HOME
DETAILS

ചരിത്രനേട്ടത്തിന്റെ തിളക്കത്തിൽ റൊണാൾഡോ; 40ാം വയസ്സിൽ പുതിയ റെക്കോർഡിട്ട് ഇതിഹാസം

  
June 09 2025 | 08:06 AM

Ronaldo shines in the glow of historic achievement Becomes a legend by setting a new record at the age of 40

ജർമനി: യുവേഫ നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കി പോർച്ചുഗൽ. ഫൈനലിൽ സ്‌പെയിനെ പെനൽറ്റി ഷൂട്ടൗട്ടിൽ 5-3 ന് വീഴ്ത്തിയാണ് പോർച്ചുഗൽ കിരീടം സ്വന്തമാക്കിയത്. വിജയം. നിശ്ചിത സമയത്തും അധിക സമയത്തും 2-2 എന്ന സ്‌കോറിൽ സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ, പെനൽറ്റി ഷൂട്ടൗട്ടിലൂടെയാണ് പോർച്ചുഗൽ വിജയികളായത്. പോർച്ചുഗലിന്റെ രണ്ടാം യുവേഫ നേഷൻസ് ലീഗ് കിരീട നേട്ടമായിരുന്നു ഇത്. 2019ലാണ് ഇതിനു മുമ്പ് പോർച്ചുഗൽ ആദ്യമായി ഈ ടൂർണമെന്റ് വിജയിച്ചത്. 

മത്സരത്തിൽ പോർച്ചുഗൽ സമനില ഗോൾ നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെയായിരുന്നു. ഈ ഗോളോടെ മറ്റൊരു റെക്കോർഡും റൊണാൾഡോ തന്റെ പേരിൽ എഴുതി ചേർത്തു. യുവേഫ നേഷൻസ് ലീഗിന്റെ ഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായാണ് റൊണാൾഡോ മാറിയത്. തന്റെ നാല്പതാം വയസിലാണ് റൊണാൾഡോ ഈ നേട്ടം കൈവരിച്ചത്. 

മത്സരത്തിന്റെ 21ാം മിനിറ്റിൽ മാർട്ടിൻ സുബി മെൻഡിയുടെ ഗോളിൽ സ്‌പെയിൻ ലീഡെടുത്തു. എന്നാൽ അഞ്ച് മിനിറ്റ് തികയും മുൻപേ 25ാം മിനിറ്റിൽ ന്യൂനോ മെൻഡസ് പോർച്ചുഗലിനെ ഒപ്പമെത്തിച്ചു. എന്നാൽ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് 45ാം മിനിറ്റിൽ മൈക്കൽ ഒയാർസബാലിലൂടെ സ്‌പെയിൻ വീണ്ടും മുന്നിലെത്തി. എന്നാൽ, സ്‌പെയിനിന്റെ കിരീട മോഹങ്ങൾക്ക് അന്തകനായി റൊണാൾഡോയുടെ ഗോൾ പിറക്കുകയായിരുന്നു. 61ാം മിനിറ്റിലായിരുന്നു റൊണാൾഡോയുടെ സമനില ഗോൾ. പിന്നീട് മത്സരം എക്‌സ്ട്രാടൈമിലേയ്ക്ക് നീങ്ങുകയായിരുന്നു. അധിക സമയത്തിലും മത്സരം സമനിലയിൽ തുടർന്നു. 

പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തിൽ പോർച്ചുഗലിനായി കിക്കെടുത്ത എല്ലാവരും ലക്ഷ്യം കണ്ടു. എന്നാൽ മറുവശത്ത്, സ്പാനിഷ് താരം അൽവാരോ മൊറാട്ടയുടെ പെനൽറ്റി പോർച്ചുഗൽ ഗോൾകീപ്പർ ഡിയോഗോ കോസ്റ്റ തടഞ്ഞത് മത്സരം പോർച്ചുഗലിന് അനുകൂലമാക്കി.

Ronaldo shines in the glow of historic achievement Becomes a legend by setting a new record at the age of 40



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും; അന്തിമ തീരുമാനം ഇന്ന്

Kerala
  •  7 days ago
No Image

മാഞ്ചസ്റ്ററിൽ പുതിയ ചരിത്രം പിറന്നു; ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് റൂട്ട്

Cricket
  •  8 days ago
No Image

"അവനെ തൂക്കിലേറ്റണം, അല്ലെങ്കിൽ ഏത് അറയിൽ കൊണ്ടിട്ടാലും അവൻ ചാടും"; വികാരഭരിതയായി സൗമ്യയുടെ അമ്മ

Kerala
  •  8 days ago
No Image

ഇന്ത്യക്കെതിരെ അടിച്ചെടുത്തത് ലോക റെക്കോർഡ്; ഒറ്റപ്പേര് 'ജോസഫ് എഡ്വേർഡ് റൂട്ട്' 

Cricket
  •  8 days ago
No Image

കനത്ത മഴയും കാറ്റും: മധ്യകേരളത്തിൽ വൻ നാശനഷ്ടം; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  8 days ago
No Image

ശക്തമായ മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി

Kerala
  •  8 days ago
No Image

മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊലപാതക കേസ്: പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ പാസ്‌പോർട്ട് ഹരജിയിൽ ജൂലൈ 31ന് ഉത്തരവ്

Kerala
  •  8 days ago
No Image

ഇനി മുന്നിലുള്ളത് സച്ചിൻ മാത്രം; റൂട്ടിന്റെ തേരോട്ടത്തിൽ വീണത് മൂന്ന് ഇതിഹാസങ്ങൾ

Cricket
  •  8 days ago
No Image

തിരൂരിൽ ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

കനത്ത മഴ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി

Kerala
  •  8 days ago