HOME
DETAILS

'ഞങ്ങളിറങ്ങിയാൽ ആരുടെ പെട്ടിയിലും വോട്ട് വീഴില്ല'; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആദിവാസികൾ

  
എം. ശംസുദ്ദീൻ ഫൈസി 
June 11 2025 | 02:06 AM

adivasis to boycott the by election in nilambur

മലപ്പുറം: 'നിലമ്പൂർ  മണ്ഡലത്തിൽ 20,000ത്തോളം ആദിവാസി വോട്ടുകളുണ്ട്. ഞങ്ങളിറങ്ങിയാൽ ആദിവാസി വോട്ടുകൾ ആർക്കും ലഭിക്കില്ല. ആരുടെ പെട്ടിയിലും വോട്ടുകൾ വീഴില്ല, സാധ്യമായ വോട്ടുകളെല്ലാം ഞങ്ങൾ തിരിക്കും'...  
22 ദിവസങ്ങളായി മലപ്പുറം സിവിൽസ്റ്റേഷൻ പരിസരത്ത് ഒരുതുണ്ട് ഭൂമിക്കുവേണ്ടി സമരം ചെയ്യുന്ന നിലമ്പൂരിലെ ആദിവാസികളുടെ സമരനായിക ബിന്ദു വൈലശ്ശേരിയുടെ വാക്കുകളാണിത്. നിലമ്പൂർ ആദിവാസി കോളനികളിലെ 60 കുടുംബങ്ങളാണ് സമരവേദിയിലുള്ളത്. കൃഷിയോഗ്യമായ ഭൂമിക്കുവേണ്ടിയുള്ള ദിവസങ്ങളുടെ കാത്തിരിപ്പിലാണ് ഇവർ.  സർക്കാർ നൽകിയ ഉറപ്പ് പാലിക്കുന്നതുവരെ സമരവേദിയിൽ  തുടരുമെന്നും നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ബഹഷ്‌കരിക്കുമെന്നും അവർ ഉറപ്പിച്ചു പറയുന്നു.

നേരത്തെ നിലമ്പൂരിലെ സമര സമയത്ത് പ്രതിപക്ഷ നേതാവിനെ തിരുവനന്തപുരത്തെത്തി സന്ദർശിച്ച് ആദിവാസികൾ നിവേദനം സമർപ്പിച്ചിരുന്നു. നിലമ്പൂരിലെ സമര വേദിയിലെത്താമെന്ന് അദ്ദേഹം അവർക്ക് ഉറപ്പുനൽകിയെങ്കിലും അതിനു സാധിച്ചിരുന്നില്ല. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നിലമ്പൂരിലെത്തിയപ്പോൾ അദ്ദേഹം മലപ്പുറത്തെ സമരവേദിയിലെത്തിയിരുന്നു. 

എന്നാൽ, കൃഷിഭൂമിയുടെ കാര്യത്തിൽ സർക്കാർ നൽകിയ ഉറപ്പ് പാലിക്കാത്തിടത്തോളം അതിലൊന്നും വലിയ പ്രതീക്ഷയില്ലന്ന് ബിന്ദു വൈലശ്ശേരി പറഞ്ഞു. തൊട്ടടുത്ത ദിവസങ്ങളിൽ  മണ്ഡലത്തിലെ മുഴുവൻ ആദിവാസി കുടുംബങ്ങളിലേക്കും ഞങ്ങൾ കയറി ചെല്ലുമെന്നും എല്ലാവരിലേക്കും ഞങ്ങൾ ഉയർത്തിപിടിക്കുന്ന സമരസന്ദേശം കൈമാറി ഇടതു-വലതു മുന്നണികളുടെയും സ്വതന്ത്ര സ്ഥാനാർഥികളുടെയും വോട്ടുപെട്ടികളിൽ വോട്ടുവീഴാതിരിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും  അവർ പറഞ്ഞു.
അതേസമയം, നിലമ്പൂരിലെ ആദിവാസികളുടെ പ്രശ്‌നങ്ങൾ ചർച്ചയാക്കാതെ മുന്നണികളും പി.വി അൻവർ ഉൾപ്പെടെയുള്ള മറ്റു സ്ഥാനാർഥികളും തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചാരണം തുടരുകയാണ്.

adivasis to boycott the by election in nilambur



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ പണം; ചൈനയുടെ ജനനനിരക്ക് വർധിപ്പിക്കാൻ 1,500 ഡോളർ സബ്‌സിഡി

International
  •  2 days ago
No Image

ചർച്ച പരാജയം; കേരളം വീണ്ടും അനിശ്ചിതകാല ബസ് സമരത്തിലേക്ക്

Kerala
  •  2 days ago
No Image

ഇനിമുതല്‍ ലാപ്‌ടോപ് മാറ്റിവെക്കേണ്ട; ലഗേജ് പരിശോധനയ്ക്ക് ദുബൈയില്‍ ആധുനിക സംവിധാനം

uae
  •  2 days ago
No Image

15-കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ദിവസങ്ങളോളം പീഡിപ്പിച്ചു; 25-കാരന് 50 വർഷം കഠിന തടവ്

Kerala
  •  2 days ago
No Image

പാലക്കാട് കളിക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണ് നാലര വയസുകാരന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനം; രണ്ടുപേർ സേലത്ത് അറസ്റ്റിൽ

Kerala
  •  2 days ago
No Image

വീഴ്ചകളിൽ നിന്ന് പഠിക്കാത്ത എയർ ഇന്ത്യ; ഡിജിസിഎ 51 സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയാതായി റോയിട്ടേഴ്‌സ് റിപ്പോർട്ട്

National
  •  2 days ago
No Image

യുഎഇയിൽ നിന്ന് വേനൽ യാത്ര പ്ലാന്‍ ചെയ്യുകയാണോ?, ഈ ന​ഗരത്തിലേക്ക് പറക്കാൻ വെറും 253 ദിർഹം

uae
  •  2 days ago
No Image

ഖത്തറില്‍ ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പണമിടപാടുകള്‍ നിശ്ചലമായി; പ്രതിസന്ധി പരിഹരിച്ചെന്ന് സെന്‍ട്രല്‍ ബാങ്ക്

qatar
  •  2 days ago
No Image

ഷാർജയിൽ സർക്കാർ ജീവനക്കാരുടെ പ്രൊബേഷൻ കാലാവധി 9 മാസമായി നീട്ടി

uae
  •  2 days ago