HOME
DETAILS

സമസ്ത ലഹരി വിരുദ്ധ ക്യാമ്പയിന്‍ 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി ബുധനാഴ്ച (11-06-2025) മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും

  
Web Desk
June 09 2025 | 13:06 PM

Samastha Anti-Drug Campaign Huge petition signed by 10 lakh people to be submitted to the Chief Minister on Wednesday 11-06-2025

തിരുവനന്തപുരം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പ്രഖാപിച്ച ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി മദ്‌റസകള്‍ മുഖേന സമാഹരിച്ച 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി ബുധനാഴ്ച(11-06-2025) സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ സമസ്ത നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിക്കും. ലഹരിക്കെതിരെ വ്യാപകമായ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളാണ് സമസ്തയുടെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തില്‍ നടന്നുവരുന്നത്. മെയ് 18ന് സമസ്തയുടെ 10992 മദ്‌റസകളില്‍ നടത്തിയ സ്‌പെഷ്യല്‍ അസംബ്ലിയില്‍ 12 ലക്ഷം കുട്ടികള്‍ പങ്കെടുക്കുകയും ലഹരിക്കെതിരെ പ്രതിജ്ഞ എടുക്കുകയും ചെയ്തിരുന്നു. അന്നെ ദിവസം തന്നെ 10 ലക്ഷം പേര്‍ ഒപ്പു ചാര്‍ത്തുകയും ചെയ്തു. സംസ്ഥാനത്ത് മദ്യം, മയക്കുമരുന്ന്, മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും പൂര്‍ണമായും നിരോധിക്കുക, ലഹരിക്കെതിരെയുള്ള നിയമ നടപടികള്‍ കര്‍ശനമാക്കുക എന്നീ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉള്‍ക്കൊളിച്ചത്. ക്യാമ്പയിന്റെ ഭാഗമായി മദ്‌റസകളും മഹല്ലുകളും കേന്ദ്രീകരിച്ച് ബോധവര്‍ക്കരണ ക്ലാസുകള്‍, ഡോക്യുമെന്ററി പ്രദര്‍ശനം, ഗൃഹ സന്ദര്‍ശനം, വിദ്യാര്‍ത്ഥി സഭ രൂപീകരണം എന്നിവയും സംഘടിപ്പിച്ചു വരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റക്കാരിയാണെങ്കിൽ അവളെ തൂക്കിക്കൊല്ലണം; മരണപ്പെട്ട രാജ രഘുവംശിയുടെ അമ്മ

National
  •  5 hours ago
No Image

വിസ നിയമം കടുപ്പിച്ച് ജോര്‍ജിയ; മലയാളികള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ വിമാനത്താവളത്തില്‍ കുടുങ്ങുന്നു

uae
  •  5 hours ago
No Image

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യൂസഫ് പഠാനെ കളത്തിലിറക്കാന്‍ ടിഎംസി; അന്‍വറിനായി പ്രചരണം നടത്തും

Kerala
  •  5 hours ago
No Image

ജീവനക്കാരികളുടെ തട്ടിക്കൊണ്ടുപോകൽ പരാതി; ദിയയുടെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു; അന്വേഷണം ഊര്‍ജിതം

Kerala
  •  5 hours ago
No Image

ഭക്ഷണം വൈകുമെന്ന് പറഞ്ഞതില്‍ പ്രകോപിതരായി; പേരാമ്പ്രയില്‍ ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച് യുവാക്കള്‍

Kerala
  •  6 hours ago
No Image

നിസ്സാര കേസുകള്‍ കൂടുന്നു; കോടതി ഫീസ് വര്‍ധിപ്പിച്ച് കുവൈത്ത്

Kuwait
  •  6 hours ago
No Image

'സമസ്ത 100-ാം വാര്‍ഷികം' സ്വാഗതസംഘം രൂപീകരണവും സ്‌പെഷ്യല്‍ കണ്‍വെന്‍ഷനും ബുധനാഴ്ച 2 മണിക്ക് മസ്‌ക്കറ്റ് ഹോട്ടല്‍ സിംഫണി ഹാളില്‍

organization
  •  6 hours ago
No Image

ബലിപെരുന്നാളിനോടനുബന്ധിച്ച് ഷെയ്ഖ് ഹംദാന്റെ അബ്രാ റൈഡ്; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

uae
  •  6 hours ago
No Image

സർക്കാരിനെതിരെ പ്രതിഷേധം; 10 മണിക്കൂർ ജോലി, 2 മണിക്കൂർ യാത്ര, 8 മണിക്കൂർ ഉറക്കം... ബാക്കി 4 മണിക്കൂറിൽ എന്ത് ജീവിക്കാനാണ്?

National
  •  7 hours ago
No Image

അവൻ ഒരു പ്രതിഭാസമാണ്, ഇനിയും ഒരുപാട് കിരീടങ്ങൾ നേടും: സൂപ്പർതാരത്തെക്കുറിച്ച് റൊണാൾഡോ

Football
  •  7 hours ago