HOME
DETAILS

'സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ല' പ്രചാരണത്തിനായി ആശ വര്‍ക്കര്‍മാര്‍ നിലമ്പൂരിലേക്ക്

  
Web Desk
June 09 2025 | 05:06 AM

Asha Workers Launch Protest Campaign in Nilambur Amid Election Heat

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്ന നിലമ്പൂരിലേക്ക് ആശ വര്‍ക്കര്‍മാരും. സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രചാരണം നടത്തുന്നതിനാണ് വേതനവര്‍ധനവടക്കമുള്ള ആവശ്യം ഉന്നയിച്ച് സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ നിലമ്പൂരിലെത്തുന്നത്. ഈമാസം 12 നാണ് ഇവര്‍ നിലമ്പൂരിലെത്തുന്നത്. ആശാ വര്‍ക്കേഴ്‌സ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മിനിയുടെ നേതൃത്വത്തില്‍ വീടുകയറിയായിരിക്കും പ്രചാരണം.

ഓണറേറിയം വര്‍ധന, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശമാര്‍ സമരം നടത്തുന്നത്. ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നതിനെ സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചിരുന്നു. മൂന്നുമാസം കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍  ഒരുമാസം കൊണ്ട് പഠനം പൂര്‍ത്തിയാക്കാന്‍ ആശമാര്‍ ആവശ്യം ഉന്നയിച്ചു. ഇതിന് സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല. ചര്‍ച്ച കഴിഞ്ഞ് ഒരു മാസത്തിനുശേഷമാണ് സമിതിയെ നിയോഗിച്ചത് പോലും. 

അതേസമയം, ആശാ സമരത്തിന്റെ നാലാം ഘട്ടമായ 'രാപകല്‍ സമരയാത്ര' പത്തനംതിട്ട ജില്ലയിലെത്തിയിട്ടുണ്ട്. കാസര്‍കോട്ട് ആരംഭിച്ച 45 ദിവസം നീണ്ടുനില്‍ക്കുന്ന സമരയാത്ര ജൂണ്‍ 17 ന് തിരുവനന്തപുരത്താണ് സമാപിക്കുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോസ് ഏഞ്ചൽസ് പ്രതിഷേധം റിപ്പോർട്ട് ചെയ്യന്നതിനിടെ മാധ്യമപ്രവർത്തകയെ വെടിവച്ച് വീഴ്ത്തി അമേരിക്കൻ സേന

International
  •  2 hours ago
No Image

ഫൈനലിൽ ഞാൻ പൊട്ടിക്കരഞ്ഞതിന് ഒറ്റ കാരണമേയുള്ളൂ: ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  3 hours ago
No Image

ബേപ്പൂർ കപ്പൽ തീപിടുത്തം; കണ്ടയ്‌നറില്‍ സ്‌ഫോടന സാധ്യതയുള്ള വസ്തുക്കള്‍

Kerala
  •  3 hours ago
No Image

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Kerala
  •  3 hours ago
No Image

ചരിത്രനേട്ടത്തിന്റെ തിളക്കത്തിൽ റൊണാൾഡോ; 40ാം വയസ്സിൽ പുതിയ റെക്കോർഡിട്ട് ഇതിഹാസം

Football
  •  4 hours ago
No Image

ഇനി ട്രെയിനുകളിൽ ഓട്ടോമാറ്റിക് ഡോർ-ക്ലോസിംഗ്; വൈകാതെ നടപ്പാക്കുമെന്ന് റെയിൽവേ

National
  •  4 hours ago
No Image

വിദ്വേഷ പ്രസംഗ കേസ്: ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരായ അന്വേഷണം ഉപേക്ഷിച്ച് സുപ്രിം കോടതി

National
  •  4 hours ago
No Image

കപ്പല്‍ തീപിടിത്തം: 18 പേരെ രക്ഷപ്പെടുത്തി, 4 പേരെ കാണാനില്ല, ജീവനക്കാരില്‍ ഇന്ത്യക്കാരില്ല

Kerala
  •  4 hours ago
No Image

യുദ്ധക്കളമായ ലോസ് ഏഞ്ചൽസ് തെരുവുകളിൽ അധികാരം മറികടന്ന് സൈന്യത്തെ ഇറക്കി ട്രംപ്, എതിർപ്പുമായി സ്റ്റേറ്റുകൾ; അമേരിക്കയിൽ രാഷ്ട്രീയ പോര്

International
  •  5 hours ago
No Image

ബലിപെരുന്നാൾ അവധി കഴിഞ്ഞു; യുഎഇക്കാർക്ക് ഇനി അടുത്ത അവധി എപ്പോളെന്ന് അറിയാം

uae
  •  5 hours ago