്പ് പ്രകാരം മനപൂര്‍വമല്ലാത്ത നരഹത്യക്ക്  കേസെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതി ആരെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിട്ടില്ല.

A Class 10 student tragically died after coming into contact with an illegal electric fence in Vazhakadavu, Malappuram. UDF candidate Aryadan Shoukath criticized the Kerala government, calling it a "sponsored murder" and demanding permanent solutions to wild animal threats.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിക്കുന്നത് വരെ വിശ്രമമില്ല; ആവര്‍ത്തിച്ച് സ്റ്റാലിന്‍

National
  •  22 days ago
No Image

ദുബൈയിലെ ബസുകളിൽ ഈ ഭാ​ഗത്ത് നിന്നാൽ 100 ദിർഹം പിഴ; ആർ.ടി.എയുടെ കർശന സുരക്ഷാ മുന്നറിയിപ്പ്

uae
  •  22 days ago
No Image

തേജസ് വിമാനാപകടം വെര്‍ട്ടിക്കിള്‍ ടേക്ക് ഓഫിനിടെ; ദുരന്തത്തിന്റെ നടുക്കത്തിൽ പ്രവാസികള്‍ അടക്കമുള്ളവര്‍

uae
  •  22 days ago
No Image

അശ്രദ്ധമായ ഡ്രൈവിം​ഗ്; ദുബൈയിൽ 210 മോട്ടോർ സൈക്കിളുകളും സ്കൂട്ടറുകളും പിടിച്ചെടുത്തു

uae
  •  22 days ago
No Image

തേജസ് യുദ്ധവിമാനം തകര്‍ന്നുവീണുണ്ടായ അപകടം; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന

National
  •  22 days ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത: ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  22 days ago
No Image

ദുബൈ എയര്‍ഷോയ്ക്കിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റ് കൊല്ലപ്പെട്ടു

uae
  •  22 days ago
No Image

വീട്ടില്‍ പൂട്ടിയിട്ടു, മൊബൈല്‍ ചാര്‍ജര്‍ കൊണ്ട് ക്രൂരമര്‍ദ്ദനം; ലിവ് ഇന്‍ പങ്കാളിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

Kerala
  •  22 days ago
No Image

അഷ്ടമുടി കായലില്‍ നങ്കൂരമിട്ടിരുന്ന ബോട്ടുകള്‍ക്ക് തീപിടിച്ചു; ഗ്യാസില്‍ നിന്ന് തീപടര്‍ന്നതെന്ന് നിഗമനം

Kerala
  •  22 days ago
No Image

കേരളത്തിലെ എസ്.ഐ.ആര്‍ നടപടികള്‍ക്ക് സ്റ്റേയില്ല; തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസ് അയച്ചു, ഹരജികള്‍ 26ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും

Kerala
  •  22 days ago