HOME
DETAILS

ഒറ്റ ഗോൾ കൊണ്ടെത്തിച്ചത് സുവർണ നേട്ടത്തിലേക്ക്; ഫ്രാൻസിനൊപ്പം ചരിത്രമെഴുതി എംബാപ്പെ

  
June 09 2025 | 11:06 AM

A single goal led to a golden achievement Mbappe made history with France

മ്യൂണിക്ക്: യുവേഫ നേഷൻസ് ലീഗിലെ ലൂസേഴ്‌സ് ഫൈനൽ പോരാട്ടത്തിൽ ജർമനിയെ തകർത്ത് ഫ്രാൻസ് തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് ജർമനിയെ ഫ്രാൻസ് തകർത്തത്. ആദ്യ പകുതി അവസാനിക്കാനിരിക്കെ 45ാം മിനുട്ടിൽ ഫ്രാൻസ് ടീം ക്യാപ്റ്റൻ കൂടിയായ കിലിയൻ എംബാപ്പെയാണ് ആദ്യ ഗോൾ നേടിയത്. ഓറെലിൻ ചൗമേനിയിൽ നിന്നുള്ള മികച്ചൊരു പാസിൽ നിന്നായിരുന്നു എംബാപ്പെയുടെ ഗോൾ പിറന്നത്.

ഈ ഗോളിന് പിന്നാലെ ഫ്രാൻസ് ദേശിയ ടീമിനായി 50 ഫയലുകൾ പൂർത്തിയാക്കാനും എംബാപ്പെക്ക് സാധിച്ചു. ഇതോടെ ഫ്രാൻസിനായി ഏറ്റവും വേഗത്തിൽ 50 ഗോളുകൾ സ്വന്തമാക്കുന്ന താരമായി മാറാനും എംബാപ്പെക്ക് സാധിച്ചു. 90 മത്സരങ്ങളിൽ നിന്നുമാണ് എംബാപ്പെ 50 ഗോളുകൾ സ്വന്തമാക്കിയത്. ഇതിഹാസ താരം തിയറി ഹെൻറിയെ മറികടന്നാണ് എംബാപ്പ ഈ റെക്കോർഡ് കൈവരിച്ചത്. 113 മത്സരങ്ങളിൽ നിന്നാണ് ഹെൻറി 50 ഗോളുകൾ സ്വന്തമാക്കിയിരുന്നത്. 

ഈ സീസണിൽ ക്ലബ് തലത്തിൽ റയൽ മാഡ്രിഡിന് വേണ്ടിയും മികച്ച പ്രകടനമാണ് ഫ്രഞ്ച് താരം പുറത്തെടുത്തത്. റയലിനൊപ്പം അരങ്ങേറ്റ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മാറാനും എംബാപ്പെക്ക് കഴിഞ്ഞിരുന്നു. 43 ഗോളുകളാണ് ഈ സീസണിൽ ഫ്രഞ്ച് താരം നേടിയത്. 37 ​ഗോളുകൾ നേടിയ ഇവാൻ സൊമറാനോയെ മറികടന്നാണ് എംബാപ്പെ ഈ നേട്ടം കൈവരിച്ചത്. 1992-93 സീസണിൽ ആണ് താരം 37 ഗോളുകൾ സ്വന്തമാക്കിയത്. 

അതേസമയം ലൂസേഴ്‌സ് ഫൈനലിൽ ഫ്രാൻസിന്റെ രണ്ടാം ഗോളിന് വഴിയൊരുക്കിയതും എംബാപ്പെ തന്നെയാണ്. റോബിൻ കോച്ചിന്റെ പിഴവിൽ നിന്ന് പന്ത് പിടിച്ചെടുത്ത എംബാപ്പെ നിസ്വാർത്ഥമായ നീക്കത്തിലൂടെ മൈക്കിൽ ഒലിസെയ്ക്ക് പന്ത് കൈമാറുകയായിരുന്നു. ഒലിസെ അനായാസം ഗോൾ നേടുകയും ചെയ്തു. 

A single goal led to a golden achievement Mbappe made history with France



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി

Football
  •  a day ago
No Image

അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ

Kerala
  •  a day ago
No Image

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍; 128 ദിവസത്തേക്ക് 42 ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം

Kerala
  •  a day ago
No Image

എറണാകുളത്ത് പാസ്റ്റർമാരുടെ പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാന്റെ പതാക; കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം  ജില്ലകളിലെ തീരങ്ങളില്‍ നിന്നു കടല്‍വെളളവും ചെളിയും ശേഖരിച്ചു പരിശോധിക്കും; കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി

Kerala
  •  a day ago
No Image

മൺസൂൺ; ട്രെയിനുകൾക്ക് വേ​ഗം കുറയും; 22 ട്രെയിനുകളുടെ സമയം മാറും

Kerala
  •  a day ago
No Image

രാത്രിയില്‍ വീടിനു പുറത്തേക്കിറങ്ങിയ 87കാരി 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണു; കൊടും തണുപ്പത്ത് മോട്ടോറില്‍ പിടിച്ചു കിടന്നത് മണിക്കൂറുകള്‍

Kerala
  •  a day ago
No Image

'ഞങ്ങളിറങ്ങിയാൽ ആരുടെ പെട്ടിയിലും വോട്ട് വീഴില്ല'; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആദിവാസികൾ

Kerala
  •  a day ago
No Image

ജമാഅത്ത്, പി.ഡി.പി, ഹിന്ദു മഹാസഭ; പിന്തുണയെച്ചൊല്ലി മുന്നണികൾ പോർമുഖത്ത്

Kerala
  •  a day ago
No Image

കാട്ടുതീപോലെ പടർന്ന് കലാപം; സൈന്യത്തെ വിന്യസിച്ച് ട്രംപ്

International
  •  a day ago